LIMA WORLD LIBRARY

സാറാക്കുട്ടിയുടെ അതിജീവനം – അദ്ധ്യായം – 3 | സൂസൻ പാലാത്ര

നോവൽ ………………. സാറാക്കുട്ടിയുടെ അതിജീവനം ……………………………. അദ്ധ്യായം – മൂന്ന് “സാറാമോളെ കരോട്ടെന്നാടി ബഹളം കേക്കുന്നേ ” “ഓ ഈ അമ്മ തുടങ്ങി, ഞാനിവിടെ പഠിക്കുവാന്നേ ” “നീയാ പടിഞ്ഞാറു വശത്തു ചെന്നു ചെവിയോർത്തേ, എന്റെ ജോറൂട്ടീടെ ശബ്ദം പോലെ, അവന്റെ നെലോളി ഞാങ്കേട്ടു ” ക്ഷണനേരത്തിൽ ജോറൂട്ടി ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് കവിളും പൊത്തി വെടിച്ചില്ലുപോലെ പാഞ്ഞു വന്നു. വലത്തെ കരണം ചൊകുചൊകെ ചെമന്നിരിക്കുന്നു. പുറത്തും അടികൊണ്ട പാടുണ്ട്. “എന്നാ മോനെ, എന്നാ ഒണ്ടായേ ” […]

A Reply to Fr. Daniel Poovannathil: “വാക്യം കാണിക്കാം വാക്യം!!”

#വാക്യം_കാണിക്കാം_വാക്യം!!!! Fr. Daniel Poovannathil നടത്തിയ പ്രസംഗത്തിന് ഒരു മറുപടി! സഭയിൽ നടക്കുന്നതെല്ലാം ബൈബിൾ പ്രകാരം അല്ലെന്ന് തുറന്ന് സമ്മതിച്ച Fr.ഡാനിയേൽ പൂവണ്ണത്തിലിന് ആദ്യമേ അഭിനന്ദനങ്ങൾ. അതോടൊപ്പം അദ്ദേഹം പറഞ്ഞ അപ്പോസ്തോലിക വിരുദ്ധ ആശയങ്ങളെ തുറന്ന് കാണിക്കുകയും ചെയ്യുന്നു!!!!! കാണുക സത്യം അറിയുക SHOW LESS

ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ: ബഫറ്റ് രാജിവച്ചു

ഒമഹ (യുഎസ്) ∙ ജീവകാരുണ്യ പ്രസ്ഥാനമായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ട്രസ്റ്റി സ്ഥാനത്തു നിന്ന് ശതകോടീശ്വരൻ വാറൻ ബഫറ്റ് (90) രാജിവച്ചു. ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം, വർഷങ്ങളായി ഇതിൽ സജീവമല്ലായിരുന്നു എന്നു വ്യക്തമാക്കിയാണ് രാജി പ്രഖ്യാപിച്ചത്. തന്റെ നിക്ഷേപ സ്ഥാപനമായ ബെർക്‌ഷൈർ ഹാത്‌വേയുടെ വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നീക്കിവയ്ക്കുന്നതായി 15 വർഷം മുൻപ് പ്രഖ്യാപിച്ചിരുന്ന അദ്ദേഹം സ്വത്തിന്റെ പകുതിയോളം ഇതുവരെ ഈ മേഖലയിൽ ചെലവഴിച്ചു.

വാക്‌സിനെടുക്കാൻ കൂട്ടാക്കാത്തവർ ഇവിടെ വേണ്ട, ഇന്ത്യയിലേക്ക് പോകൂ; ജനങ്ങളോട് ഫിലിപ്പൈൻസ് പ്രസിഡന്റ്

വൈറസ് വ്യാപനം രൂക്ഷമായിട്ടും ഇനിയും രാജ്യത്ത് കോവിഡ് വാക്‌സിനെടുക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ ഭീഷണിയുമായി വീണ്ടും ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റെർറ്റെ. വാക്‌സിനെടുക്കാൻ ഇപ്പോള്‍ പോലും കൂട്ടാക്കാത്തവർക്ക് ഇന്ത്യയിലേക്ക് പോകാമെന്നാണ് രാജ്യത്ത് ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്ത പ്രത്യേക പ്രസംഗത്തിൽ ഡ്യുറ്റെർറ്റെ പറഞ്ഞത്. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യമായിട്ടുംവാക്‌സിന്റെ കാര്യത്തിൽ ഇപ്പോഴും പിറകിലായതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഈ സാഹചര്യത്തെ മറികടക്കാനാണ് ശക്തമായ മുന്നറിയിപ്പുമായി പ്രസിഡന്റ് തന്നെ രംഗത്തെത്തിയത്. വാക്‌സിനെടുക്കാൻസമ്മതിക്കാത്തവരെ അറസ്റ്റ് ചെയ്യുമെന്ന് ഡ്യുറ്റെർറ്റെ മുന്നറിയിപ്പ് നൽകി. അങ്ങിനെയുള്ളവര്‍ക്ക് വേണമെങ്കിൽ ഇന്ത്യയിലേക്കോ […]

