LIMA WORLD LIBRARY

ബ്ലോഗിംഗ് …. മലയാളസാഹിത്യം വളര്‍ന്നോ, മുരടിച്ചോ-സ്വപ്ന അനു ബി ജോര്‍ജ്‌

ബ്ലോഗ് എന്ന സംരംഭം തുടങ്ങിയിട്ട് ഏതാണ്ട് 20 വര്‍ഷം ആയെങ്കിലും , ഇന്നും ബ്ലോഗ് മലയാളത്തിന്റെ ശൈശവാവസ്ഥയിലാണെന്നാണ്, ബ്ലോഗിന്റെ പിതാമഹന്മാര്‍ ഇന്നും വിശ്വസിക്കുന്നത്.ആര്‍ക്കും ഒരു ഇമെയില്‍ ഉണ്ടെങ്കില്‍ ബ്ലോഗ് തുടങ്ങാം.അതു മലയാളത്തില്‍ വേണം എന്നു നിര്‍ബന്ധം ഇല്ല. ഇന്‍ഡ്യയിലെ ഏതു ഭാഷയിലും ഇന്ന് ബ്ലോഗുകള്‍ എഴുതാന്‍ സാദ്ധ്യമാണ്. മലയാളത്തില്‍ ബ്ലോഗ് തുടങ്ങിയിട്ടു വര്‍ഷങ്ങളായി. നമ്മുടെ പേരും മറ്റുവിവരങ്ങളും ,പിന്നെ പേജിന്റെ പല രീതിയിലുള്ള ചിത്രങ്ങള്‍ എല്ലാം തന്നെ ബ്ലോഗ് തുടങ്ങുന്ന അവസരത്തില്‍ തന്നെ നമുക്ക് തീരുമാനിക്കാം.ഇതിനു ശേഷം നമ്മുക്ക് ആവശ്യമുള്ള ലേഖനങ്ങള്‍ കവിതകള്‍ എന്നു വേണ്ട, എന്തും തന്നെ ഇവിടെ പോസ്റ്റ് ചെയ്യാം. സ്വന്തം അക്ഷരങ്ങള്‍ അവിടെ ചേര്‍ക്കുന്നതിനെ പോസ്റ്റിംഗ് ‘ എന്നു പറയുന്നു. കൂടെ ചിത്രങ്ങളും ഇടാം. ഇനി, അഭിപ്രായങ്ങള്‍ക്കായി പ്രത്യേക യാഹു, ജിമെയില്‍ ഗ്രൂപ്പുകള്‍ ഉണ്ട്. നമ്മുടെ ഇമെയിലിന്റെ സഹായത്താല്‍ അവിടെ ഒരു അക്കൌണ്ട് തുടങ്ങിയാല്‍, ഓരൊ തവണയും നമ്മള്‍ പുതിയ ബ്ലോഗ് പോസ്റ്റ് ചെയ്യുമ്പോള്‍ ഈ ഗ്രൂപ്പിലുള്ള എല്ലാവര്‍ക്കും തന്നെ ഒരു ഇമെയില്‍ എത്തുന്നു, ബ്ലൊഗിന്റെ ലിങ്കും, ആളിന്റെ പേരും ചേര്‍ത്ത്. അങ്ങനെ അഭിപ്രായം അറിയിക്കാന്‍ താത്പര്യം ഉള്ളവര്‍ നമ്മുടെ ബ്ലോഗില്‍ വന്ന് വായിച്ച് അഭിപ്രായങ്ങളും വിമര്‍ശനങ്ങളും രേഖപ്പെടുത്തുന്നു.ഇതാണ് സാധാരണക്കാരന്റെ അറിവിലുള്ള ബ്ലോഗ്. പിന്നെ നമ്മുടെ സഹബ്ലോഗര്‍മാര്‍ എപ്പോഴും എവിടെയും നമ്മെ സഹായിക്കാന്‍ സന്നദ്ധരാണ്.
