പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി, തിരുവനന്തപുരത്ത് പെട്രോൾ വില 109 കടന്നു ; ഇരുട്ടടി തുടരുന്നു

ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്- 109 രൂപ 16 പൈസയും ഡീസലിന് 102 രൂപ 79 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് – 107 രൂപ 20 പൈസയും ഡീസലിന്- 100 രൂപ 96 പൈസയും ആണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോളിന്- 107 രൂപ 33 പൈസ,ഡീസലിന് -101 രൂപ 10 പൈസ. സെപ്റ്റംബര്‍ 24ന് ശേഷം ഡീസലിന് 7 രൂപ 35 […]
ചക്രവാതച്ചുഴി ശക്തം; മഴ കനക്കും; സംസ്ഥാനത്ത് അതിജാഗ്രത

കന്യാകുമാരിക്ക് തെക്കായി രൂപംകൊണ്ടിട്ടുള്ള ചക്രവാത ചുഴി തുടരുകയാണ്. ഇതിന്റെ സ്വാധീനത്തില്‍ ഞായറാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരും. ഇരുപത്തിയാറാം തീയതിയോടെ തുലാവര്‍ഷം എത്തിച്ചേരും. ഞായറാഴ്ചവരെ സംസ്ഥാനത്ത് അതിജാഗ്രത തുടരും സംഭരണികളിലേക്കുള്ള നീരൊഴുക്ക് മഴ എന്നിവ നിരന്തരം നിരീക്ഷിച്ചു വരികയാണ്. 10 ജില്ലകളില്‍ യെലോ അലര്‍ട്ടാണെങ്കിലും ജാഗ്രതക്കുറവ് പാടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. മേഘ വിസ്ഫോടനം നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിഷണർ ഡോ എ കൗശിഗൻ. റെഡ് അലർട്ട് നൽകാൻ വൈകിയിട്ടില്ല. കേന്ദ്രകാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് […]



