നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 158 പേര്‍.

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 158 പേര്‍. അതില്‍ 20 പേര്‍ പ്രാഥമിക സമ്ബര്‍ക്കത്തിലുള്ളവരാണ്. സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടുപേര്‍ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ മരണം സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലം ചൂലൂരിലും പരിസരത്തും വിവിധ മെഡിക്കല്‍ സംഘങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി വൈകിയാണ് മരിച്ച കുട്ടിയുടെ പരിശോധന ഫലം പുറത്തു വന്നത്.അപ്പോള്‍ത്തന്നെ വേണ്ട എല്ലാ കരുതലും എടുത്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിപ രോഗം മറ്റുള്ളവര്‍ക്ക് വരാത്ത രീതിയില്‍ ശക്തമായ നടപടികള്‍ […]
വിദേശികള്‍ക്ക് ഉംറ; 3500ലേറെ വിസകള്‍ അനുവദിച്ചു.

റിയാദ്:കൊവിഡ് കാലത്തു നിര്‍ത്തിവെച്ച വിദേശ തീര്‍ത്ഥാടകര്‍ക്കുള്ള ഉംറ പുനരാരംഭിച്ചതിന് ശേഷം മൂന്നാഴ്ചക്കിടെ വിദേശ രാജ്യങ്ങളിലേക്ക് 3,500 ലേറെ ഉംറ വിസകള്‍ അനുവദിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിസ അനുവദിച്ചവരില്‍ 770 പേര്‍ ഇതിനകം പുണ്യഭൂമിയിലെത്തി. കൂടുതല്‍ വിസാ അപേക്ഷകള്‍ മന്ത്രാലയം സ്വീകരിച്ചുവരികയാണ്. ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന, ലോകത്തെങ്ങും നിന്നുള്ള മുസ്ലിംകള്‍ക്കു മുന്നില്‍ സൗദി അറേബ്യയുടെ കവാടങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. സുതാര്യത ഉറപ്പുവരുത്തുന്നതിന് മത്സരാധിഷ്ഠിതവും സ്ഥിരവുമായ നിരക്കുകള്‍ നല്‍കാന്‍ ഹോട്ടലുകളെ ഹജ്, ഉംറ മന്ത്രാലയം പ്രേരിപ്പിക്കുകയാണ്. ഹോട്ടല്‍ […]
12 വയസ്സുകാരന്റെ മരണകാരണം നിപ തന്നെ; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി

കോഴിക്കോട് 12 വയസ്സുകാരൻ മരിച്ചത് നിപ ബാധയേറ്റാണെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ഇന്നലെ രാത്രി വൈകി ഈ വിവരം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ചു. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണ്. അര മണിക്കൂറിനുള്ളിൽ ആരോഗ്യവകുപ്പ് വകുപ്പ് തല യോഗം ചേരുകയും അടിയന്തിരമായി ആക്ഷൻ പ്ലാൻ എടുക്കുകയും ചെയ്തു എന്നും മന്ത്രി വ്യക്തമാക്കി. (kozhikode nipah death confirmation) കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്താൻ ശ്രമങ്ങൾ നടത്തുകയാണ്. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരെ ഐസൊലേഷനിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ […]
കോഴിക്കോട് വീണ്ടും നിപ ബാധയെന്ന് സംശയം; ചികിത്സയില്‍ കഴിഞ്ഞ കുട്ടി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധയുണ്ടായതായി സൂചന. കോഴിക്കോട് നിപ സംശയിക്കുന്ന 12 വയസുകാരന്‍ മരിച്ചു. രോഗ ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ബുധനാഴ്ചയായിരുന്നു. ഈ മാസം ഒന്നാം തീയതിയാണ് നിപ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആദ്യ സ്രവ പരിശോധനാഫലത്തില്‍ നിപ സ്ഥിരീകരിച്ചതായി സൂചന. രണ്ടു സാംപിളുകളുടെ പരിശോധനാഫലം കൂടി വരാനുണ്ട്. അതേസമയം, പ്രത്യേക മെഡിക്കല്‍ സംഘവും കേന്ദ്രസംഘവും കോഴിക്കോട്ട് എത്തുമെന്നറിയുന്നു.



