LIMA WORLD LIBRARY

മണ്‍വിളക്ക് – മുഹമ്മദ് യൂനുസ് കൊച്ചനൂര്‍

രാത്രിതന്‍ കരിനീലക്കണ്ണഴകില്‍

മണ്‍വിളക്കിന്‍ തിരിതെളിച്ചം

പൊലിമയേറും ചന്തം ചേലില്‍

നക്ഷത്രമതെടുത്തണിഞ്ഞു

മൂക സന്ധ്യതന്‍ യാമങ്ങളില്‍

പാല്‍ വെളിച്ചം തൂവിനില്‍ക്കും പാര്‍വ്വണം

മിന്നും നിറവാര്‍ന്ന വര്‍ണ്ണ മുഖിയായ്

തൂമഞ്ഞു തുള്ളിയെ വാല്‍കണ്ണാടിയാക്കി

പൂമണം വീശും കാറ്റിന്

പുലരുവോളം മൂളിപ്പറയാന്‍

കാതോര്‍ത്തു മിഴി കൂമ്പാതെ കൂട്ടിരിക്കും

മൂവാണ്ടന്‍ മാവിലെ നിശാപക്ഷി

കൊയ്‌തൊഴിഞ്ഞ വയലേലയും

കറുകപ്പുല്ല് പതിഞ്ഞ നടവരമ്പും

രാക്കിളികള്‍ കുറുകിക്കൂവിപ്പാറും

മൂകയാമങ്ങള്‍ക്കു മുണ്ടേറെ ചന്തം

അമ്മച്ചൂടേറ്റു മാറില്‍ ചായും പൈതലായെന്നും

പുലരി പുലരുവോളം കിനാവഞ്ചിയേറും

സുരക്ഷിതത്വ പ്രതീകമായ്

ഇമ ചിമ്മാതെ മണ്‍വിളക്കിന്‍ തിരിനാളവും

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px