കാലപ്രളയം (നാടകം രംഗം -1)

(ഈപ്പന്‍പറമ്പില്‍ ചാണ്ടിക്കുഞ്ഞിന്റെ വീട്. വൃത്തിയും പാരമ്പര്യവുമുള്ള ഒരു വീടാണ്. നാടകം ആരംഭിക്കുമ്പോള്‍ ഈപ്പന്‍പറമ്പില്‍ ചാണ്ടിക്കുഞ്ഞും അയാളുടെ കൊച്ചുമകന്‍ സണ്ണിയും മുട്ടില്‍നിന്ന് സന്ധ്യാ പ്രാര്‍ത്ഥന ജപിക്കുകയാണ്. ചാണ്ടിക്കുഞ്ഞിന് അറുപത്തിയഞ്ചിനു മുകളില്‍ പ്രായം. സണ്ണിക്ക് പതിനഞ്ചു വയസ്സ്. ചാണ്ടിക്കുഞ്ഞ് പ്രാര്‍ത്ഥിക്കുന്നു. താല്‍പ്പര്യമില്ലെങ്കിലും മൂപ്പിലാനെ പേടിച്ചു മുട്ടില്‍ നില്‍ക്കുകയാണ് സണ്ണി.) ചാണ്ടി : പരിശുദ്ധാത്മാവേ, എഴുന്നെള്ളി വരേണമെ, അങ്ങെ വെളിവിന്റെ കതിര്‍ ആകാശത്തുനിന്നും അയക്കണമെ അഗതികളുടെ പിതാവെ. ദാനങ്ങള്‍ കൊടുക്കുന്നവനെ, ഹൃദയത്തിന്റെ പ്രകാശമെ എഴുന്നെള്ളി വരേണമേ. എത്രയും നല്ല ആശ്വസിപ്പിക്കുന്നവനെ. (സണ്ണി […]
ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ; പരമ്പര

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ ഏഴുറണ്‍സിന് തോല്‍പിച്ച് ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. 330 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഇന്നിങ്സ് 322 റണ്‍സില്‍ അവസാനിച്ചു. 95 റണ്‍സുമായി സാം കറണ്‍ പൊരുതിയെങ്കിലും ഇംഗ്ലണ്ടിനെ ജയിപ്പിക്കാനായില്ല. 200 റണ്‍സ് എടുക്കുന്നിതിടനിടെ ഏഴുവിക്കറ്റുകള്‍ നഷ്ടമായ ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചടി. എട്ടാം വിക്കറ്റിലും ഒന്‍പതാം വിക്കറ്റിലും സാം കറണ്‍ നടത്തിയ പോരാട്ടം വിജയപ്രതീക്ഷ നല്‍കി. മൂന്നു ക്യാച്ചുകളാണ് ഇന്ത്യ കൈവിട്ടത്. ഷാര്‍ദുല്‍ ഠാക്കൂര്‍ നാലുവിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ മൂന്നുവിക്കറ്റും നേടി. ശിഖര്‍ ധവാന്‍, ഹര്‍ദിക് […]
മരിച്ചവര്‍ക്കും പോസ്റ്റല്‍ വോട്ട്; തെളിവ് ഇതാ; പട്ടികയിലെ ക്രമക്കേട് ഗുരുതരം

