LIMA WORLD LIBRARY

നിലാവേ – അഡ്വ. റോയി പഞ്ഞിക്കാരൻ, ഇംഗ്ലണ്ട്

മുല്ല മൊട്ടിന്റെ രാവുകളിൽ കിന്നാരം പറയുന്ന നിലാവേ നിനക്കെൻ കിനാവിന്റെ ആഴം അറിയുമോ ? നീ തെളിക്കുന്ന പ്രഭ പോരാ എൻ കിനാവിന്റെ വഴിത്താരയിൽ. എനിക്ക് വേണ്ടത് വെയിലാണ് എൻ കിനാവിന്റെ പാതകൾ തെളിമയാർന്നു കാണുവാൻ . ദൂരേക്ക്‌ കാണുന്ന എൻ കിനാവുകളിൽ വേഗത്തിലോടുവാൻ സമയമായി, സ്വപ്‌നങ്ങൾ പൂവണിഞ്ഞില്ലെങ്കിലും . മുടി ചൂടുന്ന മുല്ലപ്പൂവിന്റെ രാവിനെക്കാൾ എത്ര സുന്ദരം എൻ കിനാവിൻ രാത്രികൾ നിലാവേ ആകാശം താഴ്ന്നു നീ തന്നാലും!

ഗൗരി ലങ്കേഷ്

“എന്റെ രാജ്യത്തെ ഭരണഘടന എന്നെ പഠിപ്പിക്കുന്നത് മതനിരപേക്ഷത പാലിക്കുന്ന പൗരനാകാനാണ് .” അല്ലാതെ വർഗ്ഗീയവാദിയാകാനല്ല .വർഗ്ഗീയവാദികളെ എതിർക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു . ഗൗരി ലങ്കേഷ് . ഉന്നതമായ ജനാധിപത്യ –മതേതരമൂല്യങ്ങൾക്കു വേണ്ടി നില കൊണ്ട ധീരയായ വനിതയായിരുന്നു ഗൗരി ലങ്കേഷ് .പൗര സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി നിരന്തര മായി ഉയർന്ന ശബ്ദമായിരുന്നു ഗൗരി ലങ്കേഷി ന്റെ . 5/9/2017ൽ മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു . ബംഗളൂരിലെ രാജരാജേശ്വരി നഗറിലുള്ള […]

ഇംഗ്ലീഷ് യോഗ്യതയ്ക്ക് ഇപ്പോൾ ഐ.ഇ.എൽ.ടി.എസ് വേണ്ട മലയാളികളടക്കം യുകെയിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവാഹം തുടരുന്നു

വിദേശ വിദ്യാർത്ഥികളുടെ സെലക്ഷൻ സംബന്ധിച്ച് യുകെ ഹോം ഓഫീസ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ യുകെയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവാഹം തുടരുന്നു. പണമടക്കം മറ്റെല്ലാ യോഗ്യതകൾ ഉണ്ടെങ്കിലും ഐ.ഇ.എൽ.ടി.എസ് എന്ന ഇംഗ്ലീഷ് യോഗ്യതാ കടമ്പയാണ് ഇതുവരെ മലയാളികൾ അടക്കം നിരവധി ഇന്ത്യൻ വിദ്യാർത്ഥികളുടെ യുകെ പഠനമെന്ന മോഹത്തിന്റെ വഴിയടച്ചിരുന്നത്. എന്നാലിപ്പോൾ, ഇന്ത്യൻ വംശജ കൂടിയായ ഹോം സെക്രട്ടറി പ്രീതി പട്ടേൽ,  ഐ.ഇ.എൽ.ടി.എസ് തടസ്സം മാറ്റി ആ വാതിൽ കൂടി തുറന്നുതന്നിരിക്കുന്നു. ബ്രെക്‌സിറ്റും  കോവിഡും ഇത്തരമൊരു നീക്കത്തിനു പിന്നിൽ ശക്തമായ […]

