ദുരിതം വിതയ്ക്കുന്ന എയർ ഇന്ത്യ എക്‌സ്പ്രസ്സ് – (കാരൂർ സോമൻ, ചാരുംമൂട് )

മലയാളത്തിലെ പഴഞ്ചൊല്ലുകളിൽ ഒന്നാണ് ‘കാള വിള തിന്നുന്നതിന് കഴുതയ്ക്ക് ശിക്ഷ’. ഇതാണ് എയർ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാരറിയാതെ വിമാനം റദ്ദാക്കിയതിലൂടെ സംഭവിച്ചത്. ടാറ്റ ഗ്രൂപ്പ് മാനേജ് മെന്റ്, ഇന്ത്യൻ വ്യോമയാന വകുപ്പ്, ഡൽഹി ലേബർ കമ്മിഷണർ, യൂണിയൻ നേതാക്കൾ തുടങ്ങിയവർ കൈകോർത്തു മുന്നേറിയ പുരോഗതിയാണ് പാവം പ്രവാസികൾ അനുഭവിച്ചത്. ലോക വിമാന കമ്പനികൾക്ക് മുന്നിൽ, യാത്രക്കാരുടെ മുന്നിൽ മുൻപ് തന്നെ ആത്മാവ് നഷ്ടപ്പെട്ട ഒരു വിമാനമാണ് എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പ് വിമാന സർവ്വീസ് ഏറ്റെടുത്ത പ്പോൾ […]



