LIMA WORLD LIBRARY

ഞാനെന്റെ സ്വന്തം ‘ട്വിറ്ററിൽ’ വരും; സമൂഹമാധ്യമ വിലക്ക് നേരിടാൻ ട്രംപ്

ന്യൂയോർക്ക് ∙ തന്നെ വിലക്കിയ ട്വിറ്റർ, ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സാമൂഹമാധ്യമ കമ്പനികൾക്കു ബദലായി യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ ആരംഭിച്ചു. ട്രംപിന്റെ കീഴിലുള്ള ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പും (ടിഎംടിജി) സ്പെഷൽ അക്വിസിഷൻ കമ്പനിയും ലയിച്ചാണ് പുതിയ സമൂഹമാധ്യമം തുടങ്ങുന്നത്. അടുത്ത മാസം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ബീറ്റ പതിപ്പ് പുറത്തിറക്കും. 2022 ആദ്യ പാദത്തിൽ യുഎസിൽ ലഭ്യമാകും. ആപ്പിൾ ആപ് സ്റ്റോറിൽ പ്രീ–ഓർഡർ ആരംഭിച്ചു. വെബ്സൈറ്റ്: www.truthsocial.com. രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പേരിൽ […]

പന്നിയുടെ വൃക്ക മനുഷ്യനിൽ വിജയം; അവയവമാറ്റ രംഗത്തു വൻ കുതിപ്പിനു വഴിയൊരുക്കും

വാഷിങ്ടൻ ∙ പന്നിയുടെ വൃക്ക ഇതാദ്യമായി മനുഷ്യനിൽ വിജയകരമായി മാറ്റിവച്ചു. ജീവൻരക്ഷാ അവയവമാറ്റ രംഗത്തു വൻ കുതിപ്പിനു വഴിയൊരുക്കുന്ന വിജയം ന്യൂയോർക്ക് യൂണിവേഴ്സിറ്റി ലാംഗൺ ഹെൽത്തിൽ ഡോ. റോബർട്ട് മോണ്ട്ഗോമറിയുടെ നേതൃത്വത്തിൽ മസ്തിഷ്കമരണം സംഭവിച്ച രോഗിയിൽ നടത്തിയ പരീക്ഷണത്തിലായിരുന്നു. പന്നിയുടെ വൃക്ക മനുഷ്യരിൽ മാറ്റിവയ്ക്കാൻ തടസ്സമായിരുന്ന പ്രത്യേക പഞ്ചസാരയ്ക്കു കാരണമായ ജീനിൽ മാറ്റം വരുത്തിയ പന്നിയുടെ വൃക്ക ഉപയോഗിച്ചപ്പോഴാണ് വിജയം സാധ്യമായത്. പന്നിയുടെ ഹൃദയവാൽവുകൾ പതിറ്റാണ്ടുകളായി മനുഷ്യരിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. രക്തം കട്ട പിടിക്കാതിരിക്കുന്നതിനുള്ള ഹെപ്പാരിൻ പന്നിയുടെ കുടലിൽനിന്നു […]

‘ഫ്രീ അല്ല’; ‌’ഫോൺ പെ’ യ്ക്ക് ഇനി സർവ്വീസ് ചാർജ്; രാജ്യത്ത് ആദ്യം

ഓൺലൈൻ പേമെന്റ് ആപ്പായ ഫോൺപേ ഇനി സർവ്വീസുകൾക്ക് നിശ്ചിത നിരക്ക് ഈടാക്കും. ഇതുവരെ ഫ്രീ സർവ്വീസായിരുന്നു നൽകിയിരുന്നത്. എന്നാൽ ഇനി മുതൽ ഫോൺ റീചാർജിങ്ങിന് നിരക്ക് ഈടാക്കാനാണ് തീരുമാനം. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ആപ്പ് നിരക്ക് ഈടാക്കാൻ തയ്യാറെടുക്കുന്നത്. 50 രൂപയ്ക്ക് മുകളിലുള്ള റീചാർജിന് 1 രൂപയും 100 രൂപയ്ക്ക് മുകളിൽ 2 രൂപയുമാണ് ഈടാക്കുന്നത്. 50 രൂപയ്ക്ക് താഴെയുള്ള റീചാർജുകൾക്ക് നിരക്ക് ഈടാക്കില്ല. ഏറ്റവും കൂടുതൽ യുപിഎ ട്രാൻസാക്ഷനുകള്‍ നടക്കുന്നത് ഫോൺ പേ വഴിയാണെന്ന് കണക്കുകൾ […]

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയിൽ; ശക്തമായ മഴ; ചിലയിടത്ത് ഉരുള്‍പൊട്ടി

കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളിലും ഇടുക്കിയിലും ശക്തമായ മഴ. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയിലെത്തി. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ഒന്നാമത്തെ ജാഗ്രതാനിര്‍ദേശം നല്‍കും. ജില്ലയിൽ രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.  കോട്ടയത്തെ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ചെറുതോടുകള്‍ കരകവിഞ്ഞു. മണിമലയാറ്റില്‍ ജലനിരപ്പുയരുന്നു. എരുേലി ചെര്‍ളയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കി തൊടുപുഴയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കാരിക്കോട് കനത്ത മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറി. മറ്റ് സ്ഥലങ്ങളിൽ ഇടവിട്ട് മഴയുണ്ട്. തോപ്രാംകുടിക്ക് സമീപം കള്ളിപ്പാറയില്‍ ഇടിമിന്നലേറ്റ് […]

