സത്യപ്രതിജ്ഞാ വേദിയിൽ ഹല്ലേലൂയ ഗീതങ്ങളും ക്രൈസ്തവ പ്രാർത്ഥനകളും സാക്ഷിയായി നരേന്ദ്ര മോദിയും NAGALAND
ഇന്ത്യയിലാദ്യമായി 13,499 രൂപയ്ക്ക് 40 ഇഞ്ച് സ്മാർട് ടിവി

വിലയുടെ കാര്യത്തില്‍ ഞെട്ടിക്കാന്‍ ഉദ്ദേശിച്ചു തന്നെയാണ് തോംസണിന്റെ ആല്‍ഫാ സീരീസിലെ ഏറ്റവും പുതിയ ടിവികള്‍. യൂറോപ്പില്‍ നിന്നുള്ള ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാണ കമ്പനിയായ തോംസൺ ഇന്ത്യൻ വിപണിയിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്. ആല്‍ഫാ സീരീസിലെ 24 ഇഞ്ച് ടിവിക്ക് 6,499 രൂപയാണ് വിലയെങ്കില്‍ 32 ഇഞ്ച് ടിവി 7,999 രൂപയ്ക്കു വില്‍ക്കും. ഇതിനു പുറമെ 40-ഇഞ്ച് ടിവി 13,499 രൂപയാണ് വില ഇട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ വാങ്ങാവുന്ന ഏറ്റവും വില കുറഞ്ഞ 40 ഇഞ്ച് സ്മാര്‍ട്ട് ടിവിയാണ് […]
‘ പോടാ ‘ ‘ പോടീ ‘ വിളി വേണ്ട ; കുട്ടികളെ ബഹുമാനിക്കാം അഡ്വ. ചാര്‍ളിപോള്‍ MA.LL.B

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും എന്‍ജിയറിംഗ് കോളേജ് പ്രിന്‍സിപ്പാളുമായിരുന്ന ഡോ. അര്‍.വി.ജെ., മേനോന്‍ ജര്‍മനിയില്‍നിന്നും കേരളത്തില്‍ വന്ന് പഠനമാരംഭിച്ച കുട്ടിയോട് തിരക്കി; ‘എങ്ങനെ ഇവിടത്തെ സ്‌കൂള്‍ ടീച്ചേഴ്‌സ്?’ കുട്ടി പറഞ്ഞു; ഇവിടുത്തെ അധ്യാപകര്‍ കുട്ടികളോട് ബഹുമാനം കാണിക്കാത്തവരാണ്’. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ‘പോടാ’ ‘പോടീ’ എന്ന് വിളിക്കുന്നത് വിലക്കി തിരുവനന്തപുരം ജില്ലയിലെ സ്‌കൂളിലേക്ക് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ (ഡി.ഡി.ഇ) സര്‍ക്കുലര്‍ അയച്ചെന്ന വാര്‍ത്ത പത്രങ്ങളില്‍ വന്നപ്പോള്‍ മേല്‍ സൂചിപ്പിച്ച കാര്യമാണ് ഓര്‍മ വന്നത്. മാതാപിതാക്കളെ, അധ്യാപകരെ, […]
കിങ്ങിണിമോളുടെ അവധിക്കാലം – ബാലകഥ :മിനിസുരേഷ്

മദ്ധ്യവേനലവധിക്കാലത്ത് കിങ്ങിണിമോൾ നാട്ടിലുള്ള മുത്തശ്ശിയുടെ വീട്ടിലെത്തും. കോട്ടയത്തുള്ള ഒരു ഗ്രാമത്തിലാണ് മുത്തശ്ശിയുടെ വീട്. പുഴയും ,പാടങ്ങളും ,തലയാട്ടിരസിക്കുന്ന തെങ്ങുകളുമെല്ലാം അവൾക്ക് വലിയ ഇഷ്ടമാണ്, അവൾ താമസിക്കുന്ന നഗരത്തിൽ വലിയ കെട്ടിടങ്ങൾ മാത്രമേയുള്ളൂ.മുത്തശ്ശിയുടെ അയൽക്കാരായ ജേക്കബ്ബൂട്ടിയും ,ഹസീനയും അവളുടെ കൂട്ടുകാരാണ്. ദിവസവും രാവിലെ ദേഹത്തെല്ലാം എണ്ണ പുരട്ടി മുത്തശ്ശിയവളെ കുളിപ്പിക്കും.മുറ്റത്തിന്റെ അരികിൽ നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് മുത്തശ്ശിയുടെ കിണർ.കിണറ്റിലെ വെള്ളം അനങ്ങാതെ കിടക്കുന്നത് കൊണ്ട് വെയിൽ തട്ടണമത്രേ.ചക്രം പോലെയുള്ള കപ്പിയും കയറും തൊട്ടിയും ഉപയോഗിച്ച് വെള്ളം കോരുന്ന […]
പ്രണയിനി നീയെന്റെ – എം.തങ്കച്ചൻ ജോസഫ്.