ഗുരുവന്ദനം – സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

അറിവിന്റെ ദീപം പകർന്നുതന്നു നൽവഴികൾ തെളിച്ച ഗുരുക്കന്മാർ… അവരുടെ ഓർമ്മകൾ ഹൃദയത്തിലേറ്റി പ്രണമിച്ചിടുന്നാ പാദരവിന്ദങ്ങൾ… ആദ്യാക്ഷരത്തിൻ നന്മ പകർന്ന അമ്മയല്ലോ ആദ്യഗുരു… കർമ്മകാണ്ഡങ്ങൾതൻപാതയിൽ ആത്മബന്ധുവും അമ്മ തന്നെ… അച്ഛന്റെയിച്ഛകൾ മക്കൾതൻ വിജയം… കർമ്മസാക്ഷിയായ് പുണ്യപ്രവാഹമായ് ചിത്തം നിറയ്ക്കും സത്യസ്വരൂപനാം ഗുരുവരനച്ഛൻ… കത്തിച്ചു വച്ച നിലവിളക്കിൻ മുന്നിലായ് മടിയിലിരുത്തി നാവിൽ ഹരിശ്രീ കുറിച്ച ഗുരുവരൻ അരിയിൽ കുറിപ്പിച്ചു കുഞ്ഞു വിരലിനാൽ ഹരിശ്രീ ഗണപതായേ നമഃ…. അന്നുതൊട്ടിന്നോളമെൻവഴിത്താരയിൽ അറിവിന്റെ വെട്ടം പകർന്നെത്രയൊ ഗുരുക്കൾ…. സ്നേഹംപകർന്നും തെല്ലു ശാസനകൾ ശിക്ഷകളേകി ഇവ്വണ്ണം […]

എന്റെ അദ്ധ്യാപകദിനാശംസകൾ – ലീലാതോമസ്, ബോട്സ്വാന

[എന്റെ അദ്ധ്യാപകദിനാശംസകൾ… [സ്നേഹം നിറച്ചെന്നുമേ സന്തോഷം ഭുവനേ നിറച്ചിടുവതി- ന്നെന്നും ശ്രമിക്കുന്നഹോ. ദുര്‍ഗ്ഗന്ധം ഹൃദി കാണ്മതെല്ലതുമുടന്‍ സൌരഭ്യമായ് മാറ്റുമെ- ന്നാചാര്യന്‍റെ പദാംബുജം പണിയുവേന്‍ നന്മസ്വരൂപാ, ഗുരോ. മുസ് മേരി ടീച്ചർ. പുതിയതിരിച്ചറിവു പകർത്തിത്തരുന്നു. പഠിപ്പിച്ചപിള്ളേരെ ചേർത്തുപിടിച്ചും തോളിൽ കൈയ്യിട്ടും നടക്കുന്നകാഴ്ച. മുസ് മേരി യുസി കോളേജ് അധ്യാപിക. ********** ഞാൻ ബാലൻ സാറിന്റെ അടിപേടിച്ചു, പ്രായമെത്തുമുമ്പ് കെട്ടിച്ചാൽ മതിയെന്നു കൊതിച്ചു ഞാൻ നന്നാകാൻ, എന്നെ നന്നാക്കാൻ എന്റെ തുടയിലെ തൊലിഅടിച്ചു പൊട്ടിച്ചു.!! ഭാരതത്തിന്റെ രണ്ടാമത്തെ പ്രസിഡന്റും മികച്ച […]