സംസ്ഥാനത്ത് ഇന്ന് 8909 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 8780 പേര്‍ രോഗമുക്തി നേടി; 725 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സംസ്ഥാനത്ത് ഇന്ന് 8909 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം 436, കണ്ണൂര്‍ 410, പാലക്കാട് 397, ആലപ്പുഴ 388, വയനാട് 270, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,111 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ […]

ഇന്ധനവില കുതിക്കുന്നു; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ്  വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത്  പെട്രോളിന്- 109 രൂപ 51 പൈസയും ഡീസലിന് 103 രൂപ 15 പൈസയുമായി.  കൊച്ചി  പെട്രോളിന് – 107 രൂപ 55 പൈസ,  ഡീസലിന് 101 രൂപ 32 പൈസ, കോഴിക്കോട് ഡീസലിന് 101 രൂപ 46 പൈസ, പെട്രോളിന് 107 രൂപ 69 പൈസ. സെപ്റ്റംബര്‍ 24ന് ശേഷം ഒരു മാസത്തിനിടെ  ഡീസലിന്  7 രൂപ 73 […]

ചൈനയിൽ വീണ്ടും കോവിഡ്​: ലോക്​ഡൗൺ ഏർപ്പെടുത്തി, വിമാനങ്ങൾ റദ്ദാക്കി, സ്കൂളുകൾ അടച്ചു, വ്യാപക കോവിഡ്​ പരിശോധന

ബീജിങ്​:തുടർച്ചയായ അഞ്ചാം ദിവസം പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തതോടെ നിയന്ത്രണം കടുപ്പിച്ച്​ ചൈന. നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും സ്കൂളുകൾക്ക്​ അവധി പ്രഖ്യാപിക്കുകയും ചെയ്​തു. വിനോദസഞ്ചാരികളിൽനിന്നാണ്​ രോഗം പകർ​ന്നതെന്നാണ്​ സൂചന. പുതിയ കേസുകൾ കണ്ടെത്തിയ രാജ്യത്തിന്‍റെ വടക്കൻ, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലാണ്​ നിയന്ത്രണം ഏർപ്പെടുത്തിയത്​. ഇന്ന്​ 13 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചതായി​ റോയി​േട്ടഴ്​സ്​ റി​പ്പോർട്ട്​ ചെയ്​തു. നിലവിൽ 492 പേർക്ക്​ രോഗമുള്ളതായി വേൾഡോമീറ്റർ റിപ്പോർട്ട്​ ചെയ്​തു. ഇതേ തുടർന്ന്​ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച വ്യാപക കോവിഡ്​ പരിശോധന […]

കാലാവസ്ഥാ വ്യതിയാനം:ഇന്ത്യ അടക്കം 11 രാജ്യങ്ങള്‍ ഗുരുതര പ്രതിസന്ധിയില്‍

കാലാവസ്ഥാ വ്യതിയാനം ഈ വഴിക്ക് തുടര്‍ന്നാല്‍ ഇന്ത്യ അടക്കം 11 രാജ്യങ്ങളും രണ്ട് മേഖലകളും ഗുരുതര പ്രതിസന്ധിയിലാവുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനം േദശീയ സുരക്ഷയെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന വിഷയത്തില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ശൃംഖലയിലെ 18 ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കാലാവസ്ഥാ വ്യതിയാനം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ വിവരിക്കുന്നത്. അടുത്ത മാസം ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് (COP26) മുന്നോടിയായാണ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. […]

സംസ്ഥാനത്ത് 9,361 പേര്‍ക്കുകൂടി കോവിഡ്., ഒളിപ്പിച്ച മരണകണക്കുകൾ പുറത്താവുന്നു; 464 മരണങ്ങള്‍ കൂടി പട്ടികയില്‍

സംസ്ഥാനത്ത് 9,361 പേര്‍ക്കുകൂടി കോവിഡ്. ഇന്ന് 99 കോവിഡ് മരണം സ്ഥിരീകരിച്ചു. മതിയായ രേഖകള്‍ ഇല്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന ജൂണ്‍ 14 വരെയുള്ള 292 കോവിഡ് മരണവും സ്ഥിരീകരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ച 172 മരണങ്ങളും ഇന്നത്തെ പട്ടികയിലുണ്ട്.

മോഹന്‍ലാല്‍ നായകനായ 100 കോടി നിര്‍മാണച്ചെലവുള്ള ചിത്രം ഒടിടി റിലീസിനൊരുങ്ങി മരക്കാറും

മോഹന്‍ലാല്‍ നായകനായ 100 കോടി നിര്‍മാണച്ചെലവുള്ള ചിത്രം മരക്കാര്‍ ഒടിടി റിലീസിന്. റിലീസുമായി ബന്ധപ്പെട്ട് മുംബൈയില്‍ ആമസോണ്‍ പ്രതിനിധികളുമായി ബന്ധപ്പെട്ടെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ആമസോണ്‍ അധികൃതര്‍ സിനിമ കണ്ടുവെന്നാണ് സൂചന. ചിത്രം ക്രിസ്മസ് റിലീസായി എത്തും. സംസ്ഥാനത്ത് തിയറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ മൊത്തം സീറ്റിന്റെ പകുതി ആളുകളെയേ പ്രവേശിപ്പിക്കാനാവു. ഈ സാഹചര്യത്തില്‍ ലാഭം ലഭിക്കുക പ്രയാസമായിരിക്കും. അതിനാലാണ് ഒടിടി റിലീസിനൊരുങ്ങുന്നത് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം […]