തിരുവനന്തപുരം :ബ്ലാക്ക് സ്പോട്ട് കണ്ടെത്തിയ റോഡുകളിൽ കുഴികളുണ്ടായാൽ ആ റോഡുകൾ പണിത കരാറുകാരെ വിലക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചു.

കരാറുകാരെ കുറഞ്ഞത് ഒരു വർഷത്തെക്കെങ്കിലും വിലക്കും.

റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രിം കോടതി സമിതിയുടെ നിർദേശം  നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്.

കേരളത്തിലെ എല്ലാ റോഡുകളും ബ്ലാക്ക് സ്പോട്ട് അടിസ്ഥാനമാക്കി എൻഫോഴ്സ്മെന്റ്,
റോഡ് സേഫ്റ്റി ഉദ്യോഗസ്ഥർക്കു വീതിച്ചു നൽകിയിട്ടുണ്ട്.

തങ്ങളുടെ പരിതിയിൽ അപകടങ്ങൾ കുറക്കുകയാണ് ഉദ്യോഗസ്ഥരുടെ ദൗത്യം.

അപകടം കുറഞ്ഞില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കും. അപകടം എത്ര ശതമാനം കുറച്ചു എന്നത് കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ രേഖപ്പെടുത്തും. റോഡ് അപകടം, മരണം എന്നിവ 25% ൽ താഴെയാണെങ്കിൽ പ്രത്യേകം രേഖപ്പെടുത്തും.

അവസാന 3 വർഷത്തിനിടെ ഗുരുതരമായ പരിക്കോ, മരണത്തിനോ കാരണമായ 5 അപകടങ്ങളെങ്കിലും നടന്ന 500 മീറ്റർ ഭാഗ മാണ് ബ്ലാക്ക് സ്പോട്ടായി കണകാക്കുന്നത്.

സംസ്ഥാനത്തു 340 ബ്ലാക്ക് സ്പോട്ടുകളാണുള്ളത്. ഇതിൽ 232 എണ്ണം അതീവ അപകടസാധ്യതയുള്ളതും 108 എണ്ണം അപകടസാധ്യതയുള്ളതുമാണ്. അതീവ അപകടസാധ്യതയുള്ള ബ്ലാക്ക് സ്പോട്ടുകൾ ദേശീയപാതയിൽ 157 ഉം ,സംസ്ഥാന പാതയിൽ 49 ഉം, മറ്റു റോഡുകളിൽ 26 എന്നിങ്ങനെയാണ്.