ദുരിതം വിതയ്ക്കുന്ന എയർ ഇന്ത്യ എക്‌സ്പ്രസ്സ് – (കാരൂർ സോമൻ, ചാരുംമൂട് )

Facebook
Twitter
WhatsApp
Email
മലയാളത്തിലെ പഴഞ്ചൊല്ലുകളിൽ ഒന്നാണ് ‘കാള വിള തിന്നുന്നതിന് കഴുതയ്ക്ക് ശിക്ഷ’. ഇതാണ് എയർ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാരറിയാതെ വിമാനം റദ്ദാക്കിയതിലൂടെ സംഭവിച്ചത്. ടാറ്റ ഗ്രൂപ്പ് മാനേജ് മെന്റ്, ഇന്ത്യൻ വ്യോമയാന വകുപ്പ്, ഡൽഹി ലേബർ കമ്മിഷണർ, യൂണിയൻ നേതാക്കൾ തുടങ്ങിയവർ കൈകോർത്തു മുന്നേറിയ പുരോഗതിയാണ് പാവം പ്രവാസികൾ അനുഭവിച്ചത്. ലോക വിമാന കമ്പനികൾക്ക് മുന്നിൽ, യാത്രക്കാരുടെ മുന്നിൽ മുൻപ് തന്നെ ആത്മാവ് നഷ്ടപ്പെട്ട ഒരു വിമാനമാണ് എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പ് വിമാന സർവ്വീസ് ഏറ്റെടുത്ത പ്പോൾ പ്രവാസികൾക്ക് ഒരു പ്രതീക്ഷയുണ്ടായിരുന്നു. അതിലെ  ജീവനക്കാരുടെ സമരത്തി ലൂടെ ഭീതിദമായ അനുഭവങ്ങൾ കേട്ടപ്പോൾ ഭയാനകവും നിരാശപൂർണ്ണവുമായ ഒരു ചിത്രം പൊതു സമൂഹത്തിന് ലഭിച്ചു.
സർവ്വാധിപതികൾ വാഴുന്ന രാജ്യങ്ങളിലാണ് മനുഷ്യാവകാശ ലംഘനങ്ങൾ അരങ്ങേറു ന്നത്.  സർവ്വാധി പതിയായ എയർ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ചൂഷണത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിലധികമായി ജീവനക്കാർ സമരത്തിലെന്നാണ് മാധ്യമ വാർത്തകൾ. ധാരാളം സമരാ ഭാസങ്ങൾ കണ്ടുമടുത്ത എയർ ഇന്ത്യ മാനേജ്മെന്റ് ജീവനക്കാരുടെ മുന്നറിയിപ്പൊന്നും മുഖ വിലക്കെടുത്തില്ല. ഇവരുടെ രക്ഷകരായി വരുന്നത് അധികാരത്തിലുള്ളവരാണ്. ഈ കൂട്ടർക്ക് എയർ ഇന്ത്യ എക്‌സ്പ്രസ്സ് എന്നല്ല ഏത് വിമാന കമ്പനി ടിക്കറ്റ് നിരക്ക് കൂട്ടി പാവങ്ങളുടെ കഴു ത്തുഞെരിച്ചാലും തിരുത്തൽ ശക്തിയാകുന്നതിന് പകരം അന്തകരാകുന്നത് നമ്മൾ കാണാ റുണ്ട്. വിമാനകമ്പനിക്കാരെ പിണക്കാൻ പാടില്ല. ഇണങ്ങിയാൽ മധുരം പിണങ്ങിയാൽ കയ്പ് എന്നത് അവർക്കറിയാം. പാവപ്പെട്ട വിമാനയാത്രക്കാരന്റെ സങ്കടം ആരറിയാനാണ്? പതിറ്റാ ണ്ടുകളായി വിദേശ മലയാളികളെ ഞെരിച്ചുകൊല്ലുന്ന വിമാന ടിക്കറ്റ് കൊള്ളക്കെതിരെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ രംഗപ്രവേശനം നടത്തിയിട്ടുണ്ടോ? പലർക്കും യോഗ്യതയുള്ള നരജാതിയേക്കാൾ സ്വന്തം ജാതി നോക്കി വോട്ട് ചെയ്യാൻ എന്തൊരു ഉണർവ്വും ഉത്സാഹവു മാണ്. ഇവർക്കൊന്നും പരാതിയില്ലേ?നിരന്തരമായി നടക്കുന്ന നീറുന്ന ടിക്കറ്റ് വർദ്ധനവ്, വിമാന റദ്ദാക്കൽ മൂലം നിരപരാധികൾ ശിക്ഷയനുഭവിക്കുന്നത് കണ്ണുണ്ടായിട്ടും കാണുന്നില്ലേ?