മരിച്ചവരുടെയും അപേക്ഷിക്കാത്തവരുടെയും പേരില്‍ പോസ്റ്റല്‍ വോട്ട് തയാറാക്കിയതിന്റെ തെളിവുകള്‍ പുറത്ത്. തിരുവനന്തപുരം കണ്ണേറ്റുമുക്കില്‍ എട്ട് വര്‍ഷം മുന്‍പ് മരിച്ചയാളും വഞ്ചിയൂരില്‍ നാല് വര്‍ഷം മുന്‍പ് മരിച്ചയാളും പോസ്റ്റല്‍ വോട്ടിനുള്ള പട്ടികയിലുണ്ട്. വോട്ട് അനുവദിച്ചുള്ള പട്ടിക പ്രാദേശിക രാഷ്ട്രീയക്കാരുടെ കയ്യില്‍ കിട്ടിയപ്പോഴാണ് ഭൂരിഭാഗം പേരും വോട്ടിന്റെ കാര്യം അറിഞ്ഞത്. ലിസ്റ്റ് തയാറാക്കിയതിലെ പിഴവെന്ന് പറഞ്ഞ് ഒഴിയാനാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം. 80 വയസ് കഴിഞ്ഞവരുടെ പോസ്റ്റല്‍ വോട്ടില്‍ മരിച്ചവരും ഇടംപിടിച്ചെന്ന ആക്ഷേപം ശക്തമാണ്. അത്തരത്തില്‍ സംശയമുനയിലുള്ള വോട്ടുകളിലൊന്നാണ് തിരുവനന്തപുരം […]
അരങ്ങു തകര്‍ക്കാന്‍ ‘കാലപ്രളയം’ നാടകം

മലയാളത്തിലെ ആദ്യ സാമൂഹ്യനാടകമായ കൊടുങ്ങല്ലൂര്‍ ചെറിയ കൊച്ചുണ്ണിത്തമ്പുരാന്റെ ‘കല്യാണി നാടകം’ കണ്ടവര്‍ക്ക് പാശ്ചാത്യ ദേശത്തു നിന്നും ആദ്യമായി ഒരു സാമൂഹ്യ നാടകം മലയാളത്തിലെത്തുന്നു ‘കാലപ്രളയം’. സ്കൂള്‍ പഠനകാലത്തു് റേഡിയോ നാടകങ്ങളിലൂടെ സാഹിത്യ ലോകത്തു കടന്നു വന്ന കാരൂര്‍ സോമന്‍ പോലീസിനെതിരെ നാടകമെഴുതി അവതരിപ്പിച്ചതിന് ഒരു നക്‌സലായി മുദ്രകുത്തപ്പെട്ട് ഒളുവില്‍ പോയി. സൗദിഅറേബ്യയിലായിരുന്നകാലം അവിടുത്തെ ഇന്ത്യന്‍ സ്കൂളുകളില്‍ നടക്കുന്ന അഴിമതികളെപ്പറ്റിഗള്‍ഫില്‍ നിന്നുള്ള ആദ്യ സംഗീത നാടകമായ ‘കടലിനക്കരെ എംബസ്സി സ്കൂള്‍’ ലൂടെ വീണ്ടും വിദ്യാഭ്യാസ കച്ചവടക്കാരുടെ ശത്രുതക്ക് പാത്രമായി.അവിടെ […]
പത്മവ്യൂഹം (നോവൽ) മാത്യു നെല്ലിക്കുന്ന് | Prayanam Novel | Mathew Nellickunnu: Mathew Nellickunnu (Malayalam Edition) Kindle Edition: Padmavyuham Kindle Edition

മാത്യു നെല്ലിക്കുന്ന് മൂവാറ്റുപുഴക്കടുത്ത് വാഴക്കുളത്ത് 1943 ൽ ജനിച്ചു. വാഴക്കുളത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മൂവാറ്റുപുഴ നിർമ്മലാ കോളേജിൽ നിന്നും ബി.കോം ബിരുദം നേടി. കോളേജ് പഠനകാലത്ത് തന്നെ കലയിലും സാഹിത്യത്തിലും ആഭിമുഖ്യമുണ്ടായി. ബിരുദം നേടിയശേഷം ജോലി ചെയ്തു 1974 ൽ അമേരിക്കയിലെ മിച്ചിഗൺ സ്റ്റേറ്റിൽ എത്തി. പിന്നീട് അവിടെ നിന്നു തൊഴിൽ സംബന്ധമായി ന്യൂയോർക്കിലേക്ക്. ഇപ്പോൾ ടെക്സാസിൽ. ടെക്സാസിലെ ആയിരക്കണക്കായ മലയാളികളുടെ കലാസാഹിത്യാഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഹ്യൂസ്റ്റണിലെ ജ്വാലാ ആർട്സിനു, കേരള റൈറ്റേഴ്സ് ഫോറത്തിനും രൂപംനൽകി […]



