മണ്ണിനും വിണ്ണിനും അതിര്‍ വരമ്പുകള്‍ പോലെയാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഓരോ സംഭവങ്ങളും .’മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു. എന്നാല്‍ എല്ലായിടങ്ങളിലും അവന്‍ ബന്ധനത്തിലാണ് ‘
എന്ന് റൂസോ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഒരു പാട്ടുകാരന്‍ വേടന്റെ കവിത ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനെടുത്തു എന്ന പേരില്‍ പരസ്പരം പോരടിക്കുമ്പോള്‍ മനസ്സിലേക്ക് വരുന്നത് പ്രവാസ സാഹിത്യത്തിലെ പ്രതിഭാധനനായ മാവേലിക്കര ചാരുംമൂട് സ്വദേശി, ലണ്ടനില്‍ താമസിക്കുന്ന ശ്രീ.കാരൂര്‍ സോമനെയാണ്. നാലര പതിറ്റാണ്ടിലധികമായി സ്വദേശത്തും വിദേശത്തും മലയാള ഭാഷയെ അനുഭവത്തി ന്റെ നിറവില്‍ സമ്പന്നമാക്കുന്ന മറ്റൊരു എഴുത്തുകാരന്‍ പ്രവാസ ലോകത്തു് എന്റെ അറിവിലില്ല. ഒരു കവിതയിലൂടെ വേടന്‍ പാഠ്യപദ്ധതിയില്‍ കടന്നുവന്നെ
ങ്കില്‍ ഇനിയും എത്രയോ പേര്‍ വരാനിരിക്കുന്നു. ഇങ്ങനെ പാലും പായസവും ഒരു കൂട്ടര്‍ക്ക് വിളമ്പുമ്പോള്‍ ജനപക്ഷത്തു് നിന്നെഴുതുന്ന കാരൂരിനെപ്പോ ലുള്ളവരുടെ ചാരുതയാര്‍ന്ന കൃതികള്‍ എന്തുകൊണ്ട് പഠനത്തിന് വിധേയമാകുന്നില്ല എന്ന് പലപ്പോഴും തോന്നാറുണ്ട്.
ഈ അവസരം ഓര്‍മ്മവരുന്നത് കാരൂരിനെപോലെ സാഹിത്യ രംഗത്ത് ഒറ്റപ്പെട്ടുപോയ, ഒറ്റപ്പെടുത്തിയ ശ്രീമതി കെ.സരസ്വതിയമ്മ എന്ന കഥാകാരിയെയാണ്. ജീവിതത്തിലും എഴുത്തിലും സ്ത്രീപക്ഷത്തു് നിന്ന് പുരുഷ മേധാവിത്വ ചൂഷണത്തിനെതിരെ മൂര്‍ച്ചയേറിയ വാക്കുകളിലൂടെ ആണ് ഈ കഥാകാരി പ്രതികരിച്ചത്.സരസ്വതിയമ്മയുടെ ‘ചോലമരങ്ങള്‍’ രണ്ട് പ്രണയിനികളുടെ ആത്മനൊമ്പരങ്ങള്‍, സമൂഹത്തില്‍ നടക്കുന്ന കാപട്യങ്ങള്‍ തുറന്നു കാട്ടുന്ന
ഒന്നാണ്. അതിലൂടെ പുരുഷകേസരി ശത്രു നിര വര്‍ദ്ധിച്ചതല്ലാതെ മറ്റൊന്നും തന്നെ സംഭവിച്ചില്ല. കാരൂര്‍ കൃതികള്‍ വായിക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് സരസ്വതിയമ്മ അല്ലെങ്കില്‍ കേസരി ബാലകൃഷ്ണ പിള്ള, പൊന്‍കുന്നം വര്‍ക്കി, കാക്കനാടന്‍, ചെറുകാട്, പോഞ്ഞിക്കര റാഫി തുടങ്ങിയവ രെയാണ്. ഭാഷാ സാഹിത്യത്തെ ആഴത്തില്‍ ചുംബിക്കുന്നവര്‍ എപ്പോഴും അത് കണ്ടിരിക്കില്ല.ആ തിരിച്ചറിവാണ് ഡോക്ടര്‍ പി.കെ.
