തെറ്റ് പറ്റിയെന്ന് രേവത് ബാബു; കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് പരാതി

ആലുവയില്‍ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ അന്ത്യ കര്‍മങ്ങള്‍ നടത്താന്‍ പൂജാരിമാര്‍ വിസമ്മതിച്ചെന്ന പരാമര്‍ശം തെറ്റെന്ന് സമ്മതിച്ച് രേവത് ബാബു. തനിക്ക് തെറ്റുപറ്റിയെന്നും പൂജാരിമാരെ അടച്ചാക്ഷേപിച്ചതില്‍ ക്ഷമ ചോദിക്കുകയാണെന്നും രേവത് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. ഇയാള്‍ക്കെതിരെ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതി റൂറല്‍ എസ്പിക്ക് ലഭിച്ചതിന് പിന്നാലെയാണ് നീക്കം. മാധ്യമശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവത് നടത്തിയതെന്നും മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി ആലുവ സ്വദേശി അഡ്വ.ജിയാസ് ജമാലാണ് പരാതി നല്‍കിയത്. രേവതാണ് കുട്ടിയുടെ […]
വക്കം പുരുഷോത്തമന്‍ അന്തരിച്ചു

Vakkom purushothaman passed away: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇന്ന് ഉച്ചക്ക് ശ്വാസതടസമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ ലോക്‌സഭാ അംഗം, രണ്ട് തവണ ഗവര്‍ണര്‍, അഞ്ച് തവണ നിയമസഭാ അംഗവുമായി. ഏറ്റവും അധികം കാലം നിയമ സഭാ സ്പീക്കര്‍ ആയിരുന്ന നേതാവാണ്. ധന മന്ത്രി,സ്പീക്കര്‍ എന്നി പദവികളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി […]
ഭരതന്‍

ഓർമ്മദിനം കടപ്പാട് ഭരതന്‍ ഓരോ ഫ്രയിമിലും വര്‍ണ്ണങ്ങളുടെ ഉത്സവം, ഓരോ നോക്കിലും വാക്കിലും പോലുമുണ്ട് ആ വര്‍ണ്ണങ്ങളുടെ മേളനം…കാഴ്ചയുടെ, നോക്കിന്‍റെ, വാക്കിന്‍റെ സൌന്ദര്യത്തെ അതിന്‍റെ എല്ലാ പൂര്‍ണ്ണതയോടും കൂടി സ്ക്രീനില്‍ വരച്ചിടുകയായിരുന്നു ഭരതന്‍. ഓരോ ഭരതന്‍ ചിത്രവും സമ്പന്നമായ കാഴ്ചയുടെ ഉത്സവങ്ങളായിരുന്നു, അതില്‍ ജീവിതത്തിന്‍റെ പച്ചയായ മുഖങ്ങളുണ്ടായിരുന്നു, പ്രകൃതിയുടെ സുന്ദര ഭാവങ്ങളുണ്ടായിരുന്നു, എല്ലാത്തിലുമുപരി രതിയുടെ വന്യസൌന്ദര്യവും. അതുകൊണ്ടാണ് ഓരോ ചിത്രത്തിലും ആ ഭരതന്‍ ടച്ച് നാം കണ്ട് ആസ്വദിച്ചിരുന്നത്. ഇന്ന് ജൂലൈ 30 ഭരതന്‍ എന്ന കലാകാരന്‍ […]
