LIMA WORLD LIBRARY

ആൽബർട്ട് കാമുവിൻ്റെ ‘ദി പ്ലേഗും’ ഇന്നത്തെ കോവിഡ്-19 പ്രതിസന്ധിയും – ആൻ്റെണി പുത്തൻപുരക്കൽ

“എന്നാൽ മഹാമാരി എന്നതിന്റെ അർത്ഥമെന്താണ്? ഇത് ജീവിതമാണ്, അത്രമാത്രം”. ആൽബർട്ട് കാമുസ്, ദി പ്ലേഗ് 1947- ൽ ഫ്രഞ്ച് എഴുത്തുകാരനും തത്ത്വചിന്തകനുമായ ആൽബർട്ട് കാമു തന്റെ ‘ദി പ്ലേഗ്’ എന്ന നോവൽ പ്രസിദ്ധീകരിച്ചു. മനുഷ്യന്റെ ജീവിതയാഥാർത്ഥ്യങ്ങളോടുളള ഏറ്റുമുട്ടലിനെയും മരണത്തോടുള്ള കീഴടങ്ങലിനെയും കുറിച്ച് ഇത്രയും വ്യക്തമായി പ്രതിപാദിക്കുന്ന മറ്റൊരു സാഹിത്യ കൃതി ഇന്നുവരെ എഴുതപ്പെട്ടിട്ടില്ല. പേര് സൂചിപ്പിക്കുന്നത് പോലെ, ഫ്രഞ്ച് അൾജീരിയൻ നഗരമായ ഒറാനിൽ 1849-ൽ കോളറ എന്ന മഹാമാരി പടർന്നുപിടച്ചതും അവിടുത്തെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ കൊന്നൊടുക്കിയതിൻ്റെയും […]

ഞാൻ മനോരമയിൽ നിന്നു വിരമിച്ച് കൃത്യം നാലു വർഷം പൂർത്തിയായ ഇന്നലെ സു ജയും ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു – SANIL P THOMAS

ഞാൻ മനോരമയിൽ നിന്നു വിരമിച്ച് കൃത്യം നാലു വർഷം പൂർത്തിയായ ഇന്നലെ സു ജയും ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു.കോട്ടയം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ അസി. ജനറൽ മാനേജർ ആയിരുന്നു സുജ.കഴിഞ്ഞ 33 വർഷം സുജയ്ക്കൊപ്പം ഞാനും അർബൻ ബാങ്കിൻ്റെ ഭാഗമായിരുന്നു എന്നു തോന്നിപ്പോകുന്നു. മനോരമയിൽ ഔദ്യോഗികമായി വിരമിച്ചാലും കരാർ വ്യവസ്ഥയിൽ തുടരുകയാണ് പതിവ്.ശമ്പളം കുറയില്ല.എന്നാൽ അതു വേണ്ടെന്നു വച്ച് മുഴുവൻ സമയ സ്പോർട്സ് എഴുത്തുകാരനാകാൻ ഞാൻ തീരുമാനിച്ചത് സുജയ്ക്കു നാലു വർഷം ബാക്കിയുണ്ട് എന്ന ധൈര്യത്തിലായിരുന്നു. […]

“നിങ്ങളുടെ സംസ്കാരത്തെപ്പറ്റി ഞങ്ങളോട് പ്രസംഗിക്കേണ്ട – വിക്ടർ ഹ്യൂഗോ

  “നിങ്ങളുടെ സംസ്കാരത്തെപ്പറ്റി ഞങ്ങളോട് പ്രസംഗിക്കേണ്ട . നിങ്ങളുടെ നാട്ടിലെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഞങ്ങൾക്ക് കാണിച്ചു തരിക . അവരോട് നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്ന് കണ്ട് നിങ്ങളുടെ സംസ്കാരത്തെപ്പറ്റി ഞാൻ വിലയിരുത്താം . വിക്ടർ ഹ്യൂഗോ . ഇന്ദിരവ്ലാവിൽ

എന്റെ കേരളമേ നീ എങ്ങോട്ട്? – ലീലാതോമസ്, തൈപ്പറമ്പിൽ (ബോട്സ്വാന)

എന്റെ കേരളമേ നീ എങ്ങോട്ട്? സാക്ഷരകേരളമേ!!പുരോഗമനം രാക്ഷ്ട്രീയരംഗത്തുള്ളവർ ചൂഷണം ചെയ്യുന്നോ? പ്രവാസികളെന്താണ് പദ്ധതികൾക്കു മുതൽമുടക്കാത്തത്? ആത്മഹത്യ കുത്തകയായി ഏറ്റെടുത്തോ? ഈ ഇരുണ്ട ഭൂഖണ്ഡമായ ബോട്സ്വാനയിൽപോലും ആരും ആത്‍മഹത്യ ചെയ്യുന്നില്ല. ആത്മഹത്യയുടെ മണത്താൽ ഈ നാടിനു ശാപമാക്കുന്നില്ല. ഇവിടെ വ്യവസായികൾ യാതൊരുവിധമായപീഡനവുമില്ല. ഇവിടെ രാക്ഷ്ട്രീയരംഗത്തു അഴിമതിയോ,ചൂഷണമോ, നടക്കുന്നില്ല. ചെറുതുംവലുതുമായ വ്യവസായികളുടെ ഉന്നമനത്തിനു വേണ്ടിആണ് ഇവിടുത്തെ ഗവണ്മെന്റ് സഹായിക്കുന്നത്. പ്രവാസികളായ ഞങ്ങളുടെ വിശ്വാസം മില്ലാതാകുന്നു. ഞങ്ങൾ നാടിന്റെ മക്കൾ വിദേശത്തുപോയി ഉണ്ടാക്കിയ ഉയർച്ചയാണ് കേരളത്തിന്റെ പ്രതിഛായമാറ്റാൻ കഴിഞ്ഞതെന്നു ഞാങ്ങൾ ഉറച്ചു […]

പൊക്കിപ്പറയൽ – സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

നർമ്മകഥ ****** പൊക്കിപ്പറയൽ *********   സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ —————————————- ഞങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമാണ് വാവച്ചൻ ചേട്ടന്റെ പെട്ടിക്കട… .മുറുക്കാൻ കച്ചവടത്തോടൊപ്പം  മറ്റു വിവിധ വ്യാപാരങ്ങളും  കൂടി അദ്ദേഹത്തിന്റെ ചെറിയ കടയിലുണ്ട്… രാവിലെയും വൈകിട്ടും നിലക്കടല വറത്തുള്ള കച്ചവടമാണ് പ്രധാനം.   മണ്ണെണ്ണ സ്റ്റൗവിൽ ചീനച്ചട്ടിയിൽ മണലുമിട്ടു  വാവച്ചൻ ചേട്ടൻ കടല വറക്കുന്നതു കാണാൻ നല്ല രസമാണ്.കാരണം മണൽ ചൂടാകുമ്പോൾ നിലക്കടല വാരിയിട്ട് അത് വറുത്തെടുക്കുന്നതും ചട്ടുകംകൊണ്ടുള്ള താളം പിടുത്തവുമൊക്കെ […]

ജനിമൃതികളിൽ  – രജനി സുരേഷ്

ജനിമൃതികളിൽ …………………………… ചെറുകഥ                 രജനി സുരേഷ് അറിയേണ്ടൊരാൾ മാത്രം അറിയുന്നില്ലെന്ന് ഓർക്കുമ്പോഴാണ് ഇത്രയധികം വീർപ്പുമുട്ടൽ. എല്ലാം ഉള്ളിലൊതുക്കി സ്വയം ഉരുകി ഇല്ലാതാകുവാൻ തുടങ്ങിയിട്ട് കുറച്ചു കാലമായിരിക്കുന്നു. വീണു കിട്ടിയ നിധി സ്വന്തമാക്കാനാവാതെ ആർക്കോ വേണ്ടി സൂക്ഷിച്ചു വെയ്ക്കുവാൻ വിധിയ്ക്കപ്പെട്ടവൻ. രാജകുമാരിയെ ആരാധിച്ച … പ്രണയിച്ച പാമരനാണോ താൻ. അവൾക്കു പിന്നിൽ ഒരു നിഴൽ പോലെ ഉണ്ടായിട്ടും… അവൾ തന്റെ ഇഷ്ടം അറിയുന്നുപോലുമില്ലല്ലോ. തന്നെക്കാൾ എത്രയോ മുകളിലുള്ള […]

മഹാകവി കെ.വി. സൈമണും വേദവിഹാരവും – സൂസൻ പാലാത്ര

കാവ്യാരാമം സാഹിത്യവേദി നടത്തിയ 7/10/2018ലെ കവിയരങ്ങിനെ സംബന്ധിച്ച വാർത്ത പത്രത്തിൽനിന്ന് വായിച്ചറിഞ്ഞ് ആദരണീയനായ അനിയൻ മാരാംപറമ്പിൽ സാർ എന്നെ വിളിച്ചു കാര്യങ്ങൾ ചോദിച്ചറിഞ്ഞ് അദ്ദേഹം കവിയരങ്ങിൽ സംബന്ധിച്ചു.  അന്ന് അദ്ദേഹം ഞങ്ങൾക്കു സമ്മാനിച്ച വിലപ്പെട്ട മഹാകാവ്യമാണ്  മഹാകവി കെ.വി. സൈമണിന്റെ ‘വേദവിഹാരം’ മഹാകവികളായ ഉള്ളൂർ, വള്ളത്തോൾ എന്നിവരും സാഹിത്യ പഞ്ചാനൻ പി.കെ. നാരായണപിള്ള, പ്രൊഫ. പി. ശങ്കരൻ നമ്പ്യാർ, പണ്ഡിത രാജൻ ബ്രഹ്മശ്രീ പുന്നശ്ശേരിനമ്പി നീലകണ്ഠശർമ്മ, മൂലൂർ എസ്. പത്മനാഭപ്പണിക്കർ, ഐ.സി.ചാക്കോ തുടങ്ങിയ പ്രഗത്ഭമതികളായ മഹാരഥന്മാരെല്ലാം ഇതിന്റെ […]