കാബൂൾ കരയുമ്പോൾ – എം.തങ്കച്ചൻ ജോസഫ്

തോക്കിന്റെ മുനയിൽ രചിക്കും മതങ്ങളോ വേദങ്ങളില്ലാത്ത വേധമായിത്തീരുന്നു യജ്ഞാംഗമില്ലാതെഅജ്ഞാനിയായവർ മന്നനെയറിയാത്ത മന്നിന്റെ ശാപങ്ങൾ. സാമ്രാജ്യമോഹങ്ങളൂട്ടി വളർത്തുന്നു സാമൂഹ്യദ്രോഹത്തിൻ ഛിദ്രജന്മങ്ങളെ തട്ടിത്തെറിക്കുന്നു പൊട്ടിച്ചിതറുന്നു മനുജന്റെ ജന്മവകാശങ്ങൾ കണ്ണു നീരുതിരുന്നു കതിരുകൾ പോലെയും കാബൂൾ കരയുന്നു പതിരാർന്ന ചിന്തയാൽ സൂക്തങ്ങളില്ലാത്തൊരാപ്തവാക്യങ്ങളാൽ പലായനത്തിന്റെ പാത തേടുന്നവർ. തടയിട്ടു വീഴ്ത്തുന്നു മൃദുലവികാരങ്ങൾ ജഡിലമോഹത്തിന്റെ കാട്ടാളവൃന്ദങ്ങൾ വസന്തങ്ങളറിയാത്ത മരുഭൂമിയെപ്പോലെ ഉരുകുന്നു കരയുന്നു ബാല്യങ്ങളും. സേവിക്കവേണ്ടിനി നോവുമാത്മാവിനെ വേവിക്കുവാനായ് എത്തുന്ന കാടരെ തിന്മകൾ നീക്കിയാ ഉണ്മകൾ പൂക്കുവാൻ ഉദയം കുറിക്കുമൊരു താരകംപാരിലായ്. 🌹 എം.തങ്കച്ചൻ ജോസഫ്. […]

മാഷ് നടന്നകലുകയാണ് – ഉല്ലാസ് ശ്രീധർ.

കട്ടിയുള്ള കണ്ണടയും കണ്ണടക്കുള്ളിൽ കാന്തം പോലെയുള്ള കറുത്ത കണ്ണുകളും തൂവെള്ള വസ്ത്രവും തോളിലൊരു തോർത്തും മുറുക്കാൻ കറ പിടിച്ച പല്ലുകൾ കാട്ടിയുള്ള ചിരിയുമായി വരുന്ന മാഷിനെ കണ്ടാൽ സ്ഥലത്തെ പ്രധാന ഗുണ്ടകൾ പോലും മുണ്ടിന്റെ മടത്തു കെട്ടഴിച്ച് വായും പൊത്തി മിണ്ടാതെ നിൽക്കുമായിരുന്നു… കോട്ടൻ സാരിയുടുത്ത്, വെള്ളിയായ മുടിയിൽ ചായം തേക്കാതെ, നിലാവ് പോലുള്ള പുഞ്ചിരിയുമായി, ഭൂമിക്ക് വേദനിക്കാതിരിക്കാൻ മൃദുവായി നടന്നു വരുന്ന അദ്ധ്യാപികയെ കണ്ടാൽ ദൈവത്തെ കണ്ടതു പോലെ നാട്ടുകാർ തൊഴുതു നിൽക്കുമായിരുന്നു… ആ കാലവും […]

ഭക്തി ലംബമോ, തിരശ്ചീനമോ? – ജോസ് ക്ലെമൻ്റ്

നമ്മിൽ പലരും നേരിട്ട് ദൈവവുമായി മാത്രം ബന്ധപ്പെടുന്ന മതാത്മക ജീവിതം നയിക്കുന്നവരാണ്. ഈ തത്ത്വശാസ്ത്രവുമായി ജീവിക്കുന്നവർ സഹജീവികളെ സൗകര്യപൂർവം വിസ്മരിക്കുന്നവരാണ്. അവർ ദൈവവുമായി മാത്രം നേരിട്ട് ബന്ധപ്പെടുന്നവരാകയാൽ അവരുടെ മതവും ഭക്തിയും മേലോട്ടു പടുത്തുയർത്തുന്ന ബാബേൽ ഗോപുരം പോലെയായിരിക്കും. ലംബമായ മതം (vertical religion). എന്നാൽ ലംബമായതിനെ ദൈവം സമനിരപ്പാക്കി (Horizontal) തീർക്കുമെന്ന് ഇവർ വിസ്മരിക്കുന്നു. കാരണം, സഹജീവികളെ സ്നേഹിക്കാനും കരുതാനും കൂട്ടാക്കാതെയുള്ള ഭക്തി ജീവിതം ആകാശത്തോളം ഉയർന്നാലും ദൈവം അതിനെ ഇടിച്ചു നിരത്തും. സഹജീവികളിലേക്ക് ഒഴുകിച്ചെല്ലാത്ത […]