1.എല്ലാവര്ക്കും പ്രസിദ്ധീകരിക്കനുള്ള അവസരം ഉണ്ടായതുകോണ്ടോ അതോ, വിമര്ശമകരുടെ ഏണ്ണത്തിന്റെ വര്‍ദ്ധനയാലോ?
മലയാളം ബ്ലോഗുകളുടെ കൂട്ടതില്‍ പ്രാവസി സാഹിത്യബ്ലോഗുകള്‍ ധാരാളം ഉണ്ട്.അതുപൊലെ പാചകം,ആരോഗ്യം,വിദ്യാഭ്യാസം,ജോലികള്‍ തിരിയാനുള്ള ബ്ലൊഗുകള്‍ ഒക്കെ.അതെല്ലം ചേര്‍ത്തു, ബ്ലോഗിലെ പ്രാവസി സഹിത്യം പല മേഘലകളിലായി വ്യാപിച്ചു വരുന്നു.കഴിഞ്ഞ ഒരു 2,3 വര്‍ഷമായി, സ്വന്തമായി ബ്ലോഗില്ലാത്തെ ഒരു സിനിമാനടനോ,സാഹിത്യകാരനോ എഴുത്തുകാരനോ,ഇങ്ങയറ്റം ഒരു രാഷ്ട്രീയക്കാരന്‍ പോലും ഇന്നില്ല എന്നുതന്നെ പറയാം. പ്രശസ്തരുടെ ബ്ലോഗുകള്‍ അവരെഴുതുന്നതായിരിക്കണം എന്നില്ല. എങ്കിലും സാധാരണക്കാരന്റെ ഇടയിലേക്കിറങ്ങിച്ചെല്ലാനും എല്ലാവര്‍ക്കും തന്നെ അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്നത്, ഭാഷയുടെ വളര്‍ച്ച തന്നെയാണ്: തന്റെ സൃഷ്ടീകള്‍ മാധ്യമങ്ങള്‍ക്കയച്ചാല്‍ പ്രസിദ്ധീകരിക്കപ്പെടുമോ എന്ന പേടിയുള്ളവരും ബ്ലോഗുകളില്‍ എഴുതാന്‍ മടി കാണിക്കുന്നില്ല. ബ്ലോഗുകള്‍ നല്ലതാണു എന്നാണു എന്റെ അഭിപ്രായം.
വിഷ്ണുപ്രസാദ് എന്ന ബ്ലോഗറുടെ ഒരു കവിതയുലെ വാക്കുകള്‍ .” സാധാരണക്കാരില്‍ സാധാരണക്കാരുടെ മാത്രം വാക്കുകളാന്‍ മെനെഞ്ഞെടുക്കുന്ന കവിതകള്‍………

ഇറങ്ങിവരുവാനും ക്ഷമിക്കുവാനുംഞങ്ങളപ്പോഴും
പറയുന്നുണ്ടായിരുന്നു.അത് നിന്നെ പ്രകോപിതയാക്കി.
കാലുകള്‍ വലിച്ചെടുത്ത് നീ ഉയര്ന്നു നിന്നു.
നിനക്കിപ്പോള്‍ ഒരു കോമാളിയുടെ രൂപം.
നീ അട്ടഹസിച്ചുകൊണ്ടിരുന്നു.
നീ വീണ്ടും ചാടിഇക്കുറിയും നീ വിജയിച്ചില്ല.
കെട്ടിടത്തിന്റെ തൊട്ടു താഴത്തെ നിലയിലേക്ക് നീ വീണു
എനിക്കെന്തോ ചിരി വന്നു.ഞങ്ങള്‍ നിന്നെ കളിയാക്കി.
നീ ചാവുമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ നിന്നോട് ചത്തുകൊള്ളാന്‍ പറഞ്ഞു.
നിന്റെ കോമാളിക്കോലവും പരിഹാസ്യമായ ചാട്ടങ്ങളും
ഞങ്ങളെ ചിരിപ്പിച്ചുകൊണ്ടിരുന്നു.

