ഒരുവയസുള്ള കുട്ടിയടക്കം മൂന്നുപേര്‍ക്ക് കൂടി സിക; രോഗബാധിതർ 18 ആയി

തിരുവനന്തപുരത്ത് ഒരുവയസുള്ള കുട്ടിയടക്കം മൂന്നുപേര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ 46 വയസുള്ള പുരുഷനും ഒരു വയസ് 10 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് സിക്ക കണ്ടെത്തിയത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 18 ആയി. 26 പേരുടെ പരിശോധനാഫലം നെഗറ്റീവ്.
സംസ്ഥാനത്ത് 12,220 പേര്‍ക്ക് കൂടി കോവിഡ്; 97 മരണം, ടിപിആർ 10.48%

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,220 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂർ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂർ 792, കാസർഗോഡ് 640, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, പത്തനംതിട്ട 299, ഇടുക്കി 242 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,563 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]
മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ ബലി പെരുന്നാള്‍ ജൂലായ് 21ന്

ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ നാളെ ദുല്‍ഹിജ്ജ ഒന്നും ജൂലായ് 21ന് ബലിപെരുന്നാളും ആയിരിക്കും. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍, ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്ലിയാര്‍ തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്.
കോപ്പയിൽ ബ്രസീലിനെ കീഴടക്കി അര്‍ജന്റീന: ചരിത്രജയം

ചരിത്രം വഴിമാറി കോപ്പ അമേരിക്ക കപ്പ് ഇക്കുറി അർജന്റീനയ്ക്ക്. സ്വപ്നഫൈനലിലാണ് അര്‍ജന്റീന ബ്രസീലിനെ തകർത്തത്. കിക്കോഫ് മുതൽ ആവേശകരമായി മാറിയ കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിന്റെ ആദ്യ പകുതിയിൽ ആതിഥേയരായ ബ്രസീലിനെതിരെ അർജന്റീന മുന്നിലായിരുന്നു. 1993ന് ശേഷമുള്ള ആദ്യകിരീട നേട്ടമാണ് അർജന്‍റീനയുടേത്. 23ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. അതേസമയം, പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി മെസിയെയും നെയ്മറെയും തിരിഞ്ഞെടുത്തു.
ക്ലാസിക്കുകളിലൂടെ – ഇന്ദിര വ്ലാവിൽ

ഇന്ദിര വ്ലാവിൽ ലേഖനം ക്ലാസിക്കുകളിലൂടെ .. —————————- കാലദേശങ്ങളുടെ പരിമിതികളെ മറികടന്ന് നിത്യനൂതനമായി നിലകൊള്ളുന്ന അപൂർവ്വം ചില സാഹിത്യകൃതികളെ ക്ലാസിക്കുകൾ എന്നു വിശേഷിപ്പിക്കുന്നു . പ്രകൃതിയുടെ സ്വഭാവമാണ് നിത്യനൂതനത്വം .ഒരു സൂര്യോദയവും ആവർത്തനമായി തോന്നുകയില്ല .നിലാവോ ,ആകാശമോ ,വൃക്ഷമോ ,സമുദ്രമോ ,മഴയോ ,പക്ഷിയോ ഒന്നും ആവർത്തനമല്ല .ഒരു പ്രകൃതി പ്രതിഭാസവും ആവർത്തന വിരസമല്ല . മഹത്തായ സാഹിത്യകൃതികളിൽ ജ്വലിച്ചു നിൽക്കുന്ന ചില വരികൾ നമ്മുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി നാം ശ്മശാനത്തിൽ അന്ത്യദാഹത്തിനായി പേടകത്തിൽ കിടക്കുമ്പോഴും നമ്മുടെയുള്ളിൽ വേദനയുണ്ടാക്കി […]