വേനൽ പക്ഷികൾ – ബിജു

മുറ്റത്ത് എന്നും തഴച്ചു വളർന്ന ആ മധുര മൂ റുന്ന നാട്ടുമാവിൻ ചോട്ടിൽ മുത്തുവും മീരയും മാമ്പഴക്ക നിക്കായി കൊതിയോടെ കാത്തു നിൽക്കുമായിരുന്നു എന്നും കളിക്കൂട്ടുകാരികളാ യിരുന്നു അവരിരുവരും മുത്തുവും മീരയും എട്ടാം ക്ലാസിൽ പഠിക്കുന്നു ഒരേ ക്ലാസിലാണ് ഇരുവരും മീര നന്നായി പഠിക്കും മുത്തു പഠിക്കാൻ അത്ര മിടുക്കനല്ല . പക്ഷേ വീട്ടിലെത്തിയാൽ മീരയാണ് മുത്തുവിന് കണക്ക് പറഞ്ഞ് കൊടുക്കു ന്നത് മീരയുടെ തൊട്ടടുത്താ ണ് മുത്തുവിൻ്റെ വീട്. മാർച്ച് മാസത്തിൻ്റെ അവസാനം കൊല്ല പരീക്ഷ […]

വൈതരണി 🌴🌴🌴🌴 ഞങ്ങളുടെ🌴🌴🌴🌴പ്രസിഡന്റായി – മുതുകുളം സുനിൽ

പഞ്ചായത്ത്‌ ഇലക്ഷനിൽ മത്സരിക്കാൻ തീരുമാനിച്ചതിന് ശേഷം ആണ്‌ വൈതരണി ഗോപി ഞങ്ങളെ വിവരം അറിയിച്ചത്. മുരിങ്ങച്ചിറ ജംഗ്ഷനിലുള്ള ബാർബർ ശശിയുടെ കടയിൽ ചൊവ്വാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും നടക്കുന്ന അന്തർദേശിയ — ദേശിയ ചർച്ചകൾക്കിടെയാണ് വൈതരണി ഗോപി തന്റെ തീരുമാനം ഞങ്ങളെ അറിയിച്ചത്. ഞങ്ങൾ ഒന്ന് ഞെട്ടി. രാഷ്ട്രീയത്തിൽ പരിചയം ഇല്ലാത്ത ഗോപി എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടും…? വൈതരണി തന്റെ ഭാഗം വിശദമായി വിശദീകരിച്ചു… പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആകണം എന്നത് തന്റെ ചിരകലാഭിലാഷം ആണ്. വാർഡും പ്രസിഡന്റ്‌ […]

മൗനമേ നീയിന്നെവിടെയാണ് – സുജ ശശികുമാർ

മൗനമേ നീയിന്നെവിടെയാണ് വ്യഥയുടെ തിരു ജഡയിൽ കുടുങ്ങിയോ വിധിയുടെ കരാള നടനത്തിലകപ്പെട്ടുവോ നീയിന്നും മൂകമായ് തേങ്ങുന്നുവോ നിൻ വിശുദ്ധി ഗംഗയിലൊഴുകിയോ നീയിന്നേതു വാല്മീകത്തിലകപ്പെട്ടു. മൗനമേ നീയിന്നെവിടെയാണ് എൻ മിഴിനീരിലോ, എൻ്റെ ഹൃദയത്തിലോ ഇന്നെൻ്റെ കനലുകൾ കോരിയിട്ട കനവിൽ വെന്തുനീറിയോ. ആകാശം പകുത്തെടുത്തപ്പോൾ നീ അവകാശിയില്ലാതെ മടങ്ങിയോ… മൗനമേ നീയിന്നെവിടെയാണ് നീലസാഗരത്തിൽ മുങ്ങിയോ നീയിന്നേതേതു ചിതയിൽ ചാമ്പലായി. മൗനമേ നീയിന്നെവിടെയാണ് നീയിന്നും ഗൗതമനെ തിരയുന്നുവോ ശിംശിപാവൃക്ഷച്ചുവട്ടിലെ സീതയ്ക്കരികിലോ വിരഹ വേദനയിൽ പിടയുന്ന ഊർമ്മിളയ്ക്കരികിലോ. കാലം പകുത്തെടുത്തുവോ നിന്നെ മൂകമായി […]