ഒരു പൗരന് ഭരണഘടനാപരമായ അവകാശങ്ങൾ ഉള്ളതുപോലെ തന്നെയാണ് ഒരു വിമാന യാത്ര ക്കാരന്റെയും അവകാശങ്ങൾ. ബുദ്ധിഭ്രമം വന്ന ചിലരൊക്കെ ധരിച്ചിരിക്കുന്നത് പാവപ്പെട്ട വിമാന യാത്രക്കാർ വെറും കളിപ്പാവകളെന്നാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് എയർ ഇന്ത്യ എക്‌സ്പ്രസ്സ് പണി മുടക്കി യാത്രക്കാരെ വലച്ചത്. യാത്രികരോട് മാനേജ്‌മെന്റ് പൊതുമാപ്പ് പറഞ്ഞിട്ടില്ല. ഒരു ഭാഗത്തുകൂടി ടിക്കറ്റ് വില കൂട്ടി യാത്രികരെ ചൂഷണം ചെയ്യുക മാത്രമല്ല അവരെ മാനസികവും ശാരീരികവും സാമ്പത്തിക മായും പീഡിപ്പിക്കകൂടി ചെയ്തിരിക്കുന്നു. ചുമതലാബോധമില്ലാത്ത ആരുടെ പിടിവാശി മൂലമാണ് വിനാ ശകരമാംവണ്ണം യാത്രികരെ തളർത്തുകയും വിഡ്ഢികളാക്കുകയും ചെയ്തതെന്ന് കോടതിയിൽ ബോധിപ്പി ക്കാൻ വിമാന കമ്പനി ബാധ്യസ്ഥരാണ്. നൂറുകണക്കിന് പ്രവാസി സംഘടനകൾ, സർക്കാർ സംഘടനകൾ, നോർക്ക തുടങ്ങിയവരുണ്ടല്ലോ. ഇവരിൽ ആരെങ്കിലും ഈ കൊടും ക്രൂരതക്കെതിരെ കോടതിയിൽ പോകാൻ തയ്യാറുണ്ടോ? യാതൊരു തെറ്റും ചെയ്യാത്ത യാത്രക്കാരന് നഷ്ടപരിഹാര തുക കിട്ടണം. അല്ലാതെ വെറുതെ ക്രോധം കാട്ടിയിട്ട് കാര്യമില്ല. യാത്രക്കാരിൽ നിന്ന് പണം വാങ്ങി ടിക്കറ്റ് കൊടുത്തിട്ട് ഇടിവെട്ടിയ മരംപോലെ എയർ ഇന്ത്യ എക്‌സ്പ്രസ്സ് ഓരോ യാത്രക്കാരനെ നിറുത്തിയില്ലേ?  യാത്രക്കാരെ  ദുഃഖദുരിതത്തിലാഴ്ത്തിയത് ബോധപൂർവ്വമാണ്. യാത്രക്കാർ എയർ ഇന്ത്യ എക്‌സ്പ്രസ്സ് മാനേജ്‌മെന്റ് ജീവനക്കാരുടെയിടയിൽ കിടന്ന് നട്ടം തിരിയണമെന്നാണോ മാനേജ്‌മെന്റ് പറയുന്നത്?
എയർ ഇന്ത്യ എക്‌സ്പ്രസ്സ് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക എടുക്കാതിരിക്കുക തൊഴിൽ നിയമ ലംഘനം നടന്നോ ഇല്ലയോ ഇതിന്റെ പാപഭാരം ടിക്കറ്റ് എടുത്തവർ എന്തിന് ചുമക്കണം? നൂറിലധികം വിമാന സർവ്വീസുകൾ റദ്ദുചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു വിമാനത്തിൽ കുറഞ്ഞത് 150 പേരെയെ ടുത്താൽപോലും ആയിരക്കണക്കിന് യാത്രക്കാർ പ്രതിസന്ധിയിലായില്ലേ? ഇതിൽ എത്രയോ രോഗികൾ,  കൈക്കുഞ്ഞുങ്ങൾ, വിസ തീർന്നവർ, മരണകിടക്കയിൽ കിടക്കുന്നവരെ കാണാൻ പോകുന്നവർ, പ്രായമുള്ളവർ, ജോലിക്ക് കയറേ ണ്ടവരുണ്ട്. അഥവാ വിമാനമെത്താൻ കാത്തിരിക്കണമെങ്കിൽ അവർക്ക് വേണ്ടുന്ന താമസ സൗകര്യമൊരുക്കുക വിമാന കമ്പനികളുടെ ചുമതലയാണ്. വിമാന കമ്പനികൾ പാലിക്കേണ്ട ധാർമ്മിക ഉത്തരവാദിത്വം എയർ ഇന്ത്യ എക്‌സ്പ്രസ്സിനെ ആരും പഠിപ്പിക്കേണ്ടതില്ല. അറിയാ ത്തവരുണ്ടെങ്കിൽ ഒരു സഞ്ചാരി എന്ന നിലയിൽ പറയുന്നു പാശ്ചാത്യ വിമാന കമ്പനികളിൽ നിന്ന് പഠിക്കുക. ഇപ്പോൾ കാട്ടിയത് ദ്രോഹത്തെക്കാൾ പരദ്രോഹമാണ്. വിമാന കമ്പനികൾ കുട്ടികളുടെ അവധിക്കാലത്തും, ആഘോഷ നാളു കളിലും നല്ലതുപോലെ വിളവ് തിന്ന് കൊഴുത്തു തടിക്കാറുണ്ട്. എയർ ഇന്ത്യ എക്‌സ്പ്രസ്സ് മറ്റുള്ളവർക്ക് ദുരിതം വിതയ്ക്കാതെ ആടു മേഞ്ഞ കാടുപോലെ കിടക്കാതെ  മനുഷ്യാവകാശത്തിന്റെ മഹത്വം മനസ്സിലാക്കി  വിവാദവും അമ്പരപ്പും സൃഷ്ടിക്കാതെ യാത്രക്കാരെ സംരക്ഷിക്കുക. ഇതിന് സാധിക്കില്ലെങ്കിൽ അനുസ രണയും അച്ചടക്കവുമുള്ള പാശ്ചാത്യ വിമാന കമ്പനികളെ ഏൽപ്പിക്കുക.

About The Author

Leave a Reply

Your email address will not be published. Required fields are marked *