The Castaway – (Alice Jomy)

Gloomy midnight attired in pitch black burka Mounting chaos all-around and deep within Am I not a castaway in a barren desert island Not even a twinkling firefly as a glimmer of hope Still dare to fancy the arrival of the armoured prince riding on a unicorn To illuminate my dreams with butter milk moons […]
ദൈവസ്നേഹം പ്രപഞ്ച രചനയിൽ – (ജയൻ വർഗീസ്)

( ആഗോള താപനത്തിൽ അടിപിണഞ്ഞുരുകയാണ് മനുഷ്യ വർഗ്ഗം. മഞ്ഞും മഴയുംകാറ്റും കുളിരും കൊണ്ട് മനോഹരമായ ജീവിത സുഖം നൽകിയിരുന്ന ഭൂവിഭാഗങ്ങളിൽഅസഹ്യമായ അന്തരീക്ഷ താപനത്തിൽ മനുഷ്യവാസം അസാദ്ധ്യമാകുകയാണ്. മരുഭൂമിയിൽ മാത്രം കേട്ടിരുന്ന 50 ഡിഗ്രി സെൽഷ്യസ് ചൂട് അതി സുഖകരമായിരുന്നഅമേരിക്കൻ – യൂറോപ്യൻ നഗരങ്ങളിൽ പോലും എത്തിക്കഴിഞ്ഞു. ഗ്രെറ്റ് ബ്രിട്ടന്റെപത്തിരട്ടി വലിപ്പമുണ്ടായിരുന്ന ഭീമാകാരനായ അന്റാർട്ടിക്കൻ മഞ്ഞുമല ഉരുകിത്തീർന്ന്വെള്ളമായിക്കഴിഞ്ഞു എന്ന് ഭൗമ ശാസ്ത്രജ്ഞന്മാർ പറയുന്നു. ചന്ദ്രനിലേക്കോചൊവ്വയിലേക്കോ കുടിയേറിക്കൊണ്ട് വർഗ്ഗം നില നിർത്തം എന്നാണു ശാസ്ത്രത്തിന്റെമോഹന സുന്ദര വാഗ്‌ദാനം. അര നൂറ്റാണ്ടിനും മുൻപേ ചന്ദ്രനിൽ മനുഷ്യനെ ഇറക്കിഎന്ന് പറയുന്ന ശാസ്ത്രം ഇപ്പോൾ ചാന്ദ്ര യാത്രയ്ക്കുള്ള പുത്തൻ റോക്കറ്റുകൾപരീക്ഷിക്കുന്നതിന്റെ സാംഗത്യം എന്തെന്ന് മനസ്സിലാവുന്നുമില്ല. നിന്റെ ശിലയുംശില്പിയും നീ തന്നെ എന്ന് പഠിപ്പിക്കുന്ന ഭൗതിക വാദം മനുഷ്യൻ എന്ന ഈ ശിൽപ്പത്തെതാപനത്തിനെയും നേരിടുന്നതിനുള്ള ശിൽപ്പമാക്കാനുള്ള ഒരു പുത്തൻ കൊത്തുളിപണിഞ്ഞു നൽകിയേക്കും എന്നാശിക്കുകയാണ്. ഇതൊന്നും സാധ്യമാവുന്നില്ലെങ്കിൽ ‘ നിന്റെ ജീവിതം നിന്റേതായ വലിയ പങ്കൊന്നുമില്ലാതെ നിനക്ക് ലഭ്യമായ വലിയഅനുഗ്രഹമാണ് ‘ എന്ന എന്റെ വാദം നിരീശ്വരന്മാരും ഭൗതിക വാദികളുംഅംഗീകരിക്കേണ്ടി വരും. അങ്ങിനെയെങ്കിൽ നിന്റെ ജീവിതം നിനക്ക് സമ്മാനിച്ചപ്രപഞ്ചത്തോളം വലിയ ആ പ്രപഞ്ച സത്യത്തോട് നിനക്കും വിനീതമായ ഒരുതലകുനിക്കൽ ആവാം. ) ഒരമ്മ തന്റെ കുഞ്ഞിന് വേണ്ടി തോട്ടിൽ കെട്ടുകയാണ്. എത്രമാത്രം ശ്രദ്ധയും, ദീർഘവീക്ഷണവുമാണ് ആ ‘അമ്മ തൊട്ടിലിലേക്ക് പകരുന്നത് ?! കുഞ്ഞിന്റെ മൃദുമേനിക്ക്അലോസരമുണ്ടാക്കാത്ത മിനുത്ത തുണി തന്നെ തൊട്ടിലിനായിതെരഞ്ഞെടുത്തിരിക്കുന്നു, കാറ്റും, വെളിച്ചവും ലഭ്യമാവുന്ന ഒരിടംകണ്ടെത്തിയിരിക്കുന്നു, ഒരു കാരണവശാലും പൊട്ടിപ്പോകാത്ത കയറിൽ തൊട്ടിലിനെഉറപ്പിച്ചിരിക്കുന്നു, ബലമാർന്ന ഒരു മോന്തായത്തിൽ അതിനെ തൂക്കിയിരിക്കുന്നു, കുഞ്ഞിന് പരമാവധി സുഖദായകമായ ഒരു വേഗത്തിൽ ‘അമ്മ തൊട്ടിലിനെ ആട്ടുന്നു. അനുഭൂതികളുടെ അനശ്വരമായ സ്വപ്നലോകത്ത് കുഞ്‌ഞ് വളർച്ചയുടെ പടവുകൾതാണ്ടുന്നു! ദൈവസ് സ്നേഹത്തിന്റെ പരമമായ സൃഷ്ടി പൂർണ്ണതയാണ് മനുഷ്യൻ. പ്രപഞ്ചത്തിലെങ്ങും ഇതുപോലൊരു സൃഷ്ടിയുള്ളതായി ആർക്കും അറിവില്ല. മനുഷ്യൻഎന്ന തന്റെ അരുമക്കുഞ്ഞിന് വേണ്ടി ദൈവം ഞാത്തിയിട്ട കളിത്തൊട്ടിലാകുന്നു ഈമനോഹര ഭൂമി. ഇത് പറയുമ്പോൾ തലയും കാലും മുലയും മുലപ്പാലുമുള്ള ഒരു രൂപമാണ്നിരീശ്വരന്മാരുടെ മനസ്സിൽ തെളിയുന്നതെങ്കിൽ അവർക്കു തെറ്റി. നിങ്ങളുടെ കുഞ്ഞിന്വേണ്ടി നിങ്ങൾ ചിന്തിക്കുന്ന പോലെ നിങ്ങള്ക്ക് വേണ്ടി ചിന്തിക്കുന്ന പ്രപഞ്ചാത്മാവിന്റെഒരു സജീവ സാന്നിധ്യമാണ് ഇവിടെ ഞാൻ ഉദ്ദേശിക്കുന്നത്. തന്റെ ഓമനയുടെ മൃദു ചർമ്മത്തിന് പോറലും, കീറലും ഏൽക്കാതിരിക്കാനായിവായുവെന്ന മസ്ലിൻ പുതപ്പുകൊണ്ട് ഇതിനെ പൊതിഞ്ഞിരിക്കുന്നു. ചുട്ടുപൊള്ളാനും, തണുത്തു മരവിക്കാനും വിടാതെ അത്യാസ്വാദ്യകരമായ ഒരു മിതോഷ്ണാവസ്ഥഉപരിതലത്തിലെ മിക്കവാറും ഭാഗങ്ങളിലും ഒരുക്കിയിരിക്കുന്നു. അറിയപ്പെടുന്നപ്രപഞ്ചത്തിൽ എവിടെയും ഇതുവരെ കാണപ്പെടാത്ത തരത്തിൽ മൂല പദാർത്ഥങ്ങളെഅതി സമർത്ഥവും, അത്യതിശയകരവുമായി സംയോജിപ്പിച്ച് ജല സമൃദ്ധി കൊണ്ട്ഇതിനെ നിറച്ചിരിക്കുന്നു. സൂര്യൻ ചിരിക്കുന്പോൾ ഭൂമിയിൽ വെളിച്ചം നിറയുന്നു, ചന്ദ്രൻ മന്ദഹസിക്കുന്പോൾ നറുനിലാവ് പരക്കുന്നു ! മനസ്സിനെയും, ശരീരത്തെയും പോഷിപ്പിക്കുന്ന സസ്യ ലതാദികൾ കൊണ്ട് ഉപരിതലത്തെപച്ചപ്പിന്റെ പരവതാനി