2.സാഹിത്യം അവിടെ കുരിങ്ങിപ്പൊയെന്നാണൊ? അതൊ സാഹിത്യം ബ്ലോഗില്‍ വളരുന്നു എന്നാണോ?
സാഹിത്യം ഒരിടത്തും കുരുങ്ങിപ്പോവുകയോ നിര്‍ജ്ജീവമാവുകയോ ചെയ്തിട്ടില്ല, മറിച്ച്,വായനയുടെയും, സാഹിത്യത്തിന്റെ പല നല്ല മേഘലകളിലേക്ക് വ്യാപിക്കാന്‍ ബ്ലോഗ് വളരെ സഹായിച്ചു .ഇതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഓണ്‍ ലൈന്‍ വായനശാല.പഴയ ‘വായനശാലകള്‍ക്കും, സാഹിത്യ ചര്‍ച്ചകള്‍ക്കും’പകരം വെക്കാന്‍ നമ്മള്‍ക്കധികമൊന്നുമില്ല എന്ന തിരിച്ചറിവും,ലോകത്തു പല കോണുകളിലായി ചിതറിക്കിടക്കുന്ന സമാന മനസ്‌കരെ കണ്ടെത്താനും, ഇന്റെര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗിച്ചു തുറന്ന ചര്‍ച്ചകള്‍ക്കു തുടക്കമിടാനും ഒരു വേദി,അത്രയുമെ ഈ കൂട്ടായ്മ കൊണ്ടുദ്ദേശിക്കുന്നുള്ളു. സാഹിത്യം, സിനിമ, മറ്റു കലാരൂപങ്ങള്‍ എല്ലാറ്റിനെക്കുറിച്ചും നമുക്കു സംസാരിക്കാം. അപ്പോള്‍ സാധാരണക്കാരന്‍ അവന്റെ മനസ്സില്‍ തോന്നുന്ന ആശയങ്ങള്‍ പ്രതിഫലിപ്പിക്കുവാന്‍ ബ്ലോഗിന്റെ ആവിര്ഭാസവത്തോടെ അവസരം വന്നിരിക്കുകയാണ്.
3.ഒരുപക്ഷെ കൂടുതലും സുഖിപ്പിക്കല്‍ എര്‍പ്പാടുകളല്ലെ ബ്ലോഗില്‍ സര്‍വ്വസാധാരണമായി കാണുന്നത് എന്നൊരു ധാരണയും ഇല്ലെ?
ഇപ്പോഴതെ നിലയില്‍ പൊയാല്‍ വലിയ പ്രയോജനം ആയിട്ടില്ല.ചുരുങ്ങിയ നിലക്ക് നല്ല ലേഖനങ്ങള്‍, കവിതകള്‍, ആത്മകഥാശം നിറയുന്ന ചില തുടര്‍ക്കഥകളും മറ്റും വരുന്നുണ്ട്. ആരൊഗ്യകരമായ വഴിക്കല്ല മലയാളം ബ്ലൊഗ് നീങ്ങുന്നത് എന്ന അഭിപ്രായം ഉള്ളവരും വിരളമല്ല.തനി ചവറു പൊസ്റ്റുകള്‍ ചില ആളുകള്‍ എഴുതി പോസ്റ്റുചെയ്യുകയാണെങ്കില്‍ അതിനു വരുന്ന നല്ല ചുട്ട മറുപടി കമെന്റ്‌സ്/ അഭിപ്രായങ്ങള്‍ നോക്കണം.