ദൈവ കരങ്ങള്‍ –  ഹിജാസ് മുഹമ്മദ് (ഖത്തർ)

“ദൈവ കരങ്ങള്‍” by  ഹിജാസ് മുഹമ്മദ്   അറബ് നാട്ടിലെ പ്രഭാതം. കടല്‍ത്തീരത്തിനടുത്തുള്ള ഈത്തപ്പനകളുടെ ചുവട്ടില്‍ മൂന്ന് കുഞ്ഞുമക്കളെ ഗദ്ധാമയെ ഏല്‍പ്പിച്ച് പ്രഭാതസവാരിക്കിറങ്ങിയ അറബി കുടുംബം. തലേന്നുവരെ വാരിവലിച്ചു കഴിക്കുമ്പോള്‍ ഒന്ന് സംയമനം പാലിച്ചിരുന്നെങ്കില്‍ ഇന്ന് ഈ നടത്തത്തിന്‍റെ ആവശ്യമില്ലായിരുന്നെന്ന ഭാവം ആ ഗദ്ധാമയുടെ നോട്ടത്തിലുണ്ടായിരുന്നു. അറബിയുടെ കൊട്ടാരം പോലെത്തെ വീട്ടില്‍ തൂത്തുവാരിയും വസ്ത്രങ്ങൾ അലക്കിയും ചോരയും നീരും വറ്റിയ ആ കൈകളിലൂടെ തന്നെയായിരുന്നു അവരുടെ കുഞ്ഞുമക്കളുടെ വയറ് നിറഞ്ഞിരുന്നത്. നടത്തം കഴിഞ്ഞ് വരുമ്പോഴേക്കും അവരുടെ ക്ഷീണമകറ്റാനുള്ള […]

അപൂർവ്വം ചിലരിൽ ഒരാൾ – പൂന്തോട്ടത്തു വിനയകുമാർ (ഖത്തർ)

കഥ അപൂർവ്വം ചിലരിൽ ഒരാൾ പൂന്തോട്ടത്തു വിനയകുമാർ എത്രയോ ആളുകൾ നമ്മുടെ വളർച്ച ഘട്ടങ്ങളിൽ നമ്മുടെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ടാകും ..മറവിയുടെ ആഴക്കടലിൽ എത്രയോ പേരെ നമ്മൾ അറിയാതെ തന്നെ കുഴിച്ചു മൂടപ്പെട്ടിട്ടുണ്ടാകാം  … കാലമെത്ര കഴിഞ്ഞാലും ചിലയാളുകൾ നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കും… അങ്ങനെ ഒരാളായിരുന്നു ഭൈരവൻ. ഗ്രാമത്തിലെ പഴം പുരാണ നിഘണ്ടു ആയിരുന്നു ഭൈരവൻ. …നല്ല ഉറച്ച ശരീരം … കറുത്ത് കുറുകിയ ശരീരം..അദ്ദേഹത്തിന്റെ കണക്കിൽ വയസ് അറുപത്തഞ്ചാണ്.നാട്ടുകാർ പറയുന്നു അതിൽ  കൂടുതലുണ്ടെന്നു… ഭൈരവനെപ്പറ്റി […]

‘വിദേശരാജ്യങ്ങളുടെ ഭീഷണി’; സഹകരണം മെച്ചപ്പെടുത്താന്‍ ചൈനയും ഉത്തരകൊറിയയും

ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം ഏഷ്യയിലും സമാധാനവും സോഷ്യലിസവും നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്നും കിം പറഞ്ഞു. കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ഉടമ്പടി ഈ വര്‍ഷം അവസാനിക്കും. അടുത്ത 20 വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാനാണ് സാധ്യത. \ ബീജിങ്: ഇരുരാജ്യങ്ങള്‍ക്കുമെതിരെ വിദേശരാജ്യങ്ങളുടെ ഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനിച്ച് ചൈനയും ഉത്തരകൊറിയയും. സൗഹാര്‍ദ ഉടമ്പടിയുടെ 60ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സന്ദേശം കൈമാറിയത്. […]