LIMA WORLD LIBRARY

മധുരം തിരുമധുരം – ശ്രീകല മോഹന്‍ദാസ്

മധുരം തിരുമധുരം…
മധുരം അതിമധുരം…
ചുള പറിച്ചു വെച്ചിരിക്കുന്ന വരിക്ക
ച്ചക്ക..
കാണുന്ന മാത്രയില്‍ തന്നെ ഒരെണ്ണം
എടുത്തു കടിക്കാന്‍ തോന്നും വിധത്തില്‍
അഴകുള്ള ചുളകള്‍..
നിറമോ പത്തര മാറ്റ് തനിത്തങ്കം തന്നെയും..
ഇതു പോലെ ചക്കച്ചുളകള്‍ കണ്‍മുന്നില്‍
കണ്ടാല്‍
ആരെങ്കിലും വേണ്ടെന്നു വെക്കുമോ..
അതിനു ഡയറ്റും ഷുഗറും ഒന്നും ഒരു തടസ്സമേയല്ല…
പ്രകൃതി കനിഞ്ഞു നല്‍കുന്ന തേന്‍കിനിയും
ഈ മധുരഫലം
വിഷരഹിതമാണെന്നു കൂടി ഓര്‍ക്കുമ്പോള്‍
കുറച്ചൊക്കെ കഴിക്കുന്നതു കൊണ്ടു
വലിയ ദോഷമൊന്നുമില്ല..
കഴിച്ചു തുടങ്ങിയാല്‍ നിമിഷ നേരം കൊണ്ടു
ഈ പ്ലെയിറ്റു മുഴുവന്‍ കാലിയാക്കുമെന്നതാണ് വാസ്തവം…??
പണ്ട് കാലത്ത് ചക്കയും മാങ്ങയും ഒക്കെയായിരുന്നു മനുഷ്യന്റെ സമീകൃതാ ഹാരം..
ഓരോ കാലാവസ്ഥക്കുമനുയോജ്യമാം വിധം ഫലങ്ങളും ഇലക്കറികളും കിഴങ്ങു വര്‍ഗ്ഗ ങ്ങളും
മാറി മാറി കഴിച്ചു പോന്നു മനുഷ്യര്‍..
കര്‍ക്കടക മാസത്തില്‍ താള് കൂട്ടാന്‍ വെച്ച്
കൂട്ടുക നിര്‍ബ്ബന്ധമായിരുന്നു..
ഇന്നും ആ ശീലം പിന്തുടര്‍ന്നു പോരുന്നവര്‍ ഉണ്ട്..
ഇന്ന് അതൊക്കെ മാറി മറിഞ്ഞു..
ഡയറ്റീഷ്യന്‍ പറയുന്നതല്ലേ പ്രമാണം…
ജനിക്കുമ്പോള്‍ മുതല്‍ കുഞ്ഞിന്
അതു കൊടുക്കരുത് ഇത് കൊടുക്കരുത് എന്ന് നിബന്ധനകളല്ലേ..
ഫലമോ ഇതു പോലുള്ള നല്ല വസ്തുക്കളുടെ
രുചിയും ഗുണവുമൊക്കെ
അവര്‍ അറിയാതെ പോകുന്നു എന്നതാണ് വാസ്തവം …
ഇതൊക്കെ കഴിച്ചു ശീലിച്ച തലമുറക്കാട്ടെ ഇതൊക്കെ ഇന്നും പഥ്യം തന്നെ….

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px