LIMA WORLD LIBRARY

ചൊവ്വയിൽ നിന്ന് പാറ ശേഖരിച്ച് പെഴ്സിവീയറൻസ്

ന്യൂയോർക്ക് ∙ ഈ വർഷം ഫെബ്രുവരിയിൽ ചൊവ്വയിലെത്തിയ പെഴ്സിവീയറൻസ് റോവർ, ഇറങ്ങിയ മേഖലയായ ജെസീറോയിൽ നിന്നു ആദ്യമായി പാറ ശേഖരിച്ചെന്നു നാസ അറിയിച്ചു. പെൻസിലിനെക്കാൾ അൽപം കൂടി മാത്രം കട്ടിയുള്ള പാറക്കഷണം ഒരു ടൈറ്റാനിയം ട്യൂബിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്. ഭാവിയിൽ ചൊവ്വയിൽ നടത്തുന്ന തുടർദൗത്യങ്ങളുടെ സഹായത്തോടെ ഇതു ഭൂമിയിലെത്തിക്കാമെന്നാണു പ്രതീക്ഷ. പെഴ്സിവീയറൻസിന്റെ 2 മീറ്റർ നീളമുള്ള യന്ത്രക്കൈയിൽ ഘടിപ്പിച്ച ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ചാണു ഉപരിതലം കുഴിച്ച് പാറക്കഷണം എടുത്തത്. English Summary: Perseverance rover collects rock from […]

കുഞ്ഞുങ്ങൾക്ക് വാക്സീന് ക്യൂബ തുടക്കമിട്ടു

ഹവാന ∙ ലോകത്താദ്യമായി ക്യൂബയിൽ 2 വയസ്സിനു മേലുള്ള കുട്ടികൾക്കു കോവിഡ് വാക്സിനേഷൻ തുടങ്ങി. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ലാത്ത തദ്ദേശ വാക്സീനാണ് കുത്തിവയ്ക്കുന്നത്. സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി 2 മുതൽ 11 വരെ പ്രായമ‌ുള്ളവരിലാണ് ഇന്നലെ കുത്തിവയ്പ് തുടങ്ങിയത്. 2020 മാർച്ച് മുതൽ അധികനാളും അടഞ്ഞുകിടന്നിരുന്ന സ്കൂളുകൾ ഇന്നലെ തുറന്നെങ്കിലും ടിവിയിലൂടെയാണ് ക്ലാസുകൾ. ലോകത്ത് ഇതുവരെ കുട്ടികൾക്ക് കുത്തിവയ്പ് നടത്തിയിട്ടുള്ള രാജ്യങ്ങളിൽ 12നു മേൽ പ്രായമുള്ളവർക്കാണ് നൽകിയിട്ടുള്ളത്. 12നു മേലുള്ള കുട്ടികൾക്കു ക്യൂബയിൽ കുത്തിവയ്പ് 3ന് ആരംഭിച്ചു. […]

നിപയില്‍ വീണ്ടും ആശ്വാസം; ഇതുവരെ 46 പേരുടെ ഫലം നെഗറ്റീവായി

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12-വയസുകാരനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 46 പേരുടെ സാമ്പിള്‍ ഫലങ്ങള്‍ നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇന്ന് 16 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായിട്ടുള്ളത്. 265 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്.  12 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ആര്‍ക്കും തീവ്രമായ ലക്ഷണങ്ങളില്ല. മിതമായ ചില ലക്ഷണങ്ങള്‍ മാത്രമെ ഉള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 68 പേര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ നെഗറ്റീവായവരെ കുറച്ച് ദിവസം കൂടി നിരീക്ഷണത്തില്‍ വെക്കും. […]

സംസ്ഥാനത്ത് 30,196 പേര്‍ക്ക് കൂടി കോവിഡ്; ടിപിആർ 17.63,181 മരണം

സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍ 1433, ഇടുക്കി 1333, പത്തനംതിട്ട 1181, വയനാട് 894, കാസര്‍ഗോഡ് 510 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,71,295 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ആണ്. ഇതുവരെ 3,28,41,859 ആകെ സാമ്പിളുകളാണ് […]

ഒക്ടോബർ അവസാനം വരെ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന നിർദ്ദേശവുമായി കർണാടക

ഒക്ടോബർ മാസം അവസാനം വരെ ആളുകൾ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന നിർദ്ദേശവുമായി കർണാടക. അടിയന്തിര ഘട്ടങ്ങളിൽ അല്ലാതെ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്നാണ് കാർണാടക സർക്കാരിൻ്റെ നിർദ്ദേശം. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ കർണാടക ആരോഗ്യമന്ത്രി സുധാകർ കെ ആണ് ഇക്കാര്യം അറിയിച്ചത്. (Karnataka public visit Kerala) കേരളത്തിൽ ഇന്ന് 25,772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ശതമാനമാണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. […]