തെറ്റാലി – പൂന്തോട്ടത്ത് വിനയകുമാർ (ഖത്തർ)

ചില ആളുകൾ നമ്മുടെ സമ്മതം കൂടാതെതന്നെ പലപ്പോഴും അവിചാരിതമായി മനസിലേക്ക് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ എവിടെ നിന്നോ പാഞ്ഞെത്തും…അതിനു പ്രത്യേക സമയമോ കാലമോ നേരമോ ആവശ്യമുവില്ല….. ഒരു പക്ഷെ , അറിയാതെ തെറ്റിദ്ധരിച്ചു -പിന്നീട് ഇതുവരെ തിരുത്താൻ കഴിയാതെ പോയവർ എത്രയുണ്ടാകും. വാക്കുകൾകൊണ്ടും പ്രവർത്തികൊണ്ടും ഉള്ള്നീറ്റി വേദനിച്ചവർ… ചെറിയ വീഴ്ചകളിൽ കൈകൊട്ടിച്ചിരിച്ചവർ , ഇല്ലായ്മകളെ പരിഹസിച്ചു ആനന്ദം കണ്ടെത്തിയവർ, … അത്തരത്തിലുള്ള നിരവധി അനവധിയാളുകൾ അയാളുടെ മനസിലൂടെ കടന്നുപോയി…. കാക്ക കൂട്ടിൽ കല്ലെറിഞ്ഞതുപോലെ ഒന്നിന് പിറകെ ഒന്നായി അയാളുടെ […]
കൗണ്‍സില്‍ ടാക്‌സും ഉയരും; ഏപ്രിലില്‍ വരുന്നത് ഇരട്ട പ്രഹരം!

ലണ്ടന്‍: സോഷ്യൽ കെയറിനായി നാഷണല്‍ ഇന്‍ഷുറന്‍സ് ഏപ്രില്‍ മുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് മാറിയതിനു പിന്നാലെ ജനത്തെ പിഴിയാന്‍ മറ്റൊരു നികുതികൂടി. കൗണ്‍സില്‍ ടാക്‌സ് ഉയര്‍ത്താനാണ് ടൗണ്‍ഹാളുകള്‍ ഒരുങ്ങുന്നത്. ഇവരും സോഷ്യല്‍ കെയര്‍ മേഖലയെ പിടിച്ചുനിര്‍ത്താനാണ് നികുതി വര്‍ദ്ധിപ്പിക്കുന്നതെന്ന ന്യായമാണ് പറയുന്നത്. നാഷണല്‍ ഇന്‍ഷുറന്‍സില്‍ 1.25 ശതമാനം വര്‍ദ്ധനവ് നടപ്പാക്കുന്നുണ്ടെങ്കില്‍ ഈ പണത്തിന്റെ പ്രധാന ഗുണഭോക്താവ് എന്‍എച്ച്എസാണ്. മൂന്ന് വര്‍ഷം എന്‍എച്ച്എസ് ഫണ്ട് ഉപയോഗിച്ച ശേഷം 2024ലാണ് സോഷ്യല്‍ കെയറിലേക്ക് പണം വഴിതിരിച്ച് വിടുക. ഇതോടെ സോഷ്യല്‍ കെയര്‍ മേഖലയുടെ […]
സ്മരണകൾ ഇരമ്പി, യുഎസ് വിതുമ്പി

ന്യൂയോർക്ക്∙ ഇരുപതാണ്ടു മുൻപു ലോകത്തെ നടുക്കിയ ഭീകരതയുടെ ഓർമയിലേക്ക് ഒരു മണിനാദം–അടുത്ത നിമിഷം യുഎസ് ജനത മൗനത്തിൽ മുങ്ങി. സെപ്റ്റംബർ 11 ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ഗ്രൗണ്ട് സീറോയിലെ സ്മാരകത്തിനു മുന്നിൽ വിതുമ്പലടക്കിനിന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബിൽ ക്ലിന്റൻ എന്നിവരും ഓർമകൾക്കു മുന്നിൽ തലകുനിച്ചു. അൽഖായിദ ഭീകരാക്രമണം ദുരന്തം വിതച്ച പെന്റഗൺ, ഷാങ്ക്സ്‌വിൽ എന്നിവിടങ്ങളും പിന്നീട് ബൈഡൻ സന്ദർശിച്ചു. കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ചു വെള്ളിയാഴ്ച രാത്രി ബൈഡൻ വിഡിയോ സന്ദേശം […]
സൂചിയില്ലാതെ കുത്തിവെക്കുന്ന വാക്‌സീന്‍ ഇന്ത്യയില്‍ ഒക്ടോബര്‍ ആദ്യം

