മലയാളത്തിലെ ആദ്യ സാമൂഹ്യനാടകമായ കൊടുങ്ങല്ലൂര്‍ ചെറിയ കൊച്ചുണ്ണിത്തമ്പുരാന്റെ ‘കല്യാണി നാടകം’ കണ്ടവര്‍ക്ക് പാശ്ചാത്യ ദേശത്തു നിന്നും ആദ്യമായി ഒരു സാമൂഹ്യ നാടകം മലയാളത്തിലെത്തുന്നു ‘കാലപ്രളയം’.
സ്കൂള്‍ പഠനകാലത്തു് റേഡിയോ നാടകങ്ങളിലൂടെ സാഹിത്യ ലോകത്തു കടന്നു വന്ന കാരൂര്‍ സോമന്‍ പോലീസിനെതിരെ നാടകമെഴുതി അവതരിപ്പിച്ചതിന് ഒരു നക്‌സലായി മുദ്രകുത്തപ്പെട്ട് ഒളുവില്‍ പോയി. സൗദിഅറേബ്യയിലായിരുന്നകാലം അവിടുത്തെ ഇന്ത്യന്‍ സ്കൂളുകളില്‍ നടക്കുന്ന അഴിമതികളെപ്പറ്റിഗള്‍ഫില്‍ നിന്നുള്ള ആദ്യ സംഗീത നാടകമായ ‘കടലിനക്കരെ എംബസ്സി സ്കൂള്‍’ ലൂടെ വീണ്ടും വിദ്യാഭ്യാസ കച്ചവടക്കാരുടെ ശത്രുതക്ക് പാത്രമായി.അവിടെ നിന്നും ഭയന്നോടിയില്ല. ആ സമയം നാടകത്തിന് അവതാരിക എഴുതിയ തോപ്പില്‍ ഭാസി സഹായിയായി ഒപ്പം നിന്നു.
കേരളത്തില്‍ അടുത്ത കാലത്തുണ്ടായ മഹാപ്രളയത്തെ പതിനാലു സീനുകള്‍,മിഴിവുറ്റ കഥാപാത്രങ്ങളിലൂടെ വളരെ മനോഹരവും സംഘട്ടനാല്മകമായും വര്‍ണിക്കുകയാണ് ‘കാലപ്രളയം.’ പ്രളയമഴയുടെ ഭീകരതയില്‍ ഒലിച്ചുപോയ ചാണ്ടി മാപ്പിളയുടെയും കേശവന്‍ നായരുടേയുംപതിനൊന്നു ഏക്കര്‍ സ്ഥലവും വിടും അവരുടെ സമ്പത്തിനോടുള്ള പരാക്രമങ്ങളുംമറ്റും ഈ നാടകത്തില്‍ വിവരിക്കുന്നു.
കഥാപാത്ര സൃഷ്ടിയിലെ മധുരംനിറഞ്ഞ വാക്കുകള്‍ ഇങ്ങനെ….
‘ ഇവിടെ നായരും മാപ്പിളയൊന്നുമില്ലടോ. ..മനുഷ്യന്‍ മാത്രമേയുള്ളു…. മനുഷ്യന്‍ സ്‌നേഹിക്കുന്നിടത്തു ഭൂമി തളിര്‍ക്കും …. പ്രകൃതി ചിരിക്കും …
. ജാതിയും മതവും വര്‍ണ്ണവും മറന്നു മനുഷ്യന്‍ ഒന്നാണെന്ന് പറഞ്ഞുകൊണ്ട് നവകേരള സൃഷ്ഠിക്കായി അവര്‍ മുന്നിട്ടിറങ്ങി. …..കിളികള്‍ ചിലച്ചു…. ഭൂമി തളിര്‍ത്തു. ……പ്രതീക്ഷകളുടെ ഉണര്‍ത്തു പാട്ടിലേക്ക് എല്ലാവരും നിരന്നു.’
(രംഗങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നു)
About The Author
No related posts.