അണിയിച്ചിരിക്കുന്നു. രത്നഗർഭയും, സുഗന്ധ വാഹിനിയുമായമണ്ണ് മനുഷ്യ സ്വപ്നങ്ങൾക്ക് തണലും, തലോടലുമേകുന്നു. എത്രയോ യുഗങ്ങളായിമനുഷ്യൻ എന്ന ഈ മനോഹര ജീവി സൗര യൂഥത്തിലെ ഈ നീലവർണ്ണഗോളപ്പക്ഷിയുടെ ചിറകിൻ കീഴിലെ സജീവ സാന്നിദ്ധ്യമായി ഇര തേടിയും, ഇണതേടിയും നിലനിൽക്കുന്നു ! ആധുനിക ജീവിതത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വൈദ്യുതി എന്ന്നമുക്കറിയാം. വൈദ്യുതി ആവശ്യം വരുന്പോൾ നാം ആശ്രയിക്കുന്നത് നമ്മുടെകൈയെത്തുന്നിടത്തെ സ്വിച്ചിനെ മാത്രമാണ്. സ്വിച്ച് ഓൺ ചെയ്തുകൊണ്ട് നാം ടി.വി. കാണുന്നു, പാട്ടു കേൾക്കുന്നു, എ. സി. അനുഭവിക്കുന്നു. അങ്ങിനെ നൂറു നൂറ്ആവശ്യങ്ങൾക്കായി നാം വൈദ്യുതി ഉപയോഗിക്കുന്പോളെല്ലാം നമ്മുടെ സമീപനംസ്വിച്ചിൽ വരെ മാത്രമേ എത്തുന്നുള്ളു. സ്വിച്ചിന്റെ പിറകിലുള്ള മഹത്തും, ബൃഹത്തുമായസാങ്കേതിക വിദ്യയെ പലപ്പോഴും നാം മറക്കുന്നു. നമ്മുടെ സ്വിച്ചിൽ വൈദ്യുതിഎത്തിക്കുന്ന വയറുകൾ, വയറുകൾക്കു പിന്നിലുള്ള മെയിൻ സ്വിച്ചുകൾ, കൺട്രോൾപാനലുകൾ, സർക്യൂട്ട് ബ്രേക്കറുകൾ, അളവുകളുടെ അടിസ്ഥാനത്തിലുള്ള സപ്ലെലൈനുകൾ, എല്ലാ ലൈനുകളും ചെന്ന് ചേരുന്ന പവർ സ്റ്റേഷനുകൾ, പവർസ്റ്റേഷനുകൾക്ക് ശക്തി പകരുന്ന കൂറ്റൻ ജനറേറ്ററുകൾ, ജനറേറ്ററുകളെതിരിക്കുന്നതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്ന ജല ശക്തിയോ, താപ ശക്തിയോ, അണുശക്തിയോ മറ്റും മറ്റുമായ ശാക്തിക റിസോർസുകൾ. നമ്മൾ വിരൽ നീട്ടിയെത്തുന്ന ഒരു സ്വിച്ചിൽ നിന്ന് നമുക്ക് സുഖം പകരുന്നതിനായിആയിരക്കണക്കിന് നിർമ്മിതികളും, സംവിധാനങ്ങളും, സാഹചര്യങ്ങളും, ചിന്തകളും, പ്രവർത്തികളും ലക്ഷ്യബോധത്തോടെ സമന്വയിച്ചിരിക്കുന്നതായി നമുക്ക് കാണാം. ദൈവാവബോധമുള്ള ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇത് പോലെ തന്നെയാണ്ഭൂമി മനുഷ്യവാസ യോഗ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ദൈവം ഒരുക്കിയിട്ടുള്ളത്. നമ്മുടെ കണ്ണുകൾ കാണുന്നത് കൊണ്ട് സൂര്യനും, ചന്ദ്രനും വെളിച്ചങ്ങളാണെന്ന്നമുക്കറിയാം. ഇവ മുൻ സൂചിപ്പിച്ച