ചൈന അതിർത്തി തുറക്കുന്നു; ഇന്നു മുതൽ വീസ നൽകും

Facebook
Twitter
WhatsApp
Email

ബെയ്ജിങ് ∙ കോവിഡിനെ തുടർന്ന് 3 വർഷമായി അടച്ചിരുന്ന അതിർത്തികൾ ചൈന വിദേശികൾക്കായി പൂർണമായി തുറക്കുന്നു. എല്ലാത്തരം വീസകളും ഇന്നു മുതൽ നൽകാൻ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. ഹൈനാൻ ദ്വീപിലും ഷാങ്ഹായിൽ എത്തുന്ന ആഡംബരക്കപ്പൽ യാത്രക്കാർക്കുമുള്ള വീസയില്ലാ പ്രവേശനവും ഇന്നു പുനരാരംഭിക്കും.

വീസ നൽകുന്നതു നിർത്തിയത് 2020 മാർച്ച് 28നാണ്. അതിനു മുൻപ് നൽകിയ, കാലാവധിയുള്ള വീസ കൈവശമുള്ളവർക്കും ചൈനയിലെത്താം. ഹോങ്കോങ്ങിൽ നിന്നും മക്കാവുവിൽ നിന്നുമുള്ളവർക്ക് വീസയില്ലാതെ ദക്ഷിണ ചൈനയിലെ ഗുവാങ്ഡോങ്ങിൽ എത്തുന്നതിനു വിലക്കില്ല. ചൈനയിലെത്തുന്ന വിദേശികൾ കോവിഡ് വാക്സീൻ എടുത്തിരിക്കണോ എന്നും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണോ എന്നും കൃത്യമായി നിർദേശിച്ചിട്ടില്ല.

ചൈന കോവിഡ് മുക്തമായതായി കഴിഞ്ഞ മാസം സർക്കാർ പ്രഖ്യാപിച്ചിരുന്നു. വിദേശ വിദ്യാർഥികൾ ഉൾപ്പെടെ ചില വിഭാഗങ്ങൾക്ക് കർശന നിബന്ധനകളോടെ 6 മാസം മുൻപു മുതൽ വീസ നൽകിത്തുടങ്ങിയിരുന്നു.

English Summary: China reopening borders to foreign tourists for the first time since covid erupted

About The Author

Leave a Reply

Your email address will not be published. Required fields are marked *