LIMA WORLD LIBRARY

ഇന്ന് ഹൃദയദിനം – A.S.Indira

ഹൃദ്രോഗം തടയുന്നതിനും ജനങ്ങളിൽ ഹൃദ്രോഗം നിമിത്തമുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ചുബോധവൽക്കരണം നടത്തുകയുമാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം .നിങ്ങൾക്കും നിങ്ങൾ സ്‌നേഹിക്കുന്ന വർക്കും സമൂഹത്തിനും വേണ്ടി അറിവും സ്വാധീനവും നല്ല ഹൃദയാരോഗ്യത്തോടെ ജീവിക്കാൻ ഉപയോഗപ്പെടുത്തുകയാണ് പ്രധാനം .

പ്രതി വർഷം ലോക മൊട്ടാകെ ഒന്നരക്കോടിയിലധികം പേർ ഹൃദ്രോഗം മൂലം മരിക്കുന്നു .
ഈ മരണത്തിന്റെ 80% വും നമുക്ക് ഒഴിവാക്കാനാകുന്നതാണ് എന്നാണ് കണക്ക് .

പാട്ടിന്റെ താളത്തിൽ വ്യായാമം ചെയ്യുന്ന സാംബാ നൃത്തം ,പ്രകൃതി രമണീയമായ സ്ഥലങ്ങളിലെ സൈക്കിളിങ് എന്നിവ ഈ രോഗം ചെറുക്കാൻ ഗുണപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട് .
ആഴ്ചയിൽ 15മണിക്കൂറെങ്കിലും നടക്കണം .കുടുബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് വ്യായാമം ചെയ്യുന്നത് സ്നേഹബന്ധം വളർത്തും .ഈ ആശയമാണ് ഈ വർഷത്തെ ആഗോള ഹൃദയദിനത്തിന്റെ സന്ദേശം .

ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനായി രക്തസമ്മർദ്ദം ,രക്തത്തിലെ ഗ്ലൂക്കോസ് ,കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കേണ്ടതും പുകവലി ഒഴിവാക്കേണ്ടതുമാണ് .പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം .
അമിതവണ്ണവും മാനസിക സമ്മർദ്ദവും നിയന്ത്രിക്കണം .സ്ഥിരമായ വ്യായാമം വേണം .

2025–ആകുമ്പോഴേയ്ക്കും ഹൃദ്രോഗമടക്കമുള്ള ജീവിത ശൈലീ രോഗങ്ങൾ 25% എങ്കിലും കുറയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം .

സ്നേഹപൂർവ്വം
ഹൃദയദിനാശംസകൾ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px