കനകലത ‘കെ.സരസ്വതിയമ്മ ഒറ്റയ്ക്ക് വഴിനടന്നവള്‍’ എന്ന പഠനഗ്രന്ഥം എഴുതാന്‍ തയ്യാറായത്. അതുപോലെ കാരൂര്‍ കൃതികളെപ്പറ്റി ഡോ.മുഞ്ഞിനാട് പത്മകുമാര്‍ എഴുതിയ ‘കാലത്തിന്റെ എഴുത്തകങ്ങള്‍’ എന്ന പഠനഗ്രന്ഥം ലിമ വേള്‍ഡ് ലൈബ്രറിയിലൂടെ വായിച്ചപ്പോള്‍ സാഹിത്യ അഭിരുചിയുള്ളവര്‍ക്ക് അത് നല്ലൊരു പഠനഗ്രന്ഥമെന്ന് എനിക്കും തോന്നി. പക്ഷെ ആരും അത് അത്ര ഗൗരവമായി കണ്ടില്ല. ഗൗരവത്തില്‍ എടുത്തില്ല എന്നു തന്നെ പറയാം.ഈ ഗ്രന്ഥത്തില്‍ ഡോക്ടര്‍ മുഞ്ഞിനാട് രേഖപ്പെടുത്തിയിരിക്കുന്നത് ‘കാലം കടഞ്ഞെടുത്ത സര്‍ഗാ ത്മക വ്യക്തിത്വത്തിന്റെ ഒഴുകിപ്പരക്കലാണ് കാരൂര്‍ കൃതികള്‍ എന്നാണ്. എഴുത്തു് ആനന്ദോപാസനയായി കാണുന്ന അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളാണ് അദ്ദേഹം. സമകാലിക ജീവിതത്തിന്റ വിചാര വിക്ഷോഭം വജ്രമൂര്‍ച്ചയോടെ വെളിപ്പെടുത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇത്തരം അന്വേഷണപരീക്ഷണങ്ങളില്‍ നിന്നാണ് കാരൂര്‍ തന്റെ പ്രതിഭയെ കാലത്തിനോട് വിളക്കിച്ചേര്‍ത്തു് കലഹിക്കുന്നത്’. ഇവിടെയാണ് കെ.സരസ്വതിയമ്മയുടേയും കാരൂരിന്റെയും ജീവിത സമാനതകള്‍ ഞാന്‍ കാണുന്നത് ‘
നമ്മള്‍ എത്രമാത്രം കണ്ണടച്ച് ഇരുട്ടാക്കിയാലും ഒരിക്കല്‍ മനസ്സിലുള്ള വിക്ഷുബ്ധത ആരെങ്കിലും വഴി പുറത്തുവരും. എനിക്കിപ്പോള്‍ 78 വയസ്സായി. കണ്ണിന് തിമിരം ബാധിച്ചു് ഓപ്പ റേഷന്‍ നടത്തുന്നതിന് മുന്‍പ് ഈ കുറിപ്പ് എഴുതണമെന്ന് തോന്നി. ഞാന്‍ എഴുതുന്നത് മുഖസ്തുതി അല്ലെങ്കില്‍ വാഴ്ത്തുപാട്ടുകള്‍
അല്ല .ചില യാഥാര്‍ഥ്യങ്ങള്‍ മാത്രമാണ്. ഞാന്‍ കാരൂരിനെ അറിഞ്ഞു തുടങ്ങിയത് റേഡിയോ നാടകങ്ങളില്‍ കൂടിയാണ്.1980-ന് മുന്‍പ് ടി.വി, ഇന്റര്‍നെറ്റ്, മൊബൈല്‍ ഒന്നുമില്ല. റേഡിയോ വഴിയാണ് എല്ലാം അറിയുന്നതും കേള്‍ക്കുന്നതും.ആ കാലത്താണ് സ്‌കൂളില്‍ പഠിക്കുന്ന
