മലയാള കവിതയെ ഭാവുകത്വത്തിന്റെ പ്രകാശധാരയിലേക്ക് കൈപിടിച്ചുയർത്തിയ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ദീപ്തമായ ഓർമ്മകൾക്ക് 6 വർഷം.
1926 മാർച്ച് 18 ന് പാലക്കാട് ജില്ലയിലെ കുമരനെല്ലുരിൽ വാസുദേവൻ നമ്പൂതിരിയുടെ മകനായി ജനിച്ചു.
കവിത, ചെറുകഥ, നാടകം,ഉപന്യാസം, വിവർത്തനം, തുടങ്ങിയ മേഖലകളിലായി 46 ൽപരം കൃതികൾ രചിക്കപ്പെട്ടു. VT ഭട്ടതിരിപ്പാടിനൊപ്പം സാമുദായിക നവീകരണ യജ്‌ഞത്തിൽ പങ്കാളിയായ അക്കിത്തം കേരളീയ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമായിട്ടാണ്
അറിയപ്പെടുന്നത്. വ്യത്യസ്ത മേഖലയിൽ തന്റെ സർഗ്ഗസിദ്ധിയെ ജനമനസ്സിലേക്ക് പ്രസരിപ്പിച്ചു കൊണ്ടാണ് അക്കിത്തം കടന്നുപോയത്. ആകാശവാണിയുടെ കോഴിക്കോട് തൃശൂർ നിലയങ്ങളിൽ
എഡിറ്റർ ആയി ജോലി ചെയ്തു.മകൻ
അക്കിത്തം വാസുദേവൻ, സഹോദരൻ അക്കിത്തം നാരായണൻ എന്നിവർ ചിത്രകാരന്മാരാണ്.
മധുവിധു,അമൃത,
നിമിഷക്ഷേത്രം, പഞ്ചവർണ്ണകിളികൾ, വളകിലുക്കം, ബലിദർശനം, കരതലാമലകം,
ഭാഗവതം, അമൃത അരങ്ങേറ്റം,തുടങ്ങിയ കവിതാ സമാഹാരങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, സാഗരസംഗീതം പോലുള്ള ഖണ്ഡകാവ്യങ്ങളും രചിച്ചു.
കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടകുഴൽ അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പുരസ്‌കാരം, ലളിതാംബിക സാഹിത്യ അവാർഡ്, വള്ളത്തോൾ അവാർഡ്, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, പത്മശ്രീ പുരസ്‌കാരം, തുടങ്ങി അവസാനം ജ്ഞാനപീഠം പുരസ്‌കാരം വരെ കവിയുടെ കാൽപാദങ്ങളിൽ പ്രണമിച്ചു.
ഭാഷ സാഹിത്യത്തിന് ബൃഹത്തായ സംഭാവനകൾ നൽകി മലയാള കാവ്യ ഭാവനയെ സമ്പന്നമാക്കിയ
പ്രതിഭാധനൻ
2020 ഒക്ടോബർ
15 ന് 94 ആം വയസ്സിൽ ഓർമ്മയായി.












