സ്‌നേഹം-ജോസ് ക്ലെമന്റ്

സ്‌നേഹത്തിനായി ദാഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകാനിടയില്ല. ആഴി പോലെ അഗാധവും അനന്തവുമായ ഒരു സ്‌നേഹം നമ്മളൊക്കെ കൊതിക്കുന്നുണ്ടെങ്കിലും ഇന്നിലെ സ്‌നേഹ വഞ്ചന വല്ലാതെ ഭയപ്പെടുത്തുന്നു. സ്‌നേഹത്തെ കാമം കൊണ്ട് മലീമസമാക്കിയ എണ്ണമില്ലാത്ത സംഭവങ്ങള്‍ കേട്ട് വിറങ്ങലിച്ച ഒരു ദിനം കടന്നാണ് ഈ പുലരിയെത്തിയിരിക്കുന്നത്. സ്‌നേഹത്തിന്റെ അഗാധതയിലേക്കിറങ്ങി നിന്ന് കൃപയുടെ ആഴത്തിലേക്ക് വലയെറിഞ്ഞ് സ്‌നേഹത്തിന്റെ മുത്തുകള്‍ വാരിയെടുക്കാന്‍ വല്ലാതെ ഭയം തോന്നുന്നു. സ്‌നേഹത്തിന്റെ ഓളപ്പരപ്പുകളില്‍ എന്റെ ചുവടുകള്‍ വയ്ക്കാന്‍ മടിക്കുന്നു; ആരെ വിശ്വസിക്കും? വീണുപോവുമോ, താണുപോവുമോ? സ്‌നേഹത്തിന്റെ വേലിയേറ്റത്തിനായി […]
വിശ്വാസാചാരങ്ങള്‍-ഡോ. പി.എന്‍. ഗംഗാധരന്‍ നായര്‍

അക്ഷരം അറിയാത്തത് ഒരു ജനതയുടെ കഴിവുകേടോ ബുദ്ധിക്കു റവോ അല്ലെന്ന, ബ്രസീലിയന്‍ ചിന്തകനും വിദ്യാഭ്യാസ വിദഗ്ധനും ആയ പൗലോ ഫ്രെയറുടെ ചിന്തകള്‍ എന്നും പ്രസക്തമാണ്. എഴുത്തും വായനയും പഠിച്ച് കരുത്തരാകണം. അറിവില്ലായ്മ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും വളമായിത്തീരുമെന്ന് അദ്ദേഹം വിശ്വസിച്ചു. ക്രിസ്തീയ വിവാഹങ്ങളില്‍ വധു ശിരോവസ്ത്രം അണിയുന്നഅതിനെപ്പറ്റി ഒരന്ധവിശ്വാസം നിലനില്‍ക്കുന്നു. സര്‍വ്വാഭരണ വിഭൂഷിതയായി വിവാഹമണ്ഡപത്തിലെത്തുന്ന വധുവിനെ കണ്ടു മോഹിച്ച് അവളുടെ ശരീരത്തില്‍ പ്രേതാത്മാക്കള്‍ കടന്നു കൂടുമെന്ന് പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നു. ഇങ്ങനെ പ്രേതം കൂടിയാല്‍ അതോടെ ദാമ്പത്യം തകര്‍ന്ന് തരിപ്പണമാകും. […]
പൈക്കളും പാല്‍ക്കാരനും-ശ്രീകല മോഹന്‍ദാസ്

നേരം പര പരായെന്നു വെളു ക്കുമ്പൊഴേക്കും വലിയ കലത്തില്‍ പാല്‍ കറന്നു വില്‍പ്പനക്കു തയ്യാറെടുക്കുന്നു ഈ ക്ഷീര കര്‍ഷകന്‍.. കറന്നെടുത്ത പാലൊക്കെയും മറ്റു പാത്രങ്ങളില്‍ പകര്‍ന്നെടുത്തു സൈക്കിളിന്മേല്‍ വെച്ചു കെട്ടി പരിസരത്തുള്ള ചായക്കടകളില്‍ പുലരും മുമ്പേ എത്തിക്കണം.. ആളുകള്‍ പലരും ഉറക്കമുണര്‍ന്നു കണ്ണും തിരുമ്മി ചായ കുടിക്കുവാന്‍ ചായക്കടേലേക്കു വച്ചു പിടിക്കും. അപ്പോഴത്തേക്കും പാലെത്തിയില്ലെങ്കില്‍ പീടികക്കാരന്‍ ദുര്‍മ്മുഖം കാട്ടും. പശുവിനെ പോറ്റുന്നതും പാല്‍ കറക്കുന്നതും അത്രയേറെ എളുപ്പമല്ലാ… ഏഴു വെളുപ്പിനുണര്‍ന്നെണീറ്റു ചാണകം വാരി തൊഴുത്തു ശുചിയാക്കി പൈക്കളെയൊക്കെ […]