ആവശ്യത്തില്‍ കവിഞ്ഞ സ്വാതന്ത്ര്യം എടുക്കയൊ, മറിച്ച് ആരെയെങ്കിലും വേദനിപ്പിക്കുകയോ, മറ്റുള്ളവരെഅനുകരിച്ച് അവരുടെ ബ്ലൊകള്‍ കോപ്പി ചെയ്യാനോ ശ്രമിക്കുന്നവരെ, നിഷ്‌കരുണം കണ്ടുപിടിച്ച്, കണക്കിനു, വാക്കുകളാല്‍ തേജോവധം ചെയ്ത്, നിയമം നിയമായി പാലിക്കുന്ന മലയാളത്തെ സ്‌നേഹിക്കുന്ന ബ്ലോഗിന്റെ മാതാപിതാക്കള്‍ ഉണ്ട്.ബ്ലോഗ് തുടങ്ങിവെച്ച് , ഇതുവരെ എഴുതി വായിക്കാത്ത നിയമസംഹിതകള്‍, സസ്ശ്രദ്ധം മുന്നൊട്ടു കൊണ്ടുപോകുന്നവര്‍ ലോകത്തിന്റെ പല ഭാഗത്തായി സിബുവും,ഏവൂരാനും,രാജ് നായരും ഇഞ്ചിപ്പെണ്ണും, ഡെയിനും ഉണ്ട്.അവര്‍ ബ്ലോഗ് മാത്രമല്ല തുടങ്ങിയത്, അതിനു മുന്‍പായി മലയാളഭാഷ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഇംഗ്ലീഷ് അക്ഷരമാലകള്‍ കൊണ്ടുതന്നെ എങ്ങനെ എഴുതാം എന്നു എല്ലാ ഭാഷാസ്‌നേഹികളെയും പഠിപ്പിക്കാനായി ഇന്റെര്‍നെറ്റില്‍ തന്നെ പാഠശാലകള്‍ തുറന്നു. ആര്‍ക്കും എളുപ്പം മനസ്സിലാക്കത്തക്ക രീതിയില്‍ അതു ഇംഗ്ലീഷിലും മലയാളത്തിലും എഴുതി. ഫ്രീയായിത്തന്നെ അതിന്റെ ഫോന്‍ഡുകളും പ്രോഗ്രാമുകളും സ്വന്തം കമ്പ്യൂട്ടറിലേക്ക് എങ്ങനെ കൊണ്ടുവരാം എന്ന,പടി പടിയായ വിവരങ്ങള്‍. ഇതിന്റെ ഉപജ്ഞതാക്കളോട് ചാറ്റ് വഴി നേരിട്ടു സംസാരിക്കാനുള്ള എളിപ്പവഴി,ഇവയെല്ലാം തന്നെ ഇന്റെര്‍നെറ്റിലില്‍ ലഭ്യമാണ്. ആന്റണി ഡെയിന്‍, മംഗ്ലീഷില്‍ എഴുതുന്നവരുടെ സ്വാതന്ത്ര്യത്തെ വീണ്ടു വികസിപ്പിക്കാനായി ഇളമൊഴി എന്ന ഒരു പ്രോഗാം നിര്‍മ്മിച്ചെടുത്തു. അതായത്, nammal onnaalle എന്ന് ഇളമൊഴിയുടെ ഒരു വിന്‍ഡോയിലെഴുതിയാല്‍ അടുത്ത വിന്‍ഡോയില്‍ അതിന്റെ മലയാളപരിഭാഷ ഉടന്‍ തന്നെ നമുക്ക് കോപ്പിചെയ്‌തെടുക്കാം. http://adeign.googlepages.com/ilamozhi.html
ബ്ലോഗ് വന്നതോടെ മലയാളത്തിനുണ്ടായ അഭിവൃത്തി ധാരാളമാണ്.