സൂചിയില്ലാതെ കുത്തിവെക്കുന്ന കൊവിഡ് വാക്‌സീന്‍ ഒക്ടോബറില്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയേക്കും.സൈഡസ് കാഡ്‌ല വികസിപ്പിച്ച സൈക്കോവ്- ഡിയാണ് ഒക്ടോബര്‍ ആദ്യം വിതരണത്തിനെത്തുമെന്ന് കരുതപ്പെടുന്നത്. അടിന്തര ഉപയോഗത്തിന് ഈ വാക്‌സീന് കഴിഞ്ഞ ആഗസ്റ്റ് ഇരുപതിന് തന്നെ അനുമതി ലഭിച്ചിരുന്നു. ലോകത്തെ ആദ്യത്തെ പ്ലാസ്മിഡ് ഡി.എന്‍.എ വാക്‌സീനാണ് സൈക്കോവ്- ഡി. മൂന്ന് ഡോസുകളായാണ് ഈ വാക്‌സീന്‍ കുത്തിവെക്കുക. ആദ്യത്തെ ഡോസ് എടുത്ത് 28-ാം ദിവസം രണ്ടാം ഡോസും 56-ാം ദിവസം മൂന്നാം ഡോസും എടുക്കണം. 12 നും 18നും ഇടയിലുള്ള കൗമാരപ്രായക്കാര്‍ക്ക് ഈ […]
സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 17.51; മരണം 67 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകളാണ് പരിശോധിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസര്‍ഗോഡ് 287 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ […]
മാര്‍ഗരേഖ പുതുക്കി: കോവിഡ് ബാധിച്ചശേഷം 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണം

ന്യൂഡൽഹി: കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാൽ അത് കോവിഡ് മരണമായി കണക്കാക്കും. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ മാർഗ രേഖ പുതുക്കിയത്. ആർടിപിസിആർ, ആന്റിജൻ ടെസ്റ്റുകളിലൂടെ കോവിഡ് സ്ഥിരീകരിക്കണം. എന്നാൽ കോവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം, അപകട മരണം എന്നിവ കൊവിഡ് മരണമായി കണക്കാക്കില്ല എന്നും നിർദ്ദേശത്തിൽ പറയുന്നു. ഐസിഎംആറും കേന്ദ്ര ആരോഗ്യമന്ത്രാലയവുമാണ് മാർഗ രേഖ പുതുക്കി സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. നേരത്തെയുള്ള മാർഗരേഖ പ്രകാരം ടെസ്റ്റ് നടത്തി കോവിഡ് […]
മൂന്നാം തരംഗ മുന്നൊരുക്കം: എല്ലാ കനിവ് 108 ആംബുലന്‍സുകളും സജ്ജമെന്ന് മന്ത്രി

കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ചികിത്സാ സംവിധാനങ്ങള്‍ക്ക് പുറമേ കനിവ് 108 ആംബുലന്‍സുകള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിലവില്‍ 290 ആംബുലന്‍സുകളാണ് കോവിഡ് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ മൂന്നാം തരംഗം മുന്നില്‍കണ്ട് നിരത്തിലോടുന്ന 316 കനിവ് 108 ആംബുലന്‍സുകളെയും 1500 ജീവനക്കാരെയും സജ്ജമാക്കി. ഏതെങ്കിലുമൊരു സാഹചര്യം ഉണ്ടായാല്‍ മുഴുവന്‍ 108 ആംബുലന്‍സുകളും കോവിഡ് അനുബന്ധ സേവനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സംവിധാനവുമൊരുക്കി. അതേസമയം കോവിഡിതര സേവനങ്ങള്‍ക്കും പ്രാധാന്യം നല്‍കും. കേസുകളുടെ ആവശ്യകതയനുസരിച്ച് 108 […]



