Karnataka engineering student: എഞ്ചിനീയറിംഗ് പരീക്ഷയില്‍ രണ്ട് തവണ പരാജയപ്പെട്ട മനോവിഷമത്തില്‍ 20 കാരി ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലാണ് സംഭവം.
രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്ത പെണ്‍കുട്ടി. മൂന്നാം വര്‍ഷത്തിലേക്ക് കടക്കാനുള്ള പരീക്ഷയിലാണ് വിദ്യാര്‍ത്ഥിനി പരാജയപ്പെട്ടത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റല്‍ മുറിയില്‍ വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് രണ്ടാം തവണയും പരീക്ഷയെഴുതാന്‍ പെണ്‍കുട്ടിക്ക് അവസരം ലഭിച്ചതായി തുംകൂര്‍ പോലീസ് സൂപ്രണ്ട് (എസ്പി) അശോക് കെവി ഇന്ത്യാ ടുഡേയോട് പറഞ്ഞു. എന്നാല്‍ രണ്ടാം ശ്രമത്തിലും മൂന്ന് വിഷയങ്ങളില്‍ പരാജയപ്പെട്ടതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമായത്.
ഹോസ്റ്റലില്‍ കൂടെ താമസിച്ചിരുന്ന മറ്റ് പെണ്‍കുട്ടികളാണ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഹോസ്റ്റല്‍ വാര്‍ഡന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
Credits: https://malayalam.indiatoday.in/
About The Author
No related posts.