പി.വത്സല ടീച്ചറുടെ ജീവല്‍ സാഹിത്യം – കാരൂര്‍ സോമന്‍, ചാരുംമൂട്.

മലയാള ഭാഷയ്ക്ക് കരുത്തുറ്റ സംഭാവനകള്‍ നല്‍കിയ പി.വത്സല മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരിയാണ്. പി.വത്സലയുടെ കഥ, നോവലുകളില്‍ അന്തര്‍ലീനമായിരുന്നത് മജ്ജയും രക്തവുമുള്ള കഥാപാത്രങ്ങളാണ്. ഓരോ കഥകളെടുക്കുമ്പോഴും വായനക്കാരനെ വികാരഭരിതമാക്കുന്നത് അതിലെ സംഭവങ്ങളും ജീവിത യാഥാര്‍ത്ഥ്യങ്ങളുമാണ്. സാഹിത്യ പ്രതിഭകള്‍ സാമൂഹ്യസാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് സൃഷ്ടികള്‍ നടത്തുന്നത്. പി.വത്സലയുടെ കഥാപാത്രങ്ങള്‍ അസാധാരണത്വമുള്ളതാണ്. ‘നെല്ല്’ എന്ന ആദ്യനോവല്‍ കാടിന്‍റെ, കുടിയേറ്റക്കാരുടെ, തിരുനെല്ലി കാട്ടിലെ ആദിവാസികളുടെ ജീവിതത്തെ തുറന്നുകാട്ടുന്ന ഉത്തമമായ രചനയാണ്. അതിലെ കഥാഘടനയും പാത്രസൃഷ്ടികളും മറ്റ് നോവലുകളേക്കാള്‍ തികച്ചും വ്യത്യസ്തവും വിഭിന്നവുമായ ഒരു സമീപനരീതിയിലൂടെയാണ് […]