ഇംഗ്ലീഷ് വായിക്കാനറിയാന്‍ മേലാത്ത കര്‍ഷര്‍ക്കായി ചന്ദ്രശേഖരന്‍ നായര്‍ വികസിപ്പിച്ചെടുത്ത ഈ ബ്ലൊഗില്‍ ,കര്‍ഷകര്‍ക്കാവശ്യമായ സകലവിവരങ്ങളും സംശയനിവാരണത്തിനുള്ള ഉപാധികളും വിളിക്കാനും സംസാരിക്കനുമുള്ള നംബറുകളും മറ്റൂം ഉണ്ട്.കേരളഫാര്‍മര്‍ എന്ന പേരില്‍ ഉള്ള ഈ ബ്ലോഗിനിപ്പറ്റി സംസാരിക്കുന്നതിനിടയില്‍ത്തന്നെ പശുവിനെ കറക്കാനായി ഇത്തിരി നേരത്തെക്ക് ആള്‍ സ്ഥലം വിട്ടു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, മലയാളം ഇന്റെര്‍നെറ്റില്‍ എഴുതാനും വായിക്കാനും കഴിയുക എന്നത് വലിയൊരു കാര്യം തന്നെയാണ്.അപ്പോള്‍ മലയാള ഭാഷ വളരുന്നു എന്ന് തന്നെയല്ലെ മനസ്സിലാക്കാന്‍? മാധ്യമ മുതലാളിയുടെ എഡിറ്റിംഗും സെന്‌സ റിംഗും ഇല്ലാതെ ലോക സദസില്‍ മനസിലുള്ള ആശയങ്ങള്‍, അഭിപ്രായങ്ങള്‍, ചിന്തകള്‍ തുടങ്ങി ധാരാളം മലയാള രചനകള്‍ സൌജന്യ സ്‌പേസില്‍ പ്രസിദ്ധീകരിക്കുന്നു. അനായാസം,ഇഷ്ട വിഷയങ്ങളും മറ്റൊരിടത്തും വായിക്കാന്‍ പറ്റാത്തവ പുസ്തക രൂപത്തില്‍ കിട്ടാത്തവ, ഇവിടെ ലഭ്യമാകുന്നു,നെറ്റിലെ തെരച്ചിലിലൂടെ. സ്‌കൂളുകളില്‌പ്പോപലും നെറ്റും ബ്ലോഗ് രചനകളും ഇന്ന് പഠന വിഷയമാണ്.
തെറ്റിദ്ധാരണകളും, വിമര്‍ശനങ്ങളും
ബ്ലോഗില്‍ വളരെ സജീവമായ മുഹമ്മദ് കുട്ടിയുടെ അഭിപ്രായം:”പുതിയതായി ഈ രംഗത്തേക്ക് കടന്നു വന്ന ആളെന്ന നിലയില്‍ ഒരഭിപ്രായം പറയട്ടെ.സ്വന്തമായി പ്രസിദ്ധീകരിക്കാനുള്ള അവകാശം കിട്ടിയപ്പോള്‍ പലരും സ്വന്തം സൃഷ്ടികള്‍ ഒരാവര്ത്തിി പോലും വായിക്കാന്‍ മെനക്കെടാതെ ഉടനെ പോസ്റ്റ് ചെയ്യാനുള്ള ധൃതിയിലാണ്.അക്ഷരത്തെറ്റുകള്‍ ധാരാളം.എന്തിനാണ് ഇത്ര ആക്രാന്തം എന്നു മനസ്സിലാവുന്നില്ല. ആദ്യം സ്വയം വിമര്ശണകനായി ഒരു നിരീക്ഷണം നടത്തണം,എന്നിട്ടു മതി പോസ്റ്റ് ചെയ്യല്‍.ഇനി അധവാ ഒരു അക്കിടി പറ്റിയാലും തിരുത്താന്‍ അവസരമുണ്ടല്ലോ?വയസ്സൊരു പ്രശ്‌നമല്ല.എന്റെ അഭിപ്രായത്തില്‍ അതു കൂടുന്നതാ നല്ലത്.എന്നാല്‍ ആക്രാന്തം കുറയും.എനിക്കു മഴത്തുള്ളി (http://www.mazhathullikal.com/) പോര്‍ട്ടലിന്റെ മാത്യു പറയുന്നത് മലയാളസാഹിത്യം ഒരു പരിധിവരെ വളര്‍ന്നു എന്നാണ്…”എഴുതാതെ ഇരുന്നവരും എഴുതാന്‍ തുടങ്ങിയല്ലൊ, കവിത എഴുതാന്‍ അറിയാത്തവരും എഴുതി തുടങ്ങി. സ്ഥിരമായി പരിശ്രമത്തിനെ ഫലമയി,നന്നായി എഴുതുന്നവരും ഉണ്ട്.