ആദ്യാനുരാഗത്തിൻ മധുകനിമധുരം ആത്മാവിലിന്നും നിറഞ്ഞിടുന്നു ഏകാന്തരാവിന്റെ വെൺനിലാപൗർണ്ണമിയിൽ തേന്മലർ പൂക്കുന്നു മനസ്സിലിന്നും. പ്രണയസ്വരൂപയാം പ്രണയിനി,നിന്നുടെ മധുമൊഴി കരളിനു കുളിരോർമ്മകൾ പ്രണയാർദ്രമാം നിന്റെ ലോലഭാവങ്ങളും ഹൃദയത്തിനാർദ്രമാം സ്വപ്നങ്ങളും. മണിവീണ മീട്ടുന്നു മനസ്സിലൊരായിരം ഋതുമലർപ്പൂവിന്റെ കൊഞ്ചലുകൾ മായാത്തയോർമ്മകൾ,പാടാത്തവീണയിൽ പാഴ്ശ്രുതി ചേർത്തു ഞാൻ പാടിടുന്നു. പ്രാണനിലലിഞ്ഞൊരു പാൽനിലാപ്പെണ്ണിന്റെ അനുരാഗസംഗീത രാഗങ്ങളും പ്രകൃതിയിൽ ഞാനൊന്നലിഞ്ഞു തീരും വരെ പ്രണയിനി നീയെന്റെ കവിതയാകൂ… പ്രണയമാം കനവിൽ നീ കൂട്ടിരിക്കൂ.. 💕 എം.തങ്കച്ചൻ ജോസഫ്.
മോപ്പസാങ്: വയസ്സ് 43

എങ്ങനെ മലയാള സാഹിത്യം വഷളാവാതിരിക്കും?. എല്ലാത്തിനും വളം വച്ചു കൊടുത്തത് കേസരി എ. ബാല കൃഷ്ണപിള്ളയല്ലേ!തിരുവനന്തപുരത്തു പുളിമൂട്ടിൽ പത്രപ്രവർത്തനവുമായിക്കൂടിയതാണ്. തിരുവനന്തപുരത്തു പ്ലീഡർ പരീക്ഷക്ക് പഠിക്കാൻ തകഴിയിൽ നിന്നും വന്ന ശിവശങ്കരപ്പിള്ള എന്ന പയ്യനെ ഫ്രഞ്ചു സാഹിത്യത്തിന്റെ കയം കാണിച്ചു കൊടുത്തത് കേസരി യല്ലാതെ പിന്നെയാര്? ഫ്രാൻസിൽ നിന്ന് ഓരോ അവതാരങ്ങളെ ഇറക്കുമതി ചെയ്യും. പിന്നെ അവരെഴുതും പോലെ നമ്മുടെ ആശാന്മാരെ ക്കൊണ്ട് എഴുതിക്കും. അങ്ങനെ ഫ്രാൻസിൽ നിന്ന് മലയാളത്തിൽ ഇറക്കുമതി ചെയ്ത എഴുത്തുകാരനാണ് മോപ്പാസാങ്! അശ്ലീലം എഴുതിയതിനു […]
കഥ – ദേവാലയ ഭൂതങ്ങൾ – കാരൂർ സോമൻ

ചുമരിലെ പല്ലി ചിലക്കുംപോലെ പട്ടക്കാരൻ മാത്യൂവിന്റെ ഫോൺ ശബ്ദിച്ചു. ഫോൺ എടുത്തില്ല. ദേവാലയത്തിലേക്ക് വരുന്ന കാര്യം പറയാനാണ് വിളിച്ചത്. വീട്ടുമുറ്റത്തെ പൂക്കൾ തളിരും താരുമണിഞ്ഞു നിന്നു. പലയിടത്തും പുത്തൻ ചെടികൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇംഗ്ല ണ്ടിൽ നിന്നെത്തിയ സാം സാമുവലിന്റെ കുടുംബം കാറിൽ ദേവാലയത്തിലേക്ക് തിരിച്ചു. നാട്ടിൽ അവധിക്ക് വരുമ്പോഴൊക്കെ മാതാപിതാക്കൾ അന്തി യുറങ്ങുന്ന ശവക്കല്ലറ കണ്ടിട്ടാണ് മടങ്ങുക. കാറിൽ നിന്ന് പുറത്തിറങ്ങി. കണ്ണിന് കുളിർമ്മ നൽകുന്ന ഗ്രാമീണ ഭംഗി. അന്ധാളി പ്പോടെ ദേവാലയ ഗേറ്റിനെ നോക്കി. വാതിൽ […]
ആഗോളതാണ്ഡവം; കീരവാണിയിലൂടെ 14 വര്‍ഷത്തിനുശേഷം ഇന്ത്യയിലേക്ക് വീണ്ടും ഓസ്‌കര്‍

