LIMA WORLD LIBRARY

ഏജന്റ് ഓറഞ്ച് – ഡോ.വേണു തോന്നയ്ക്കല്‍

വിയറ്റ്‌നാം (vietnam) യുദ്ധത്തില്‍ ഡീഫോളിയന്റ്‌സ് (defolients) രാസായുധങ്ങള്‍ ഉപയോഗിച്ചിരുന്നു. അത് ചെടികളുടെ ഇല കൊഴിയാന്‍ കാരണമാകയാല്‍ കാര്‍ഷിക സമൃദ്ധിയെ മോശമായി ബാധിച്ചു. കര്‍ഷിക രാജ്യമായ വിയറ്റ്‌നാമിന്റെ സാമ്പത്തിക ഭദ്രത തകരാറിലായി. പട്ടിണിയും ദാരിദ്ര്യവും രോഗ പീഢയും മൂലം എല്ലും കോലുമായ കുട്ടികളുടെ ചിത്രങ്ങള്‍ അന്തര്‍ദേശീയ പത്രങ്ങളില്‍ വരെ ഇടം നേടിയിരുന്നു. വിയറ്റ്‌നാം യുദ്ധകാലത്ത് (1961-1971), വനമേഖലയെയും ഭക്ഷ്യവിളകളെയും നശിപ്പിക്കുന്നതിനായി യുഎസ് സൈന്യം ഏകദേശം 2 കോടി ഗാലണ്‍ കെമിക്കല്‍ ഡിഫോളിയന്റുകള്‍ (chemical defoliants), പ്രധാനമായും ഏജന്റ് ഓറഞ്ച് […]

പുതിയ അധ്യയന വര്‍ഷം: സ്വയം നവീകരിച്ച് മുന്നേറുക- അഡ്വ. ചാര്‍ളി പോള്‍

ജീവിതത്തെ റീസെറ്റ് ചെയ്യാന്‍ (പുതുക്കി പണിയാന്‍ ) ഏറ്റവും പറ്റിയ സന്ദര്‍ഭമാണ് പുതിയ അധ്യയന വര്‍ഷം.കഴിഞ്ഞ വര്‍ഷത്തെ വിലയിരുത്തി, അവയില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് , പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ തിരുത്തി, നഷ്ടമായവ വീണ്ടെടുക്കാനും പുതിയ കര്‍മ്മ പദ്ധതികള്‍ വിഭാവനം ചെയ്യാനും പുതു വര്‍ഷത്തില്‍ സാധിക്കണം.ഏതെല്ലാം മേഖലകളിലാണ് മാറ്റം സാധ്യമാക്കേണ്ടതെന്ന് സ്വയം ചോദിക്കുക. അവ എപ്രകാരമായിരിക്കണമെന്ന് രൂപരേഖ തയ്യാറാക്കുക.നിശ്ചയിച്ച് ഉറപ്പിക്കുന്ന പദ്ധതികള്‍ സഫലമാക്കാന്‍ അനുദിനം യത്നിക്കുക. സ്വയം നവീകരിച്ച് മുന്നേറുക. പഠനമാകണം പ്രധാന ദിനചര്യ ഒരു വിദ്യാര്‍ത്ഥിയെ […]

News paper – Sister usha George

The pages of time Open like petals Revealing stories Of joy and sorrow Words are leaves That fall silently Carrying with them Dreams and hopes The pen is a key That opens the door To the heart of life Where emotions Blend and merge The newspaper is a diary Of the soul Where the pages […]

The Bridge between Frames & Fomentation – Gopan Ambat

As symphony of the dusk began to vane A bridge is seen in soft, forgiving light. Its arches gleam where hope and art are made, Between the heart’s farewell and love’s twilight. She writes of souls the world forgets to see, Her words like rain that soothes the weary land. I chase the light through […]

ഇതെന്റെ ലേയൗട്ടിലെ പാമ്പല്ല! (ഒരു ബാംഗ്ലൂര്‍ ഫ്‌ലാറ്റ് അനുഭവം) – ഡോളി തോമസ് ചെമ്പേരി

