ന്യൂസീലൻഡ് പാർലമെന്റിൽ വനിതാ ഭൂരിപക്ഷം (60-59)

Facebook
Twitter
WhatsApp
Email

വെല്ലിങ്ടൻ ∙ ന്യൂസീലൻഡ് പാർലമെന്റിൽ ചരിത്രത്തിലാദ്യമായി വനിതാ ആധിപത്യം. ലിബറൽ ലേബർ പാർട്ടി എംപിയായി സൊറായ പെകെ മേസൺ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തതോടെ വനിതകളുടെ എണ്ണം അറുപതായി.

പുരുഷ എംപിമാർ 59 മാത്രം. അയർലൻഡ് അംബാസഡറായി ചുമതലയേറ്റ മുൻ സ്പീക്കർ ട്രവർ മല്ലാർഡിനു പകരമാണ് സൊറായ എംപിയായത്. ഇതോടെയാണ് ഭൂരിപക്ഷം മാറിമറിഞ്ഞത്.

ന്യൂസീലൻഡ് പ്രധാനമന്ത്രിയും വനിതയാണ് – ജസിൻഡ ആർഡേൻ.ക്യൂബ, മെക്സിക്കോ, നിക്കരാഗ്വ, റുവാണ്ട, യുഎഇ എന്നിവിടങ്ങളിലാണ് നിലവിൽ 50% വനിതാ പ്രാതിനിധ്യമുള്ളത്. ലോകത്താകെ വനിതാ സാമാജികർ 26% ആണ്. ഇന്ത്യയുടെ ലോക്സഭയിൽ സ്ത്രീകൾ 14.39% മാത്രമാണ്.

English Summary: New Zealand’s parliament becomes majority female

About The Author

Leave a Reply

Your email address will not be published. Required fields are marked *