കാരൂരിന്റെ ‘കാലചക്രം’, ‘കര്‍ട്ടനിടു’ എന്നീ റേഡിയോ നാടകങ്ങള്‍ തിരുവനന്തപുരം റേഡിയോ നിലയം വഴി കേട്ടത്. മണ്മറഞ്ഞ എഴുത്തുകാരന്‍ ശ്രീ.ടി.എന്‍. ഗോപിനാഥന്‍ നായരായിരുന്നു അതിന്റെ ഡയറക്ടര്‍ എന്നാണ് എന്റെ ഓര്‍മ്മ. ഡല്‍ഹിയില്‍ നിന്നുള്ള ഓള്‍ ഇന്ത്യ റേഡിയോ, വാര്‍ത്തയില്‍ ശ്രി.മാവേലിക്കര രാമചന്ദ്രന്‍, വിദ്യാര്‍ത്ഥിയായ കാരൂരിന്റെ നാടകങ്ങളെപ്പറ്റി വിശകലനം ചെയ്തതും സ്മരിക്കുന്നു. തൃശൂര്‍ സ്റ്റേഷന്‍ വഴിയും നാടകങ്ങള്‍ സംപ്രേഷണം ചെയ്തതായിട്ടാണ് എന്റെ അറിവ്.
ചോലമരങ്ങള്‍ക്ക് തണല്‍ നല്കാന്‍ മാത്രമേ സാധിക്കു എന്നതുപോലെ കാരൂര്‍ സൃഷ്ടിക ളെന്നും തണല്‍ വൃക്ഷങ്ങളാണ്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം/എന്‍.ബി.എസില്‍ നിന്ന് 1990-ല്‍ തകഴി അവതാരിക എഴുതി പുറത്തു വന്ന ‘കണ്ണീര്‍പ്പൂക്കള്‍’ നോവല്‍ തുടങ്ങി ബ്രിട്ടീഷ് ഇന്ത്യന്‍ മലയാളി മൂന്ന് തലമുറകളുടെ കഥ പറയുന്ന ‘കാണാപ്പുറങ്ങള്‍’ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ’ദി മലബാര്‍ എ ഫ്ളയിം’. ആമസോണ്‍ ബെസ്റ്റ് സെല്ലര്‍ നോവലായി. ഈ നോവലിനെപ്പറ്റി ‘ദി വേള്‍ഡ് ജേര്‍ണലില്‍’ ഡല്‍ഹി ജെയിന്‍ യൂണിവേഴ്സിറ്റി റിസര്‍ച്ച് വിഭാഗം ഉദ്യോഗസ്ഥ ഡോ.ചിത്ര സൂസ്സന്‍ തമ്പി എഴുതിയ റിവ്യൂ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് ദീപികയില്‍ വായിക്കാനിടയായി. 2006-ല്‍ ദീപിക ഓണപതിപ്പില്‍ വന്ന ഓസ്‌ട്രേലിയയെപ്പറ്റിയുള്ള യാത്രാ വിവരണം, ‘സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി’ ഇന്നും ഓര്‍മ്മയിലുണ്ട്. ദീപിക, കേരള കൗമുദി, വീക്ഷണം, ജനയുഗം, മംഗളം, ജന്മഭൂമി തുടങ്ങിയ ഓണപതിപ്പുകളില്‍ വന്നിട്ടുള്ള കാരൂര്‍ കഥകള്‍, കവിതകള്‍ പലതും വായിച്ചിട്ടുണ്ട്. നീണ്ട വര്‍ഷങ്ങളായി പ്രവാസലോകത്തു് നിന്ന് ഓണപതിപ്പില്‍ എഴുതുന്ന മറ്റൊരു എഴുത്തുകാരന്‍ ഇല്ലെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.
