‘കേരളത്തില്‍ ഏതെങ്കിലും സ്ത്രീകളെ ബലമായിപ്പിടിച്ച് ബീഫ് തീറ്റിച്ചിട്ടുണ്ടോ?’
‘ഇല്ല ..!’
‘അപ്പൊ നിങ്ങളുടെ സിനിമയായ കേരളാസ്റ്റോറി കേരളത്തില്‍ നടന്ന കഥയാണോ?’
‘അല്ല ..!’
‘പിന്നെന്തിനാ നിങ്ങളതിന് കേരളാസ്റ്റോറി
എന്ന് പേരിട്ടത്?’
‘ഈ നെയ്യപ്പം വെളിച്ചെണ്ണയിലും പാംഓയിലിലുമൊക്കെയല്ലേ ഉണ്ടാക്കുന്നത്.?
എന്നിട്ടതിനെ നെയ്യപ്പം എന്ന് വിളിക്കുന്നില്ലേ..?
അതേപോലെ
മൈസൂര്‍പഴവും മൈസൂര്‍പാക്കും രാമശ്ശേരിഇഡ്ഢലിയും തലശ്ശേരി ബിരിയാണിയും ഒക്കെ എല്ലായിടത്തും ഉണ്ടാക്കുന്നുണ്ടല്ലോ. മാത്രമല്ല
കണ്ണൂര്കാര് ഉണ്ടാക്കുന്ന
കപ്പ കൊണ്ടുള്ള കോഴിക്കാല് എന്ന വിഭവം കണ്ടിട്ടില്ലേ..?
അപ്പൊപ്പിന്നെ
ഉത്തരേന്ത്യയിലെ ആളുകളെ വെച്ച് കേരള സ്റ്റോറി ഉണ്ടാക്കുന്നതിലെന്താണ് തെറ്റ്?’
അയാള്‍ മുഖത്ത് നിഷ്‌കളങ്കത വരുത്തി ചോദിച്ചു.












