ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ ഏഴുറണ്‍സിന് തോല്‍പിച്ച് ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. 330 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഇന്നിങ്സ് 322 റണ്‍സില്‍ അവസാനിച്ചു. 95 റണ്‍സുമായി സാം കറണ്‍ പൊരുതിയെങ്കിലും ഇംഗ്ലണ്ടിനെ ജയിപ്പിക്കാനായില്ല. 200 റണ്‍സ് എടുക്കുന്നിതിടനിടെ ഏഴുവിക്കറ്റുകള്‍ നഷ്ടമായ ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചടി. എട്ടാം വിക്കറ്റിലും ഒന്‍പതാം വിക്കറ്റിലും സാം കറണ്‍ നടത്തിയ പോരാട്ടം വിജയപ്രതീക്ഷ നല്‍കി. മൂന്നു ക്യാച്ചുകളാണ് ഇന്ത്യ കൈവിട്ടത്. ഷാര്‍ദുല്‍ ഠാക്കൂര്‍ നാലുവിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ മൂന്നുവിക്കറ്റും നേടി. ശിഖര്‍ ധവാന്‍, ഹര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത് എന്നിവരുടെ അര്‍ധസെഞ്ചുറി മികവിലാണ് ഇന്ത്യ 329 റണ്‍സെടുത്തത്.













