നമ്മുടെയൊക്കെ വേദനകള്‍ക്ക് വേതനമുണ്ട്. പക്ഷേ, ആ വേതനം കിട്ടുന്നതിന് ഒരു സമയമുണ്ട്. ഈശോയുടെ വേദനകളുടെ വേതനമായിരുന്നു അവന്റെ ഉയിര്‍പ്പ്. നമ്മുടെ വേദനകള്‍ക്ക് ഉടന്‍ വേതനം ലഭിക്കാന്‍ സമരം ചെയ്യുന്നവരാണ് നമ്മള്‍ . ഒരു മൂന്നു നാള്‍ പോലും നമുക്ക് കാത്തിരിക്കാനാവില്ല. കാത്തിരിക്കുന്നവര്‍ക്കൊക്കെ വേതനം ലഭിച്ചിട്ടുണ്ട്.
വേദനകളുടെ കാത്തിരിപ്പിന് മുദ്ര വച്ച കല്ലുകള്‍ തടസ്സമായാലും അവ മാറ്റപ്പെടും. ഒരു ഉയിര്‍പ്പുണ്ടാകും. അത് വേദനകളില്‍ നിന്ന് , പ്രശ്‌നങ്ങളില്‍ നിന്ന് , രോഗങ്ങളില്‍ നിന്ന് , അസ്വസ്ഥതകളില്‍ നിന്നെല്ലാമുള്ള ഉയിര്‍പ്പാകാം.
ഈശോയുടെ വേദനകളുടെ വേതനമായിരുന്നു അവിടുത്തെ ഉത്ഥാനം. ഈ ഉത്ഥാന തിരുനാളിന്റെ ആശംസകള്‍ !