ബ്ലോഗ് വന്നതിനു ശേഷം മലയാളസാഹിത്യം വളര്ന്നുി
കാരണം ഇതുവരെ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നിട്ടില്ലാത്ത ആയിരങ്ങള്‍ രംഗപ്രവേശം ചെയ്യുകയും തങ്ങള്ക്ുവര കഥ, കവിത, ലേഖനങ്ങള്‍ ഇങ്ങനെ വിവിധ മേഖലകളില്‍ കഴിവുകള്‍ ഉണ്ടെന്ന് തെളിയിക്കാനും കഴിഞ്ഞു. സന്തോഷ്”പ്രവാസി സാഹിത്യം”,”നിവാസി സാഹിത്യം” ,”ദളിത് സാഹിത്യം”,”പെണ്ണെഴുത്ത്”, ”ആണെഴുത്ത്”എന്നിങ്ങനെയുള്ള വേര്തിിരിവുകള്‍ പ്രസക്തമാണോയെന്നറിയീല്ല. എന്തായാലും ബ്ലൊഗെഴുത്തിലൂടെ,സ്വയം ആവിഷ്‌കരിക്കാന്‍ ഒരു വേദികിട്ടിയ ആളെന്നനിലയില്‍ കൊച്ചു സന്തോഷം ഞാന്‍ പങ്കുവെക്കുന്നൂ. കുഞ്ചൂസിന്റെ അഭിപ്രായത്തില്‍, ”വളരെ വര്ഷ്ങ്ങള്ക്കുള ശേഷം വീണ്ടും എഴുതാന്‍ തനിക്കുകിട്ടിയ പ്രചോദനം ഈ ബ്ലോഗ് എഴുത്തായതിനാല് ഇതൊരു നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്.”

ബ്ലോഗ് എന്ന സംരംഭത്തില്‍ക്കൂടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തവര്‍ ധാരളമായുണ്ടായി.
സ്വന്തം കവിതാസമാരങ്ങളും, ബ്ലോഗുകളായി അവയുടെ ഒരു കളക്ഷന്‍ എന്നിങ്ങനെ ധാരാളമായി അച്ചടിക്കപ്പെടുന്നു. അതിനുത്തമ ഉദാഹരണം ആണ് ജ്വാലകള്‍ ശലഭങ്ങള്‍ – ശ്രീ.ശശി ചിറയില്‍ എഴുതിയ കൈതമുള്ള് ,30-10-2009 കൈതമുള്ള് എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന ശ്രീ.ശശി ചിറയിലിന്റെ ‘ജ്വാലകള്‍ ശലഭങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ ബ്ലോഗ് മുന്‍പേ വായിച്ചിരുന്നതുകൊണ്ട് നല്ല കയ്യടക്കമുള്ള ഒരു എഴുത്തുകാരനാണെന്ന് അറിയാമായിരുന്നു. http://kaithamullu.blogspot.com/ ശശിയുടെ അഭിപ്രായത്തില്‍ നാളത്തെ സാഹിത്യത്തിന്റെ നിലനില്പ്പ് തന്നെ ബ്ലോഗിനെ ആശ്രയിച്ചിരിക്കും എന്നാണു ഞാന്‍ പറയുക. അടുത്ത ജെനറേഷനില്‍ എത്ര പേരുണ്ടായിരിക്കും പുസ്തകം വാങ്ങുന്നവരായി?
ഒരു ബ്ലോഗ് ഏങ്ങനെ തുടങ്ങാം?