തോപ്പില്‍ ഭാസി അവതാരിക എഴുതിയ ഗള്‍ഫില്‍ നിന്നുള്ള ആദ്യ സംഗീത നാടകം ‘കടലിനക്കരെ എംബസ്സി സ്‌കൂള്‍’ ന് മാതൃഭൂമിയില്‍ 1996-97-ല്‍ നിരൂപണമെഴുതിയ കോഴിക്കോ ടനെ ഓര്‍ക്കുമ്പോള്‍ ഗള്‍ഫില്‍ നിന്നുള്ള ആദ്യ സംഗീത നാടകം ഏതെന്ന് എത്ര പേര്‍ക്കറിയാം? പു.ക.സ മെമ്പര്‍ ആയിരുന്നു വെങ്കില്‍ അറിയുമായിരുന്നു അല്ലേ? 2018-ല്‍ പുറത്തുവന്ന ‘കാലപ്രളയം’ എന്ന ഭാവഗംഭീര സംഗീത നാടകം എങ്ങനെ കേരള സംഗീത നാടക അക്കാദമി മത്സരത്തില്‍ നിന്ന് പുറം തള്ളപ്പെട്ടു ?കപട മത്സര സാംസ്‌കാരിക ബുദ്ധിയാണതിന്റെ പിന്നിലെന്ന് ആര്‍ക്കാണ് അറിയാത്തത്?
റൂസ്സോ ചോദിക്കുന്നത് കാരൂരും ബന്ധിക്കപ്പെട്ടിരിക്കയാണോ? കാരൂരിന്റെ ആത്മകഥയായ ‘കഥാകാരന്റെ കനല്‍വഴികള്‍ ‘(പ്രഭാത് ബുക്ക്സ്)’ വായിക്കുമ്പോള്‍ അദ്ദേഹത്തിന്റ ഗുരുനാഥന്‍ പണ്ഡിത കവി ശ്രീ കെ.കെ. പണിക്കര്‍ സാറിനെ
ആണ് ഓര്‍ക്കുക. വള്ളത്തോള്‍ ‘ബന്ധനസ്ഥനായ അനിരുദ്ധന്‍’ എഴുതിയപ്പോള്‍ പണിക്കര്‍ സാര്‍ ‘ബന്ധനമുക്തനായ അനിരുദ്ധന്‍’ എഴുതി മോചിപ്പിച്ചു.കാരൂര്‍ പഠിക്കുന്ന കാലം സ്‌കൂളില്‍ പോലീസിനെതിരെ ‘ഇരുളടഞ്ഞ താഴ് വര’ എന്ന ഒരു നാടകം അഭിനയിച്ചവതരിപ്പിച്ചതിന് ബെസ്റ്റ് ആക്ടര്‍ സ്ഥാനവും സമ്മാനവും ലഭിച്ചു .എന്നാല്‍ മാവേലിക്കര പോലീസ് പിടിച്ചുകൊണ്ടുപോയി അകത്താക്കി. അപ്പോഴും പണിക്കര്‍ സാറാണ് മോചിപ്പിച്ചത്. ലുധിയാന സി.എം.സി. ആശുപത്രിയില്‍ വെച്ച് സ്വന്തം കിഡ്നി ആരുമറിയാതെ ഒരു പാവം പഞ്ചാബിക്ക് കൊടുത്തതും ഒരു അപൂര്‍വ്വ കാഴ്ചയായിട്ടാണ് ഞാന്‍ കണ്ടത്.
