LIMA WORLD LIBRARY

പൈക്കളും പാല്‍ക്കാരനും-ശ്രീകല മോഹന്‍ദാസ്‌

നേരം പര പരായെന്നു വെളു
ക്കുമ്പൊഴേക്കും
വലിയ കലത്തില്‍ പാല്‍ കറന്നു
വില്‍പ്പനക്കു തയ്യാറെടുക്കുന്നു
ഈ ക്ഷീര കര്‍ഷകന്‍..

കറന്നെടുത്ത പാലൊക്കെയും
മറ്റു പാത്രങ്ങളില്‍ പകര്‍ന്നെടുത്തു
സൈക്കിളിന്മേല്‍ വെച്ചു കെട്ടി
പരിസരത്തുള്ള ചായക്കടകളില്‍
പുലരും മുമ്പേ എത്തിക്കണം..
ആളുകള്‍ പലരും ഉറക്കമുണര്‍ന്നു
കണ്ണും തിരുമ്മി ചായ കുടിക്കുവാന്‍
ചായക്കടേലേക്കു വച്ചു പിടിക്കും.

അപ്പോഴത്തേക്കും പാലെത്തിയില്ലെങ്കില്‍
പീടികക്കാരന്‍ ദുര്‍മ്മുഖം കാട്ടും.
പശുവിനെ പോറ്റുന്നതും പാല്‍ കറക്കുന്നതും
അത്രയേറെ എളുപ്പമല്ലാ…
ഏഴു വെളുപ്പിനുണര്‍ന്നെണീറ്റു
ചാണകം വാരി തൊഴുത്തു ശുചിയാക്കി
പൈക്കളെയൊക്കെ കുളിപ്പിച്ചു
നിര്‍ത്തി…

എന്നിട്ടു വേണം പാല്‍ കറക്കാന്‍…
അതു കഴിഞ്ഞാലോ,
പാല്‍ വിറ്റു വന്നതിന്‍ ശേഷമീ പൈക്കളെ
തൊഴുത്തീന്നിറക്കി പുല്ലുള്ള
ദിക്കില്‍ കൊണ്ട് കെട്ടേണം..
വൈക്കോലും കാടി, കഞ്ഞിവെള്ളം ഒക്കെ
സമയാ സമയത്തു നല്‍കയും വേണം…
സ്വന്തം മക്കളെ നോക്കുന്ന

പോലെയോ അതിനപ്പുറമോ
ശ്രദ്ധയോടെ വേണം
ഈ പൈക്കളെ നോക്കുവാന്‍…
ഏറെയദ്ധ്വാനമുണ്ടെങ്കിലും ചിലര്‍ക്കു
പൈക്കളെന്നാല്‍ പ്രാണനാണു…
കഷ്ടപ്പാടെത്ര സഹിച്ചാലും വേണ്ടില്ല
ഈ മിണ്ടാപ്രാണികള്‍
അവരുടെ ജിവനാണു…

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px