സ്വിച്ചുകൾ പോലെയാണ്. ഈ സ്വിച്ചുകളിലൂടെവെളിച്ചം മാത്രമല്ലാ നമുക്ക് കിട്ടുന്നത്. സർവ സസ്യങ്ങളെയും, ജീവികളെയുംഇവകളോട് ബന്ധിപ്പിച്ചിരിക്കുന്നു. കടലുകളെയും, കാറ്റുകളെയും ഇവകളോട്ബന്ധിപ്പിച്ചിരിക്കുന്നു. മനസ്സുകളെയും, വികാരങ്ങളെയും ഇവകളോട്ബന്ധിപ്പിച്ചിരിക്കുന്നു. ഇരയേയും, ഇണയെയും അതി സമർത്ഥമായി ഇവകളോട്ബന്ധിപ്പിച്ചു കൊണ്ട്, ഇര തേടലിലൂടെ നിലനിൽപ്പും, ഇണ ചേരലിലൂടെപ്രത്യുൽപ്പാദനവും സംവിധാനം ചെയ്തിരിക്കുന്നു ! നാം നേരിട്ട് കാണുകയും, അനുഭവിക്കുകയും ചെയ്യുന്നത് കൊണ്ടാണ് സൂര്യനുംചന്ദ്രനും പ്രാഥമിക സ്വിച്ചുകളുടെ നിരയിൽ വരുന്നത്. നാം കാണാത്ത എത്രയോസംവിധാനങ്ങൾ ? സൂര്യ കുടുംബത്തിൽ ( സോളാർ സിസ്റ്റം ) തന്നെ എട്ട് ഗ്രഹങ്ങൾ. ( പ്ലാനറ്റ്സ് ) നവ ഗ്രഹ സിദ്ധാന്തം പഴയ കഥ. (നമ്മുടെ പ്ലൂട്ടോയെ 2006 ൽ ഡിസ്‌മിസ്‌ചെയ്ത് തരം താഴ്‌ത്തി കുള്ളൻ ഗ്രഹങ്ങൾക്കൊപ്പം ( ഡ്വാർഫ് പ്ലാനറ്റ് ) മാറ്റി നിർത്തിയത്ഓർക്കുമല്ലോ? ) പ്ലൂട്ടോയുടെ ഉപഗ്രഹം ( ചാറോൺ ) ഉൾപ്പടെ എഴുപതോളംഉപഗ്രഹങ്ങൾ;(മൂൺസ് ) കുള്ളൻ ഗ്രഹങ്ങൾ ; (ഡ്വാർഫ് പ്ലാനറ്റ്‌സ് ) വാൽ നക്ഷത്രങ്ങൾ; ( കോമറ്റ്‌സ് ) ഉൽക്കകൾ; (അസ്‌ട്രോയിഡ്സ് ) പൊടിപടലങ്ങൾ. ഇവിടന്നും പിന്നോട്ട് പോയാൽ സൂര്യന്റെ തറവാടായ ക്ഷീരപഥം.( മിൽക്കിവേ ) ക്ഷീരപഥത്തിൽ തന്നെ ശാസ്ത്രജ്ഞരുടെ നിഗമനപ്രകാരം നൂറ് ബില്യണിലധികംവരുന്ന നക്ഷത്രങ്ങൾ. ഇവയിൽ പലതും സൂര്യന്റെയൊക്കെ വല്യ വല്യേട്ടന്മാരായഭീമാകാരന്മാരാണ്. ഓരോന്നും തമ്മിലുള്ള ദൂരമാകട്ടേ പ്രകാശ വർഷങ്ങൾ. സെക്കൻഡിൽ ഒരു ലക്ഷത്തി എൺപത്താറായിരം മൈൽ വേഗതയിൽ സഞ്ചരിക്കുന്നവെളിച്ചം ഒരു വർഷക്കാലം കൊണ്ട് ഇതേ വേഗതയിൽ എത്തിച്ചേരുന്ന ദൂരമാണ് ഒരുപ്രകാശ വര്ഷം. നമ്മുടെ സൂര്യന്റെ തൊട്ടയക്കാരനായ നക്ഷത്രത്തിൽ എത്തിച്ചേരാൻഇതേ വേഗതയിൽ നാലേകാൽ വര്ഷം വേണം പ്രകാശത്തിന് . അതായത് നാലേകാൽപ്രകാശ വര്ഷം. അവിടന്നും പിന്നോട്ട് പോയാൽ കോടാനുകോടി പ്രകാശ വർഷങ്ങൾക്ക്അകലെ നിൽക്കുന്ന നക്ഷത്ര ഭീമന്മാർ വരെയുണ്ട് നമ്മുടെ ഗാലക്സിയിൽ. ഒന്നുംരണ്ടുമല്ല, നൂറ് ബില്യണിലുമധികമാണ് മിൽക്കി