LIMA WORLD LIBRARY

2025 ഇതാ ഇവിടെ – ആര്‍.വി ആചാരി, ബാംഗളൂര്‍

പ്രിയപ്പെട്ട എണ്‍പതുകളിലെത്തിയ സുഹൃത്തുകളേ, നിങ്ങള്‍ ഇതുമായി പൊരുത്തപ്പെടാന്‍ ആഗ്രഹിച്ചേക്കാം. (വ്യത്യസ്ത പ്രായക്കാര്‍ മാറ്റത്തോടെ പൊരുത്തപ്പെടുക).

നിങ്ങള്‍ 40 കളില്‍ ജനിച്ചവരാണ്, 40 കള്‍ പൂക്കുന്നതിന് ഒരു വര്‍ഷം മുമ്പാണ് ഞാന്‍ ജനിച്ചത്. 40-50-60 കളുടെ കാലത്തിലാണ് നമ്മള്‍ വളര്‍ന്നത്. 40-50-60 കളുടെ കാലത്താണ് നമ്മള്‍ പഠിച്ചത്. നമ്മള്‍ 50-60 കളില്‍ പ്രണയിനികളായിരുന്നു. 60-70 കളില്‍ നമ്മള്‍ വിവാഹിതരായി, ലോകം കണ്ടെത്തി. നമ്മള്‍ 80-90 കാലഘട്ടത്തിലേക്ക് കടന്നു. 2000-കളില്‍ നമ്മള്‍ സ്ഥിരത കൈവരിച്ചു. 2010-കളില്‍ നമ്മള്‍ കൂടുതല്‍ ബുദ്ധിമാന്മാരായി. നമ്മള്‍ 2020-കളില്‍ ഉറച്ചുനില്‍ക്കുകയാണ്. എട്ട് വ്യത്യസ്ത ദശാബ്ദങ്ങളിലൂടെയാണ് നമ്മള്‍ ജീവിച്ചത്.

രണ്ട് വ്യത്യസ്ത നൂറ്റാണ്ടുകള്‍. രണ്ട് വ്യത്യസ്ത സഹസ്രാബ്ദങ്ങള്‍. നമ്മള്‍ ദീര്‍ഘദൂര കോളുകള്‍ക്കായി ഒരു ഓപ്പറേറ്ററുടെ ടെലിഫോണില്‍ നിന്ന് ലോകത്തെവിടെയും വീഡിയോ കോളുകളിലേക്ക് പോയി, സ്ലൈഡുകളില്‍ നിന്ന് ഥീൗഠൗയലലേക്ക്, വിനൈല്‍ റെക്കോര്‍ഡുകളില്‍ നിന്ന് ഓണ്‍ലൈന്‍ സംഗീതത്തിലേക്ക്, കൈയക്ഷരങ്ങളില്‍ നിന്ന് ഇമെയില്‍, വാട്ട്സ്ആപ്പ് എന്നിവയിലേക്ക് നമ്മള്‍ പോയി.

റേഡിയോയിലെ തത്സമയ വിനോദ മത്സരങ്ങളില്‍ നിന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിയിലേക്ക്, തുടര്‍ന്ന് എച്ച്ഡി ടിവിയിലേക്ക്. നമ്മള്‍ മൈലുകള്‍ താണ്ടി ലൈബ്രറികളിലും വീഡിയോ ക്ലബിലും പോയി, ഇപ്പോള്‍ നമ്മള്‍ നെറ്റ്ഫ്‌ലിക്‌സ് വീട്ടിലിരുന്ന് കാണുന്നു. നമ്മള്‍ ആദ്യം കമ്പ്യൂട്ടറുകള്‍, പഞ്ച് ചെയ്ത കാര്‍ഡുകള്‍, ഡിസ്‌കുകള്‍ എന്നിവ ഉപയോഗിച്ചു തുടങ്ങി, ഇപ്പോള്‍ നമ്മളുടെ സെല്‍ ഫോണുകളിലോ ഐപാഡുകളിലോ മെഗാബൈറ്റുകളും ഗിഗാബൈറ്റുകളും ഉണ്ട്.

കുട്ടിക്കാലം മുഴുവന്‍ നമ്മള്‍ ഷോര്‍ട്ട്‌സും ലുങ്കിയും ധരിച്ചിരുന്നു, പിന്നെ നീണ്ട പാന്റും ബ്രാന്‍ഡഡ് വസ്ത്രങ്ങളും മറ്റും. ശിശുക്കളുടെ പക്ഷാഘാതം, മസ്തിഷ്‌കജ്വരം, H1N1, ഫ്‌ലൂ, COVID-19 എന്നിവയില്‍ നിന്ന് നമ്മള്‍ രക്ഷപ്പെട്ടു, ഇപ്പോള്‍ കോവിഡ് വാക്‌സിന്റെ പാര്‍ശ്വ ഫലങ്ങളിലൂടെ കടന്നു പോകുന്നു. നമ്മള്‍ കമുകിന്‍ പാള സ്‌കേറ്റുകള്‍, സൈക്കിളുകള്‍, ബൈക്കുകള്‍, കാറുകള്‍, മോപ്പഡുകള്‍, ഗ്യാസോലിന്‍ അല്ലെങ്കില്‍ ഡീസല്‍ കാറുകള്‍ എന്നിവ ഓടിച്ചു, ഇപ്പോള്‍ നമ്മള്‍ ഹൈബ്രിഡ് അല്ലെങ്കില്‍ 100% ഇലക്ട്രിക് ഓടിക്കുന്നു.

അതെ, നമ്മള്‍ ഒരുപാട് കടന്നുപോയിട്ടുണ്ട്, എന്നാല്‍ എത്ര വൈവിദ്ധ്യമായ ജീവിതമാണ് നേടിയത്! നമ്മുടേത് വിവിധ ഘട്ടങ്ങളിലൂടെ കടന്നുവന്ന തലമുറ – നാല്പതുകളുടെ ആ ലോകത്ത് ജനിച്ചവരും അനലോഗ് ബാല്യവും ഡിജിറ്റല്‍ പ്രായപൂര്‍ത്തിയായവരും സാദ്ധ്യതകളിലേക്കും നശീകരണത്തിലേക്കും നയിക്കാനാവുന്ന നിര്‍മ്മിത ബുദ്ധി സ്വായത്തമാക്കിയവരും.

നമ്മള്‍ കാണേണ്ടതെല്ലാം കണ്ടവര്‍. നമ്മുടെ തലമുറ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുകയും മറ്റേതിനെക്കാളും സാക്ഷ്യം വഹിക്കുകയും ചെയ്തിട്ടുണ്ട്. മാറ്റത്തോട് അക്ഷരാര്‍ത്ഥത്തില്‍ പൊരുത്തപ്പെട്ടു പോയത് നമ്മുടെ തലമുറയാണ്. വളരെ സവിശേഷമായ ഒരു തലമുറയിലെ എല്ലാ അംഗങ്ങള്‍ക്കും പരസ്പരമുള്ള അഭിനന്ദനത്തില്‍ നമുക്ക് ഒന്നിക്കാം, അത് അതുല്യമാണ്, അനുപമവുമാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px