ഇന്ന് നമ്മുടെ കാവ്യബോധ സംസ്‌കാരത്തിന് സംഭവിച്ചിരിക്കുന്ന അപചയം പല എഴുത്തുകാര്‍ക്കും മോചനമില്ല എന്നതാണ്. നമ്മുടെ പഠന പദ്ധതികള്‍ വിപരീത ഫലം ചെയ്യുന്നതിന്റെ ധാരാളം തെളിവുകള്‍ മുന്നിലുണ്ട്.2025-ല്‍ ഒരു വേടന്റെ കവിതയെച്ചൊല്ലി നീതിമാനങ്ങള്‍ കണ്ടെത്തുമ്പോള്‍ കാരൂരിന്റെ എത്രയോ കൃതികള്‍ വിശദമായ പഠനത്തിനും, പാഠപുസ്തകങ്ങളില്‍ ഇടം പിടിക്കേണ്ടതും പുനര്‍വായിക്ക പ്പെടേണ്ടതുമായ കൃതികളെന്ന് മനസ്സിലാകും. ‘കാലത്തിന്റെ എഴുത്തകങ്ങള്‍’ (ബുക്ക് ക്രോസ്സ് പബ്ലിക്ക്), മലയാളത്തില്‍ ആദ്യമായിറങ്ങിയ ‘കാരിരുമ്പിന്റെ കരുത്തു്’ ,സര്‍ദാര്‍ പട്ടേല്‍.(പ്രഭാത് ബുക്ക്സ്), ‘ചന്ദ്രയാന്‍’ (മാതൃഭൂമി), ‘മംഗളയാന്‍’ (പ്രഭാത് ബുക്ക്‌സ്), ‘കാണാപ്പുറങ്ങള്‍’ നോവല്‍ (എസ്.പി.സി.എസ്), ‘കൗമാര സന്ധ്യകള്‍'(കറന്റ് ബുക്ക്സ്, തൃശൂര്‍)’കാല്‍പ്പാടുകള്‍ (പൂര്‍ണ ബുക്ക്സ്), സ്നേഹത്തിന്റെ ആഴവും പരപ്പുമുള്ള കാലിക പ്രാധാന്യമുള്ള കുട്ടികളുടെ നോവല്‍ ‘കിളിക്കൊഞ്ചല്‍’
(സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്),’കാറ്റാടിപ്പൂക്കള്‍’ (മീഡിയ ഹൗസ്), ‘കൃഷിമന്ത്രി’
(ജീവന്‍ ബുക്ക്സ്), ‘കളിക്കളം’ ഒളിമ്പിക്സ് ചരിത്രം (എസ്.പി.സി.എസ്), വിദേശ രാജ്യങ്ങളിലെ പത്തിലധികം യാത്രാവിവരണങ്ങള്‍ (ആമസോണ്‍, പ്രഭാത് ബുക്ക്സ്) തുടങ്ങി ധാരാളം കൃതികളുണ്ട്. 1985 – 2025 കാലഘട്ടത്തില്‍ പന്ത്രണ്ട് മേഖലകളിലായി
എഴുപത് മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങള്‍, എല്ലാം കുടുംബ പ്പേരായ കാരൂര്‍ എന്നതിന്റ ക എന്ന ആദ്യ അക്ഷരത്തില്‍ തുടങ്ങുന്നവ, ഇതൊക്കെ കാണുമ്പോള്‍ എന്നിലുണരുന്നത് ആശ്ചര്യത്തിന്റെ നേര്‍ത്ത മന്ദഹാസമാണ്.ഈ പുസ്തകങ്ങള്‍ കൂടുതലും ആമസോണ്‍ അടക്കം കേരളത്തിലെ പ്രമുഖ പ്രസാധകര്‍ വഴിയാണ് പുറത്തുവന്നിട്ടുള്ളത്. കേരളം, ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ മാധ്യമങ്ങളില്‍ തുടരെ എഴുതുന്ന മറ്റൊരു പ്രവാസഎഴുത്തുകാരനെ കണ്ടിട്ടില്ല. ഈ പ്രായത്തിനിടയില്‍ അന്‍പത്തേഴു രാജ്യങ്ങളില്‍ കാരൂര്‍ ജീവിച്ചിട്ടുണ്ടത്രെ.