ബാംഗ്ലൂര്‍ ഫ്‌ലാറ്റ് ജീവിതത്തിലെ വിരസത മാറ്റാനും അല്പം എക്‌സര്‍സൈസാകാനും വേണ്ടിയാണ് രാത്രി അത്താഴത്തിന് മുന്‍പ് മകളോടൊപ്പം ഒന്ന് നടക്കാനിറങ്ങിയത്. ഫ്‌ളാറ്റുകള്‍ക്കിടയിലെ കോണ്‍ക്രീറ്റ് റോഡിലൂടെ ഒന്നൊന്നര മണിക്കൂര്‍ നടന്നു തീര്‍ത്തു. ക്ഷീണിച്ച് തിരിച്ചുപോരാന്‍ തുടങ്ങുമ്പോഴാണ് റോഡില്‍ ഒരു ‘രാത്രി സന്ദര്‍ശകന്‍’. ആള്‍ ഒരു കുഞ്ഞന്‍ അണലിയാണ്, പക്ഷെ തീരെ കുഞ്ഞല്ല! മകള്‍ ഓടിച്ചെന്ന് ഗേറ്റിലെ സെക്യൂരിറ്റിയെ വിളിച്ചുകൊണ്ടുവന്നു. അയാള്‍ വന്ന് ഒന്നു നോക്കിയിട്ട് തിരിച്ചുപോയി. വടിയെടുക്കാന്‍ പോയതാണെന്ന് കരുതി ഞങ്ങള്‍ പാമ്പിന് കാവല്‍ നിന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ഒരടി നീളമുള്ള […]

കോട്ടയത്തെത്ര മത്തായിയുണ്ട് – ഇടപ്പോണ്‍ അജികുമാര്‍

മധുശാലയിലെ ആഘോഷത്തിന്റെയും ആസ്വാദനങ്ങളുടേയും ഒച്ചയനക്കങ്ങളില്‍ നിന്നും അകന്ന്  ബാറിന്റെ ഒഴിഞ്ഞ മൂലയില്‍ അവരിരുവരും ഇരുന്നു. നീട്ടി വളര്‍ത്തിയ അവരുടെ താടിയും മുടിയും ആകെ  അലങ്കോലപ്പെട്ടിരിക്കുന്നു. കൂട്ടത്തില്‍ പ്രായം കൂടിയ ആള്‍ ഊതിപ്പറത്തിയ ബീഡിപ്പുക തന്റെ തന്നെ വിശാലമായ നെറ്റിത്തടത്തിലേക്കു  കൈകൊണ്ട്  പരത്തിക്കൊണ്ട്  അപരനോടു കഥ പറഞ്ഞു കൊടുക്കുകയാണ്. നീളം കൂടിയ മെല്ലിച്ച ചെറുപ്പക്കാരന്‍ അത് നോട്ട് പാടില്‍ എഴുതിയെടുക്കുന്നു. മേശയിലിരിക്കുന്ന വിലകുറഞ്ഞ റം ,  ചെറിയ ഇടവേളകളില്‍ അവരിരുവരും കുടിക്കുന്നുമുണ്ട്. ……… സിരകളില്‍ ലഹരി കുറഞ്ഞതിനാലാണോ അതോ […]

മേഘ രാഗം – പ്രസന്ന നായര്‍

‘മേഘരാഗ’ ത്തിന്റ പാലുകാച്ചിന്നാണ് മേഘയുടേയും, രാഗേഷിന്റെയും സ്വപ്ന ഭവനമാണ് മേഘരാഗം. ഒരു കൊല്ലം മുന്‍പ് നടക്കേണ്ടിയിരുന്ന ചടങ്ങ്. മുഖ്യ അതിഥി കുടുംബക്കോടതി ജഡ്ജി പ്രിയംവദ മനോജാണ്. അതി ന്റെ പിന്നാംപുറ കഥ അറിഞ്ഞാല്‍ മുഖ്യാതിഥിയായ് പ്രിയംവദ മാഡമാണ് അനുയോജ്യയായ വ്യക്തിയെന്നാര്‍ക്കും മനസിലാകും. ‘നാരായണീയ ‘ ത്തിലെ നാരായണ മേനോന്‍, ഭാര്യ യശോദാ ദേവി. മകന്‍ രാഗേഷ് മേനോന്‍. ശിവകൃപയിലെ ശിവദാസമേനോന്‍ ഭാര്യ രാഗിണി മകള്‍ മേഘാ മേനോന്‍. പിന്നെ ഏക പേരക്കുട്ടി നവോമികയും. എല്ലാവരുമൊന്നി ച്ചൊരു കൂട്ടായ്മ. […]

പ്രണയത്തിന്റെ നിര്‍വചനം – ലാലി രംഗനാഥ് (ലാലിമ)