ഗൂഗിള്‍ ഈമെയില്‍ ഉള്ള ആര്‍ക്കും തന്നെ ബ്ലോഗ് തുടങ്ങാം. ആദ്യം മലയാളം എഴുതുവാന്‍ വേണ്ടി മൊഴി കീമാന്‍ എന്ന പ്രോഗാം കം പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യുക.അതിനു ശേഷം അഞ്ചലി മലയാളം ഫോണ്‍ ഡ് നിങ്ങളുടെ കമ്പ്യൂട്ടറിലെ കണ്ട്രോള്‍ പാനലില്‍ ഉള്ള, ഫോണ്ട് എന്ന ഫോള്‍ഡറിലേക്ക് ഡൌണ്‍ലോഡ് ചെയ്യുക. ഇംഗ്ലീഷ് അക്ഷരമാല കൊണ്ടുതന്നെ മലയാളം റ്റൈപ്പ് ചെയ്യുക. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ പറഞ്ഞു മനസ്സിലാക്കാന്‍ ധാരാളം ബ്ലൊഗര്‍ മാരുണ്ട്. ഗൂഗിളിന്റ് മറുമൊഴികള്‍ അതെല്ലെങ്കില്‍ യാഹുവിന്റെ മറുമൊഴിയുടെ ഗ്രൂപ്പില്‍ ഇവയില്‍ അംഗമാവുക. സ്ഥിരമായി വരുന്ന മെയിലുകളില്‍ നിന്ന് നമുക്ക് വായിക്കാനും ,ഇവയിലെ അംഗത്വം വഴി നമ്മുടെ ബ്ലോഗുകള്‍ വായിക്കാനും അഭിപ്രായം പറയാനും,മറ്റു ബ്ലോഗര്‍മാരെ ക്ഷണിക്കാനും സാധിക്കുന്നു. ഇന്ന് ഏതു ഭാഷയിലും ബ്ലോഗാന്‍ സാധിക്കുന്നു, മലയാളം,ഇംഗ്ലീഷ്, തമിഴ്,ഹിന്ദി…..ഇതിത്രെയും പ്രസിദ്ധമായവ.
ഒരു മറുവശം
ഏതു നാണയത്തിനും ഒരു മറുവശം കൂടിയുണ്ട്. എത്ര നല്ല സംരഭങ്ങളെയും നാശത്തിന്റെ വിത്തു വിതക്കാനായി,പാഴ്വിത്തുകള്‍ എന്നും ഉണ്ടാവും. ബ്ലോഗിലും ഇവയില്ലാതില്ല. പലരുടെയും ബ്ലോഗുകളില്‍ അഭിപ്രായങ്ങളൂടെ കൂടെ വേദനിപ്പിക്കുന്ന കുത്തുവാക്കുകളുടെ അഭിപ്രായങ്ങളും, അശ്ലീലചിത്രങ്ങളും ലിങ്കുകളും അയച്ചു ശല്യം ചെയ്യുക എന്നിവ,ഒന്നിടവിട്ട സംഭവങ്ങളായി കണ്ടുവരാറുണ്ട്.
ഇതിനെല്ലാം പുറമെ ഏറ്റവും പ്രധാനമാനപ്പെട്ട കാര്യം,കുടുംബമായി,എല്ലാവരും ,ഏവരെയും സഹായിച്ച്,അഭിപ്രായങ്ങളറിയിച്ച്, തുടക്കക്കാരെ സഹായിച്ച്, അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിച്ച്, ഇന്നും ബ്ലോഗ് മലയാള സാഹിത്യത്തെ വളര്‍ത്തുക മാത്രമല്ല, മുരടിക്കാതെ, സാഹചര്യത്തിനും, സംസ്‌കാരത്തിനു അനുചിതമായി, മലയാള സാഹിത്യത്തെ മൂന്നോട്ടു തന്നെ നയിക്കുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px