ഇന്ത്യക്ക് തോല്‍വി, പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ന്യൂസിലന്‍ഡിന്

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ മറികടന്ന് കെയ്ന്‍ വില്യംസണും സംഘവും കിരീടത്തില്‍ മുത്തമിട്ടിരിക്കുന്നു. എട്ട് വിക്കറ്റിനാണ് കിവീസ്, ഇന്ത്യന്‍ ടീമിനെ തകര്‍ത്തത്. അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന നായകന്‍ വില്യംസണിന്റെ പ്രകടനമാണ് ന്യൂസിലന്‍ഡിന് വിജയം അനായാസമാക്കിയത്. റോസ് ടെയ്ലര്‍ പുറത്താകാതെ 47 റണ്‍സ് നേടി. 21 വര്‍ഷത്തിന് ശേഷമാണ് ന്യൂസിലന്‍ഡ് ഒരു ഐ സി സി ട്രോഫിയില്‍ മുത്തമിടുന്നത്. 2000ലെ ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയാണ് ന്യൂസിലന്‍ഡ് അവസാനമായി നേടിയത്. മഴ […]

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉണ്ടോ? ഈ 10 വിദേശരാജ്യങ്ങളിൽ വാഹനമോടിക്കാൻ അനുമതി

ഡ്രൈവിങ് ഒഴിവു സമയത്തിൽ ഏർപ്പെടാവുന്ന രസകരമായ പ്രവൃത്തികളിൽ ഒന്നാണ്. അതേ സമയം അവശ്യ സന്ദർഭങ്ങളിൽ കൃത്യസമയത്ത് എത്തിച്ചേരാനും ഡ്രൈവിങ് നമ്മളെ സഹായിക്കും. അവധിക്കാലത്ത് വിദേശ രാജ്യങ്ങളിൽ പോയി അതിമനോഹരമായ ഭൂപ്രദേശങ്ങളിലൂടെ കണ്ണ് കുളിർപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങളുടെ മനോഹാരിത ആസ്വദിച്ചുകൊണ്ട് വാഹനമോടിക്കുന്നതിനെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. അത്രമേൽ രസകരമായ മറ്റൊരനുഭവം ഉണ്ടാകാനിടയില്ല. ഇന്ത്യയിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാൻ കഴിയുന്ന ഏതാനും ചില വിദേശ രാജ്യങ്ങൾ നമുക്ക് പരിചയപ്പെടാം. ജർമനി ജർമനിയിൽ ആറു മാസക്കാലം ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് […]

ഇന്ധനവില ഇന്നും കൂട്ടി; സംസ്ഥാനത്ത് പെട്രോൾ വില നൂറ് കടന്നു.

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 26 പൈസയും,ഡീസലിന് എട്ട് പൈസയുമാണ് വർദ്ധിപ്പിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായി പെട്രോൾ വില നൂറ് കടന്നു. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിൽ ഇന്ന് പെട്രോൾ വില 100.04. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 99 രൂപ 88 പൈസയും, ഡീസലിന് 95 രൂപ 62 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 97 രൂപ 98 പൈസയും, ഡീസലിന് 94 രൂപ 79 പൈസയുമാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇന്നലെ […]

പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത സംഭവം; വനിതാ കമ്മിഷന്‍ അധ്യക്ഷയ്‌ക്കെതിരെ വ്യാപക വിമര്‍ശനം

പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത സംഭവത്തില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എം. സി ജോസഫൈനെതിരെ വ്യാപക വിമര്‍ശനം. ജോസഫൈനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.   വനിതാ കമ്മിഷന്‍ അധ്യക്ഷയെ പുറത്താക്കണമെന്ന് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. ജോസഫൈന്‍ അന്വേഷിച്ച എല്ലാ കേസുകളും പുനഃരന്വേഷിക്കമമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു. ജോസഫൈനെതിരെ കേസെടുക്കണമെന്നാണ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിരിക്കുന്നത്. ടെലിവിഷന്‍ പരിപാടിയില്‍ പരാതി പറഞ്ഞ സ്ത്രീയോട് വനിതാ […]

സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്, ടിപിആർ കുറയുന്നില്ല; ഇന്ന് 10.37 %; 136 മരണം; രോഗമുക്തി 11,469

സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,469 പേര്‍ക്ക് രോഗമുക്തി; 99,859 പേര്‍ കോവിഡ് ചികില്‍സയില്‍. 1,16,507 പരിശോധനകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37 ശതമാനം. ഇന്ന് 136 കോവിഡ് മരണം സ്ഥിരീകരിച്ചു. ആകെ മരണം 12,581. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂര്‍ 696, കോട്ടയം 594, പത്തനംതിട്ട 525, കാസര്‍ഗോഡ് 439, വയനാട് 352, ഇടുക്കി […]