Vaakuraithavarae Ellaamae 2 Joel Thomasraj
This Lioness Surprised The Photographer In An Unexpected Way
Why 4 Of The World’s Priciest Seafoods Are So Expensive | So Expensive Food | Business Insider
Flipkart Big Billion Sale 2022 – SCAM 😡😡😡 l Amazon Great Indian Sale SCAM
അഭ്യൂഹങ്ങൾക്ക് വിരാമം; ഷി ചിൻപിങ് പൊതുവേദിയിൽ

ബെയ്ജിങ് ∙ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടെന്ന കിംവദന്തി പരക്കുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പൊതുവേദിയിലെത്തി. കഴിഞ്ഞ ദശകങ്ങളിലെ ചൈനയുടെ സംഭാവനകൾ അവതരിപ്പിച്ച് തലസ്ഥാന നഗരിയിൽ നടന്ന പ്രദർശനത്തിലാണ് അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായത്. ഉസ്ബെക്കിസ്ഥാനിൽ ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയിൽ പങ്കെടുത്ത് കഴിഞ്ഞ 16ന് തിരിച്ചെത്തിയ ശേഷം ആദ്യമായാണ് അദ്ദേഹം പൊതുവേദിയിലെത്തുന്നതെന്നു ദൃശ്യങ്ങൾ പുറത്തുവിട്ട ഔദ്യോഗിക ടിവി വെളിപ്പെടുത്തി. അധികാരത്തിൽ 10 വർഷം പൂർത്തിയാക്കുന്ന ഷി ചിൻപിങ്ങിന് ഒരു ടേം കൂടി തുടരാൻ, അടുത്തമാസം 16ന് ആരംഭിക്കുന്ന ചൈനീസ് […]
ഭൂമിയെ കാക്കാൻ ഒരുങ്ങുന്നു ബ്രഹ്മാസ്ത്രം; ഭൗമപ്രതിരോധം ഭാവിയിലേക്കുള്ള കരുതൽ

1998 ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹോളിവുഡ് ചലച്ചിത്രമാണ് ആർമഗെഡൻ. ഭൂമിയിലേക്കു വരുന്ന അത്യന്തം വിനാശകാരിയായ ഛിന്നഗ്രഹത്തെ നശിപ്പിക്കാനുള്ള നാസയുടെ ശ്രമമാണ് ഇതിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ കഥ ഭാവനയാണെങ്കിലും ഛിന്നഗ്രഹങ്ങളോ സമാനമായ വലിയ ബഹിരാകാശ വസ്തുക്കളോ ഭൂമിയിലേക്കു പതിച്ചു ദുരന്തമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത്തരം ദുരന്തങ്ങൾ മൂലമുള്ള ഭീഷണി ചെറുക്കാനുള്ള ശ്രമമാണ് പ്ലാനറ്ററി ഡിഫൻസ് അഥവാ ഭൗമപ്രതിരോധം. നിലവിൽ സൗരയൂഥമേഖലയിൽ 27,500 ഛിന്നഗ്രഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അടുത്ത 100 വർഷത്തേക്ക് ഇവയിൽനിന്നു ഭൂമി ഭീഷണി നേരിടുന്നില്ലെന്നു നാസ പറയുന്നു. എന്നാൽ, […]
ആണവഭീഷണിയുമായി വീണ്ടും റഷ്യ; വിരട്ടേണ്ടെന്ന് യുക്രെയ്ൻ

കീവ് ∙ യുക്രെയ്നിലെ റഷ്യ അനുകൂല വിമതമേഖലകളിലെ ഹിതപരിശോധനയുടെ അവസാന ദിവസമായ ഇന്നലെ റഷ്യ വീണ്ടും ആണവ ഭീഷണി മുഴക്കി. റഷ്യയോടു കൂട്ടിച്ചേർക്കപ്പെടുന്ന ഈ പ്രദേശങ്ങളെ യുക്രെയ്ൻ ആക്രമിച്ചാൽ ആണവായുധങ്ങൾ പ്രയോഗിക്കുമെന്നും നാറ്റോ നേരിട്ടു യുദ്ധത്തിനിറങ്ങാൻ മടിക്കുമെന്നും റഷ്യയുടെ സുരക്ഷാ സമിതി ഉപാധ്യക്ഷൻ ദിമിത്രി മെദ്‍വെദേവ് വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനാണ് സുരക്ഷാ സമിതി അധ്യക്ഷൻ. ഹിതപരിശോധന നടന്ന ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, ഹേഴ്സൻ, സാപൊറീഷ്യ പ്രവിശ്യകൾ റഷ്യയുടെ ഭാഗമായി പുട്ടിൻ 30ന് പാർലമെന്റിൽ പ്രഖ്യാപിക്കും. യുക്രെയ്നിനെതിരെ […]
ഛിന്നഗ്രഹത്തിനുമേൽ ഇടിവിജയം; നാസയുടെ ആദ്യ ഭൗമപ്രതിരോധ ദൗത്യം വിജയം

ന്യൂയോർക്ക് ∙ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാൻ ലക്ഷ്യമിട്ട് നാസ നടത്തിയ ആദ്യ പരീക്ഷണദൗത്യം വിജയിച്ചു. നാസ വിക്ഷേപിച്ച ഡാർട്ട് പേടകം ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 4.44ന് ഡൈഫോർമോസ് എന്ന ചെറുഛിന്നഗ്രഹത്തിലേക്ക് ഇടിച്ചിറങ്ങി. ഡിഡീമോസ് എന്ന വലിയ ഛിന്നഗ്രഹത്തെ ചുറ്റിക്കറങ്ങുന്ന ഛിന്നഗ്രഹമാണ് ഡൈഫോർമോസ്. ഇതിന്റെ ഭ്രമണപഥത്തിൽ വ്യതിയാനമുണ്ടാക്കുകയാണ് ഡാർട്ടിന്റെ (ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ്) ദൗത്യം. ഭാവിയിൽ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ പ്രത്യേക പേടകങ്ങൾ കൊണ്ട് ഇടിച്ച് ദിശ മാറ്റി ഭീഷണി ഒഴിവാക്കുകയെന്ന […]



