തണുപ്പുമാറ്റാൻ മാർഗമില്ല; ലഗേജുകളും പുസ്തകങ്ങളും കത്തിച്ച് വിദ്യാര്‍ഥികള്‍

പോളണ്ട് അതിര്‍ത്തിയിലെ സ്ഥിതി വളരെ ആശങ്കാജനകമാണെന്ന് അതിര്‍ത്തിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍. യുക്രെയ്ൻ പൗരന്മാരെ മാത്രമെ അതിര്‍ത്തി കടത്തിവിടുന്നുള്ളൂ. കൊടുംതണുപ്പില്‍ സ്വന്തം ലഗേജുകളും പുസ്തകങ്ങളും കൂട്ടിയിട്ട് കത്തിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് വിദ്യാര്‍ഥിയായ അസ്‌ലം പറഞ്ഞു. വിദേശികളോട് ക്രൂരമായാണ് യുക്രെയ്ൻ സേന പെരുമാറുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
യുക്രെയ്‌നെ നാല് ഭാഗത്തുനിന്നും വളയാൻ റഷ്യയുടെ നിർദേശം; കടുത്ത പോരാട്ടം

യുക്രെയ്നെ നാലു ഭാഗത്തുനിന്നും വളഞ്ഞ്, മുന്നേറ്റം തുടരാൻ സൈന്യത്തിനു നിർദേശം നൽകി റഷ്യ. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ തിങ്കളാഴ്ച വരെ കർഫ്യൂ നീട്ടിയതിനു പിന്നാലയാണ് റഷ്യയുടെ നടപടിയെന്നു വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ടു ചെയ്തു. കീവിൽ നിയന്ത്രണങ്ങൾക്ക് ഇളവുണ്ടാകില്ലെന്നു മേയർ അറിയിച്ചു. ഹാര്‍കിവില്‍ യുക്രെയ്ന്‍–റഷ്യന്‍ സേനകള്‍ തമ്മില്‍ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. യുക്രെയ്നില്‍ മൂന്നാം ദിവസവും ആക്രമണം തുടരുന്ന റഷ്യ, തലസ്ഥാനമായ കീവ് പിടിക്കാനുള്ള ശ്രമം ശക്തമാക്കി. കീവ് പൊരുതി നില്‍ക്കുകയാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത യുക്രെയ്ന്‍ […]



