സന്തോഷം എന്നത് നിമിഷ രസങ്ങളാണ് അതുപോലെ ദീര്‍ഘകാല അനുഭവുമായി വരാം. പ്രിയപ്പെട്ടവരുടെ പുഞ്ചിരി, ഒരു ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുമ്പോഴുള്ള തൃപ്തി ഇവ അതിവേഗം വരികയും അതുപോലെ കടന്നുപോകുകയും ചെയ്യുന്നു. അതേസമയം ചിലത് ദീര്‍ഘകാലം നിലനില്‍ക്കുന്നു. നമ്മുടെ നേട്ടങ്ങള്‍ ബന്ധങ്ങളില്‍ നിന്ന് ലഭിക്കുന്ന ആത്മ സംതൃപ്തി, മറ്റുള്ളവര്‍ക്കായി ചെയ്യുന്ന നന്‍മ ഇവ അങ്ങേയറ്റം തികഞ്ഞ സന്തോഷം നല്‍കുന്നു. അതുകൊണ്ട് രണ്ടും ജീവിതത്തിന്റെ ഭാഗങ്ങളാണ്. ഏത് പ്രശ്‌നങ്ങള്‍ക്കിടയിലും നമുക്ക് സന്തോഷം കണ്ടെത്താന്‍ കഴിയുമോ, അതുപോലെ സന്തോഷിപ്പിക്കാന്‍ കഴിയുമോ എന്നത് തന്നെ ആകട്ടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം.
ഒത്തിരി ഇഷ്ടത്തോടെ നല്ലൊരു ശുഭദിനം ആശംസിക്കുന്നു.