സ്നേഹിച്ചിടുന്നു ഞാൻ ചെന്തളിർച്ചാർത്തിനെ – എൻ .വി .കൃഷ്ണവാര്യർ

സ്നേഹിച്ചിടുന്നു ഞാൻ ചെന്തളിർച്ചാർത്തിനെ സ്നേഹിച്ചിടുന്നു ഞാൻ മണമെഴും പൂക്കളെ സ്നേഹിച്ചിടുന്നു ദയാലുവാം ഭൂമിയെ സ്നേഹിച്ചിടുന്നു ഞാൻ താരാഗണങ്ങളെ സ്നേഹിച്ചിടുന്നു ഞാൻ സൂര്യനെ , ചന്ദ്രനെ സ്‌നേഹിച്ചിടുന്നു ഞാൻ പകലിനെ , രാവിനെ സ്നേഹിച്ചിടുന്നു ഞാൻ മനുഷ്യവർഗ്ഗത്തെ ഞാൻ സ്‌നേഹിച്ചിടുന്നു മനുഷ്യ ധർമ്മത്തെ ഞാൻ സ്‌നേഹിച്ചിടുന്നു ഞാനുള്ളുണർന്നെപ്പോഴും സ്നേഹത്തെയുണ്മയെ നന്മയെ ചെമ്മയെ credits – A.S.Indira

9/11 ഭീകരാക്രമണ രഹസ്യരേഖകൾ പുറത്തുവിടും; കേസിൽ നിർണായകം

വാഷിങ്ടൻ ∙ 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഔദ്യോഗിക രഹസ്യരേഖകളിൽ ചിലത് പുറത്തുവിടാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകി. ആക്രമണത്തെ അതിജീവിച്ചവരും മരിച്ചവരുടെ ബന്ധുക്കളും ദീർഘനാളായി ആവശ്യപ്പെട്ടിരുന്നതാണിത്. അവർ സൗദി സർക്കാരിനെതിരെ നൽകിയിട്ടുള്ള കേസിൽ നിർണായകമാവും ഈ രേഖകൾ. ആക്രമണവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് സാധ്യമായവ 6 മാസത്തിനുള്ളിൽ ലഭ്യമാക്കാനാണ് നിർദേശം. ആക്രമണത്തിന്റെ 20–ാം വാർഷികത്തിൽ ഗ്രൗണ്ട് സീറോയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പ്രസിഡന്റ് ബൈഡൻ പങ്കെടുക്കും. രഹസ്യരേഖകൾ പുറത്തുവിടുന്നതു സംബന്ധിച്ച് തീരുമാനമായില്ലെങ്കിൽ […]

കോവിഡിന് ‘വിഷചികിത്സ’; പഠനവുമായി ബ്രസീൽ ശാസ്ത്രജ്ഞർ

സാവോ പോളോ∙ അണലി വിഷത്തിലെ തന്മാത്ര കോവിഡ് ചികിത്സയിൽ ഫലപ്രദമായേക്കാമെന്നു ബ്രസീലിലെ ശാസ്ത്രജ്ഞരുടെ പഠനം. കുരങ്ങുകളിൽ നടത്തിയ പരീക്ഷണത്തിലാണ് ജറാറകുസു പിറ്റ് വൈപർ എന്നയിനം അണലിയുടെ വിഷത്തിലടങ്ങിയിരിക്കുന്ന പെപ്റ്റൈഡ് തന്മാത്രയുടെ സവിശേഷഗുണം കണ്ടെത്തിയത്. കൊറോണ വൈറസിന്റെ എണ്ണം പെരുകുന്നതു തടയുന്നതിൽ 75% വിജയം കൈവരിക്കാനായെന്നു ശാസ്ത്രജ്ഞർ പറയുന്നു. മനുഷ്യരിൽ പരീക്ഷണം നടത്തിയിട്ടില്ല. മോളിക്യൂൾസ് എന്ന ശാസ്ത്രജേണലിലാണു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. English Summary: Snake venom for covid treatment

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്, ടി.പി.ആറിൽ നേരിയ കുറവ്; 74 മരണം; 28,900 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,496 ആയി. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂര്‍ 1356, ഇടുക്കി 1001, പത്തനംതിട്ട 947, വയനാട് 793, […]