LIMA WORLD LIBRARY

സ്‌നേഹം ഒരുപക്ഷിയെപ്പോലെയാണ് – ജോസ് ക്ലെമന്റ്

ജാലകങ്ങള്‍ തുറന്നാല്‍ അനുവാദമില്ലാതെ കാറ്റ് അകത്തേക്ക് കടന്നുവരും. കാരണം അതൊരു സ്വാതന്ത്ര്യമാണ്. ഇതേ പോലെയാണ് ബന്ധങ്ങളും . സ്‌നേഹം ഒരുപക്ഷിയെപ്പോലെയാണ്.അതിനെ കൈയില്‍ വച്ച് ഞെരിച്ചാല്‍ മൃതമാകും.കൈതുറന്നു വിട്ടാല്‍ ഒരു പക്ഷേ, അത് വീണ്ടും തിരിക വന്നെന്നിരിക്കും. ബന്ധങ്ങളെന്നു പറയുന്നത് മറ്റൊരാളുടെ സ്വപ്നങ്ങള്‍ക്ക് നാം ചിറകുകളാകുന്നതാണ്. അവരുടെ വഴിയില്‍ നാം വെളിച്ചമാകണം. അതൊരിക്കലും നമ്മുടെ കാലില്‍ചുറ്റുന്ന കുരുക്കാകരുത്. The prophet ല്‍ ഖലീല്‍ ജിബ്രാന്‍ പറഞ്ഞതു പോലെ,നാം ഒരുമിച്ചു നില്ക്കണം.

എന്നാല്‍, അടുത്തടുത്തല്ല.ക്ഷേത്രത്തിലെ തൂണുകള്‍ പോലെ !തൂണുകള്‍ ഒരേ മേല്‍ക്കൂരയെ താങ്ങുകയാണെങ്കിലും അവ അകന്നു നില്‍ക്കുന്നതാണ്. ബന്ധങ്ങള്‍ ഉടമപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് കേടാകുന്നത്.അത് ഉത്തരവാദിത്തമാകുമ്പോള്‍ ബന്ധങ്ങള്‍ വളരും.ചോദ്യങ്ങള്‍ കൊണ്ട് ബന്ധങ്ങളെ ചുറ്റിവരിയുമ്പോള്‍ അത് ജയിലും പ്രാര്‍ഥന കൊണ്ട് ചുറ്റുമ്പോള്‍ ദൈവാലയവുമാകും. നാം ഒരാളെ സ്‌നേഹിക്കുമ്പോള്‍ സ്വതന്ത്രമാക്കണം , ശ്വാസം മുട്ടിക്കരുത്. അതായത് ഉപ്പു പോലെ അലിയുന്നതാകണം. കല്ലു പോലെ മുകളില്‍ കയറി ഇരിക്കരുത്. നമ്മുടെ ഏതൊരു ബന്ധത്തിനും സ്വാതന്ത്ര്യത്തിന്റെ കാറ്റേല്ക്കണം. ഒരിക്കലും ബന്ധനങ്ങളാകരുത്.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px