LIMA WORLD LIBRARY

കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 3 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

സ്കൂളിലെ നോട്ടപ്പുള്ളി   പാലൂത്തറ യു പി സ്കൂളിലാണ് അഞ്ചാം ക്ലാസ്സില്‍ ചേര്‍ന്നത്. ചാരുംമൂടിന്‍റെ പടിഞ്ഞാറുഭാഗത്ത് താമരക്കുളം പഞ്ചായത്തിലാണ് ഈ സ്ഥലം, ഇതിനടുത്തായി പറയംകുളം കാള ചന്തപോലെ ആടുമാടുകളെ വില്ക്കുകയും വാങ്ങുകയും ചെയ്യുന്ന സ്ഥലമാണ് പാലൂത്തറ ചന്ത. അഞ്ചാംക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് സ്കൂള്‍ കോമ്പൗണ്ടില്‍ കുട്ടിയും കോലും വാസുവിനൊപ്പം കളിച്ചത്. കളിച്ചുകൊണ്ടിരിക്കെ കോലുകൊണ്ടടിച്ച കുട്ടി അടുത്തുനിന്ന വാസുവിന്‍റെ കണ്ണിന് മുകളില്‍ കൊണ്ട്. നെറ്റിയില്‍ നിന്ന് രക്തം പൊടിച്ചു. മറ്റു കുട്ടികള്‍ ടീച്ചറോട് പറഞ്ഞുകൊടുത്തു. അവര്‍ ഓടിയെത്തി മുറിയില്‍ […]