Official members of Lima world Library
Chairman – Dr.George Onakkoor
Chief Editor – Karoor Soman
Editors – Subin BS, Alen Jacob Kurian
Sub Editor – Dr. Sunitha Ganesh (Honorary)
Legal Advisor – Adv. R. Gopalakrishna Pillai
Advisor : C Radhakrishnan
Editorial Board –
Mathew Nellikunnu (USA) John Mathew (USA), John Elamatha (Canada), Sicily George (UK), Jinson Iritty (UK), Jose Kumpiluvelil (Germany), Jose Puthussary (Germany), Baby Kakkasery (Swisszerland), Don Bosco Fredy (Australia), Dr.Sunitha Ganesh (Ind), Dr.Munjinad Padmakumar (Ind), Dr.G.Gangaprasad (Ind), Pushpamma Chandy (Ind), Mini Suresh (Ind), Shibu Abraham (Australia) , Leelamma Thomas (Botswana), Baby John Thamaraveli (Muscat), Pratheeksha Susan Jacob (Ind), Swapna Jacob (Kuwait), Yesu Paniker (UAE), Lathika Menon (England), sridevi Jayan (London), Antony puthanpurakkal (Austria), Donna Mayura (America), July Sicily (America), Sussan Palathra (India), Dr. L. Sriranjini (India), Dr. Sindhu Harikumar (India).
ലിമ വേൾഡ് ലൈബ്രറിയുടെ ലക്ഷ്യങ്ങൾ
ലോകത്തിന്റ പല ഭാഗങ്ങളിലുള്ള ലണ്ടൻ ഇന്റർനാഷണൽ മലയാളം ഓഥേഴ്‌സ് (ലിമ) ഭാരവാഹികൾ വായനക്കാരുടെ അഭിരുചിക്കനുസരിച്ചു് അഭിമാനകരമായ വിജയമാണ് ലിമ ഫേസ് ബൂക്കിലൂടെ നേടിയത്. അവർ കണ്ടെത്തിയ ഒരാശയമാണ് സമഗ്രമായ വായന. അതിനാവശ്യം വേണ്ടത് കേവലം ഒരു കച്ചവട ഓൺലൈൻ അല്ല അതിലുപരി സംപൂർണ്ണ കലാ സാഹിത്യ സാംസ്‌കാരിക ഓൺലൈനാകണം. അങ്ങനെ രൂപപ്പെട്ടതാണ് ലിമ വേൾഡ് ലൈബ്രറി കോം. ഇതിൽ കേരളത്തിലും വിദേശത്തുമുള്ള മലയാളം ഇംഗ്ലീഷ് പ്രമുഖ എഴുത്തുകാരുടെ കൈയൊപ്പുകൾ മാത്രമല്ല പുസ്തകങ്ങൾ, ഷോർട് ഫിലിംസ്, യു ട്യൂബ് കഥകൾ, ഗാനങ്ങൾ പ്രസിദ്ധപ്പെടുത്താം. ശബ്‌ദ സംഗീതത്തിന്റ മാധുര്യവും ആസ്വദിക്കാം. പുസ്തകങ്ങൾ ആമസോൺ വഴി പ്രസിദ്ധപ്പെടുത്താനും ഞങ്ങൾ ഒരുക്കമാണ്. മുതിർന്ന പ്രമുഖ എഴുത്തുകാർക്കും, പുതുമുഖ എഴുത്തുകാർക്കും ഇതിൽ ഇംഗ്ലീഷ് മലയാളം എഴുതാൻ അവസരമുണ്ട്. വിദേശത്തു നിന്ന് ആദ്യമായിട്ടാണ് ആഗോളതലത്തിലുള്ള മലയാളം എഴുത്തുകാരെ ഒരു കുടകിഴിൽ അണിനിരത്തുന്നത്. വ്യത്യസ്തങ്ങളായ വായനകളിലൂടെ മാത്രമേ അറിവും തിരിച്ചറിവും മനുഷ്യർക്ക് ലഭിക്കു. അത് തിരിച്ചറിയാനും തിരുത്തപ്പെടാനും സാധിക്കുന്നു. ഞങ്ങൾ സാഹിത്യത്തിൽ അഗാധമായ പര്യവേഷണം നടത്തുന്നില്ലെങ്കിലും വായനക്കാരുടെ സന്തത സഹചാരികളായി മലയാളത്തെ അടയാളപ്പെടുത്താനുള്ള ഒരു ശ്രമമാണ് നടത്തുന്നത്.
ലോകത്തുള്ള ഭാഷകൾ പരസ്പരം ആശയങ്ങൾ വിനിമയം ചെയ്യാനുള്ളതാണ്. എല്ലാം ജനസമൂഹത്തിനും ഓരോരോ ഭാഷകളുണ്ട്. ഒരു വ്യക്തിയുടെ മാനസിക വളർച്ചയിൽ സുഗന്ധം പരത്തുന്നതാണ് സാഹിത്യ സൃഷ്ഠികൾ. ഭാഷയുടെ പ്രാണനാണ് സാഹിത്യം അല്ലെങ്കിൽ അതിന്റെ സൗന്ദര്യപ്പോലിമ. ഭാഷയുടെ സൗന്ദര്യം ദർശിക്കാൻ സർഗ്ഗപ്രതിഭകൾക്ക് മാത്രമേ സാധിക്കു. സാഹിത്യത്തെ സൗന്ദര്യപൂർണ്ണമാക്കുന്നത് സാഹിത്യകാരന്മാരും കവികളുമാണ്.
മാതൃഭാഷയെ സ്‌നേഹിക്കുന്ന, തലമുറകളെ സ്‌നേഹിക്കുന്ന ഓരൊ മലയാളിയും ഏത് രാജ്യത്തായാലും മലയാളിയെന്ന സ്വത്വത്തിൽ നിന്ന് അകന്നുപോകാനാകില്ല. ആ സ്വത്വമാകട്ടെ മലയാളിമക്കളുടെ സ്വകാര്യതയുടെ സ്വത്വമാണ്. ആ സംസ്കാരത്തിലേക്കുള്ള ഒരു ചുണ്ടുപലകയാണ് ലിമ വേൾഡ് ലൈബ്രറി മുന്നോട്ട് വെക്കുന്നത്. ഇതിലെ എഡിറ്റോറിയൽ അംഗങ്ങൾ വിവിധ രാജ്യങ്ങളിലെ കലാസാഹിത്യ രംഗത്തുള്ള പ്രതിഭകളാണ്. അവർ ലോകമെങ്ങുമുള്ള മലയാളികളിൽ ലിമ വേൾഡ് ലൈബ്രറി എത്തിക്കുന്നു. എല്ലാം മലയാളി മക്കൾക്കും വായനക്കാർക്കും ലിമ വേൾഡ് ലൈബ്രറി ഹ്ര്യദയപൂർവ്വം സമർപ്പിക്കുന്നു.