സ്‌നേഹത്തിനായി ദാഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകാനിടയില്ല. ആഴി പോലെ അഗാധവും അനന്തവുമായ ഒരു സ്‌നേഹം നമ്മളൊക്കെ കൊതിക്കുന്നുണ്ടെങ്കിലും ഇന്നിലെ സ്‌നേഹ വഞ്ചന വല്ലാതെ ഭയപ്പെടുത്തുന്നു. സ്‌നേഹത്തെ കാമം കൊണ്ട് മലീമസമാക്കിയ എണ്ണമില്ലാത്ത സംഭവങ്ങള്‍ കേട്ട് വിറങ്ങലിച്ച ഒരു ദിനം കടന്നാണ് ഈ പുലരിയെത്തിയിരിക്കുന്നത്.
സ്‌നേഹത്തിന്റെ അഗാധതയിലേക്കിറങ്ങി നിന്ന് കൃപയുടെ ആഴത്തിലേക്ക് വലയെറിഞ്ഞ് സ്‌നേഹത്തിന്റെ മുത്തുകള്‍ വാരിയെടുക്കാന്‍ വല്ലാതെ ഭയം തോന്നുന്നു. സ്‌നേഹത്തിന്റെ ഓളപ്പരപ്പുകളില്‍ എന്റെ ചുവടുകള്‍ വയ്ക്കാന്‍ മടിക്കുന്നു; ആരെ വിശ്വസിക്കും? വീണുപോവുമോ, താണുപോവുമോ?
സ്‌നേഹത്തിന്റെ വേലിയേറ്റത്തിനായി ദാഹിച്ച് തീരത്തിരിക്കുന്നതായിരിക്കുമല്ലേ ഉചിതം. അരുതായ്മകളുടെ വാര്‍ത്തകള്‍ കേട്ട് വല്ലാതെ ഉള്ള് പൊള്ളുമ്പോള്‍ തീരത്തിരിക്കുന്നതു തന്നെയാണ് അഭികാമ്യം ! വിശിയടിക്കുന്ന കാമാസക്തി തിരകള്‍ക്ക് ഒരന്ത്യമില്ലേ ?
About The Author
No related posts.