വേയുടെ കുഞ്ഞു കുട്ടി പരാധീനങ്ങൾ ! നമ്മുടെ ഗാലക്സിയായ മിൽക്കി വേ ഗാലക്സികളുടെ ഒരു നാലംഗ സംഘത്തിലെഅംഗമാണ്. ഈ സഖ്യത്തെ ‘ ആൻഡ്രോമീഡിയാ ‘ എന്ന് ശാസ്ത്രജ്ഞന്മാർവിളിക്കുന്നു. നഗ്ന നേത്രങ്ങൾ കൊണ്ട് കാണാവുന്ന ഈ നാൽവർ സംഘം ലോക്കൽഗ്രൂപ് എന്നറിയപ്പെടുന്നതും, 30 ഗാലക്സികൾ ഉൾപ്പെടുന്നതുമായ ഒരുകൂട്ടുകുടുംബത്തിലെ അംഗങ്ങളാണ്. വീണ്ടും പിന്നോട്ട് പോയാൽ, ഗാലക്സികളുടെ ഒരു പ്രളയമാണ്.ചുരുങ്ങിയത്നൂറുബില്യൺ ഗാലക്സികളെ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു എന്ന് അവകാശപ്പെടുന്നശാസ്ത്രം, ആകെയുള്ളതിന്റെ അഞ്ചു ശതമാനം പോലും കണ്ടെത്താനായിട്ടില്ലാ എന്നുംപരിതപിക്കുന്നു? ശക്തിയേറിയ പുത്തൻ ടെലസ്കോപ്പുകളുടെ വരവോടെ കൂടുതൽഗാലക്സികളെ കണ്ടെത്താനാവും എന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ. ഇവയെയെല്ലാം നിൽക്കേണ്ടിടത്ത് നിർത്തിയിരിക്കുന്നു. ആകർഷണ – വികർഷണങ്ങളുടെ അജ്ഞേയങ്ങളായ ചരടുകളിൽ ബന്ധിപ്പിച്ചിരിക്കുന്നു . മനുഷ്യമനസിനോ,അവന്റെ ബുദ്ധിക്കോ , അവൻ എന്ന സാധുജീവിയുടെ അവിരാമമായഅന്വേഷണങ്ങൾക്കോ ഒന്നിനും ഇതെല്ലാം എങ്ങിനെ സംഭവിച്ചു എന്നതിന് ഒരവസാനഉത്തരം കണ്ടെത്താനായിട്ടില്ല. സർവ ശക്തി സ്വരൂപമായ ദൈവ ചിന്തയാൽ ഇതെല്ലാംസംഭവിച്ചു എന്ന് ദൈവ വിശ്വാസികളായ മനുഷ്യർ വിശ്വസിക്കുകയും ആശ്വസിക്കുകയുംചെയ്യുന്പോൾ, മറ്റുള്ളവർ അവരവരുടെ ന്യായങ്ങളിൽ ഉത്തരം തേടുകയും ശാസ്ത്രത്തെതങ്ങളുടെ ദൈവമായി അംഗീകരിച്ചു കൊണ്ട് ഒരു ബിഗ്‌ബാംഗിൽ തങ്ങളുടെഅന്വേഷണം അവസാനിപ്പിച്ച് അതിൽ ആശ്രയിക്കുകയും ചെയ്യുന്നു. കാലവിസ്‌മൃതികളുടെ തീരഭൂമികളിൽ ജീവിച്ചുമരിച്ച , ആത്മ നിഷ്ഠയുടെഅതീന്ദ്രിയങ്ങളിൽ നിന്നും ജ്ഞാനം ആർജ്ജിച്ച കാലാതിവർത്തികളായദാർശനികരുടെ കണ്ടെത്തലുകളാണ് മറ്റേതു നിഗമനങ്ങളെക്കാളും ഇന്നുംതലയുയർത്തി നിൽക്കുന്നത് എന്ന് കണ്ടെത്താമെങ്കിലും അത് ലബോറട്ടറിയിൽ വച്ച്തെളിയിച്ചു കൊടുത്താലേ വിശ്വസിക്കൂ എന്ന നിലയിലാണ് നിരീശ്വരന്മാർ. അംബര ചുംബികളായ സൗധസമുച്ചയങ്ങളുടെ ഒരു സമാഹാരമാണ് പ്രപഞ്ചമെങ്കിൽ