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌കര്‍വേദിയില്‍ ഇന്ത്യ തലയുയര്‍ത്തി നിന്നു. അത്യധികം അഭിമാനത്തോടെ. ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ ഓസ്‌കര്‍ പുരസ്‌കാരം ഒരിക്കൽ കൂടി ഇന്ത്യയിലേക്ക്. അങ്ങനെ 95-ാമത് ഓസ്‌കറില്‍ ഇന്ത്യയും തിളക്കമാര്‍ന്ന സാന്നിധ്യമായി. 2008-ലാണ് ഇന്ത്യക്ക് ഇതിനുമുമ്പ് ഓസ്‌കര്‍ ലഭിക്കുന്നത്. അന്ന് സ്ലംഡോഗ് മില്ല്യണയറിലൂടെ എ.ആര്‍.റഹ്‌മാന്‍, ഗുല്‍സാര്‍, റസൂല്‍ പൂക്കുട്ടി എന്നിവരായിരുന്നു ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാനുള്ള വകനല്‍കിയത്. മികച്ച ഗാനം, ഒറിജിനല്‍ സ്‌കോര്‍, സൗണ്ട് മിക്‌സിങ് എന്നിവയ്ക്കായിരുന്നു പുരസ്‌കാരം.മികച്ച ഗാനത്തിനുള്ള പുരസ്‌കാരം റഹ്‌മാനും ഗുല്‍സാറും […]
ബ്രഹ്മപുരം: അഗ്നിരക്ഷാസേനയ്ക്ക് അഭിനന്ദനം, വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം∙ കൊച്ചി കോർപറേഷന്റെ ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീയണയ്ക്കാൻ പരിശ്രമിച്ച അഗ്നിരക്ഷാസേനയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തീയണയ്ക്കുന്നതിനായി ശരിയായ മർഗം ഉപയോഗിച്ച സേനാംഗങ്ങൾക്ക് അഭിനന്ദനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഗ്നിരക്ഷാസേനയോടു ചേര്‍ന്നു പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ എന്നിവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. അവരോടൊപ്പം പ്രവര്‍ത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബിപിസിഎല്‍, സിയാല്‍, പെട്രോനെറ്റ് എല്‍എന്‍ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിതമായ […]
കുടിശിക 215 രൂപ: വിദ്യാർഥി സംരംഭകന്റെ ഐസ്ക്രീം കടയുടെ ‘ഫ്യൂസ് ഊരി’; നഷ്ടം 1,12,300 രൂപ!

തിരുവനന്തപുരം∙ വൈദ്യുതി കുടിശികയായ 215 രൂപ അടച്ചില്ലെന്ന കാരണം പറഞ്ഞ് വിദ്യാർഥിയായ സംരംഭകന്റെ ഐസ്ക്രീം കടയുടെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു. ഐസ്ക്രീം നശിച്ച് യുവ സംരംഭകനായ രോഹിത് ഏബ്രഹാമിനുണ്ടായ നഷ്ടം 1,12,300 രൂപ. അറിയിപ്പൊന്നും നൽകാതെ വൈദ്യുതി വിച്ഛേദിച്ചു നഷ്ടം വരുത്തിയതിനെതിരെ രോഹിത് വൈദ്യുതി മന്ത്രിക്കു പരാതി നൽകി. രോഹിത്തിന്റെ കൊല്ലത്തെ കടയുടെ വൈദ്യുതിയാണു കെഎസ്ഇബി വിച്ഛേദിച്ചത്. ഇപ്പോൾ ബെംഗളൂരുവിൽ വിദ്യാർഥിയായ രോഹിത് പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് ഐസ്ക്രീം കച്ചവടത്തിലേക്ക് ഇറങ്ങിയത്. ആദ്യം അമ്മയുടെ വഴുതക്കാടുള്ള കടയോടു ചേർന്നാണ് […]
യുക്രെയ്നിൽ രൂക്ഷയുദ്ധം; 200 പേരെ വധിച്ചെന്ന് റഷ്യ

കീവ് ∙ കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്ക് പ്രവിശ്യയിലെ ബഹ്മുത് നഗരത്തിൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനകം 220 യുക്രെയ്ൻ സൈനികരെ വധിക്കുകയും 300 ലേറെ പേരെ പരുക്കേൽപ്പിക്കുകയും ചെയ്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഡസനോളം കവചിത വാഹനങ്ങൾ നശിപ്പിച്ചെന്നും അവകാശപ്പെട്ടു. ഇതേസമയം, ബഹ്‌മുത് നഗരത്തിൽ 500 ൽ ഏറെ റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു. നഗരത്തിന്റെ പലമേഖലകളും റഷ്യൻ സൈനികരും കൂലിപ്പട്ടാളവും വളഞ്ഞെങ്കിലും നഗരം പിടിച്ചെടുക്കാനായിട്ടില്ലെന്നും യുക്രെയ്ൻ സേന പറയുന്നു. എന്നാൽ, നഗരം […]