നൂറനാട് ലെപ്രസി സാനിറ്റോറിയം ‘കുഷ്ടരോഗവും നിവാരണമാര്‍ഗ്ഗങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി നാലു പഞ്ചായത്തുകളിലെ ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസമത്സരത്തില്‍ ഒന്നാമനായി ശ്രീ ബി കെ എന്‍ മേനോന്റെ ‘പ്രസംഗസോപാനം’ എന്ന’ എന്ന പുസ്തകം യശ:ശരീരനായ പ്രശസ്ത സാഹിത്യകാരന്‍ ശ്രീ തോപ്പില്‍ ഭാസിയില്‍ നിന്നും സമ്മാനമായി വാങ്ങിക്കൊണ്ടുള്ള പുരസ്‌കാരങ്ങളുടെ പെരുമഴക്കാലത്തിന് തുടക്കം കുറിച്ചു. ആമസോണ്‍ ബെസ്റ്റ് സെല്ലര്‍ ആയതു കൊണ്ടാവാം ആമസോണ്‍ ഇന്റര്‍നാഷണല്‍ റൈറ്റര്‍ എന്ന ബഹുമതി ഉള്‍പ്പെടെ ഏതാണ്ട് ഇരുപതോളം പുരസ്‌ക്കാരങ്ങള്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു, മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി തുടങ്ങി സ്വദേശത്തും വിദേശത്തുമുള്ള പല സമുന്നത വ്യക്തികളില്‍ നിന്നും വിവിധ സാംസ്‌കാരിക വേദികളിലായി ലഭിച്ചു.
മാത്രമല്ല മുപ്പത്തിനാല് പുസ്തകങ്ങള്‍ ഒരൊറ്റ വേദിയില്‍ പ്രകാശനം ചെയ്യപ്പെട്ട ഏത് എഴുത്തുകാരനുണ്ട് മലയാളത്തിലായാലും മറ്റേതു ഭാഷയിലായാലും ! ആയതിന് യു ആര്‍ എഫ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ച ഏക എഴുത്തുകാരനാണ് കാരൂര്‍.
സമൂഹത്തില്‍ കാണുന്ന കപടചൂഷണ പ്രവര്‍ത്തനങ്ങളെ ഒരാള്‍ തുറന്നെഴുതുമ്പോള്‍ ആ വ്യക്തിയെ അരിഞ്ഞു വീഴ്ത്തുന്നത് ഒരു കപട സാമൂഹ്യ സംസ്‌കാരത്തെ വളര്‍ത്തുകയല്ലേ ‘മനസ്സിന്റെ സ്വാതന്ത്ര്യമാണ് ഒരാളുടെ അസ്തിത്വത്തിന്റെ തെളിവെന്ന്’ നമ്മുടെ ഭരണഘടനാശില്പി ഡോ.ബി.ആര്‍ അംബേദ്കറുടെ വാക്കുകള്‍ ഓര്‍ക്കുമ്പോള്‍ കാരൂര്‍ സ്വന്തം അസ്തിത്വം വിട്ടുകളിക്കാന്‍ തയ്യാറല്ല. ഒരു വേടന്റെ കവിതയെച്ചൊല്ലി ശണ്ഠ കൂടുന്നവര്‍ മലയാള ഭാഷാ സംസ്‌കാരത്തിന് പ്രവാസ ലോകത്തു് പതിറ്റാണ്ടുകളായി എത്രയോ സംഭാവനകള്‍ ചെയ്ത കാരൂരിനെ ഗഹനമായി പഠിക്കേണ്ടതല്ലേ?
നമ്മുടെ സര്‍ഗാത്മകമായ പാരമ്പര്യം സങ്കുചിത താല്പര്യക്കാ രുടെ പരമ്പരയിലേക്ക് പോയാല്‍ മനുഷ്യ മനഃസാക്ഷിയോട് തന്നെ ചെയ്യുന്ന ക്രൂരതയാണത്.
About The Author
No related posts.