മായാന്‍ തുടങ്ങിയ ഒരു പകലിന്റെ അവസാനത്തിലാണ് അവള്‍ അവനെക്കുറിച്ചോര്‍ത്തത്.. അവളെ കണ്ടതിനുശേഷം ആദ്യമായി അവന വള്‍ക്കെഴുതിയ വാട്‌സ്ആപ്പ് സന്ദേശം ഓര്‍ത്തെടുക്കുമ്പോള്‍ പ്രണയത്തിന്റെ നിര്‍വചനം തിരയുകയായിരുന്നു അവള്‍…. ‘ നിന്നെ എഴുതുവാന്‍ വരികള്‍ തിരയവേ, എന്നിലെ ഞാനേ നീയല്ലയോ’ എന്ന തിരിച്ചറിവില്‍ എനിക്ക് നിന്നോടുള്ള പ്രണയം നിര്‍വചിക്കപ്പെടുന്നു. ‘ ഇതാണ് അവന്‍ ആദ്യമായി അവള്‍ക്കെഴുതിയത്. വാക്കിന്റെ ചില്ലയില്‍ പൂത്ത ആ പ്രണയ വരികളെഴുതിയ വിരലുകള്‍ ആ നിമിഷം ഒന്ന് ചുംബിയ്ക്കണമെന്നവള്‍ക്ക് തോന്നി… അവളില്‍ പൂത്തിരുന്ന വിഷാദത്തിന്റെ നീല നിറമുള്ള […]

നമ്മുടെ രസം ഇംഗ്ലീഷുകാരുടെ മുളികത്തണി – ഡോ. പ്രമോദ് ഇരുമ്പുഴി

ദക്ഷിണേന്ത്യക്കാരുടെ സദ്യയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഭക്ഷ്യവിഭവമാണ് രസം.ആ രസം തന്നെയാണ് ഇംഗ്ലീഷുകാരുടെ ഭക്ഷ്യവിഭവമായ mulligatawny . വാക്ക് കടമെടുത്തത് തമിഴില്‍നിന്നുമാണ്, മെള്ളുകത്തണ്ണി (Mellugathani ) എന്നാണ് തമിഴില്‍ രസത്തിന് പറയുന്നത്. 1800 കളില്‍ ഇംഗ്ലീഷുകാര്‍ തമിഴ്‌നാട്ടില്‍ വെച്ചു കണ്ടതാണ് കുരുമുളകും മല്ലിച്ചപ്പും തക്കാളിയും മറ്റും ചേര്‍ത്തുണ്ടാക്കുന്ന രസം. മെളളുകത്തണ്ണിയിലെ ‘മെളളുക’ മുളകും(കുരുമുളക് ) തണ്ണി – വെളളവും ആണ്. വെജിറ്റേറിയനായ രസം ഇംഗ്ലണ്ടിലെത്തിയ പ്പോള്‍ അവര്‍ അവരുടെ രീതിയില്‍ ഇറച്ചിയും മറ്റും ചേര്‍ത്തൊന്ന് പരിഷ്‌കരിച്ചു. പേരിന് വലിയ […]

ആത്മായനം – സുധ അജിത്

നന്ദിനി മരിച്ചിട്ട് രണ്ടു വര്‍ഷം തികഞ്ഞത് ഇന്നാണ്..ചരമവാര്‍ഷികത്തിന് ബന്ധുക്കള്‍ എല്ലാ പേരേയും വിളിച്ച് സദ്യ കൊടുക്കണമെന്ന് മൂത്തമകന്‍ കാനഡയിലിരുന്ന് പ്രത്യേകം പറഞ്ഞ് ഏര്‍പ്പാടാക്കിയിരുന്നു. പ്രത്യേക ക്ഷണമനുസരിച്ച് ഒത്തുകൂടിയവര്‍ പലരും പരസ്പരം കുശലപ്രശ്‌നങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എല്ലാപേരില്‍ നിന്നും അകന്ന് മൂകനായിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ മനസ്സില്‍വെയിലും മഴയും സൃഷ്ടിച്ചു കൊണ്ട് ഓടിക്കളിച്ചു. നന്ദിനി.തന്റെ എല്ലാമായിരുന്നവള്‍ . ജീവിതം ഒരു കൊടുങ്കാറ്റായി തന്നെ പുണര്‍ന്നപ്പോള്‍ഇളം കാറ്റായി തഴുകിത്തലോടിയവള്‍ . ഒരേ തോണിയില്‍ ഒന്നിച്ചുള്ള യാത്രയില്‍ ആഞ്ഞു വീശിയ കാറ്റിനും കോളിനും എതിരെ പങ്കായം […]

പ്ലാസ്റ്റിക് നോട്ട് – ലീലാമ്മതോമസ്, ബോട്‌സ്വാന.

പ്ലാസ്റ്റിക് നോട്ട് വരുന്നു എന്ന് കേട്ടതുമാത്രം ”ചിപ്പ് ഉണ്ട്… അര്‍ധരാത്രി നിരോധിക്കും…’ എന്ന് കൂവുന്നവരുണ്ട്. ഒരു കാര്യം ആദ്യം പറഞ്ഞോളാം. Reserve Bank of India (RBI) പുതിയ കറന്‍സി പരീക്ഷിക്കുന്നത് നിങ്ങളുടെ നികുതിപ്പണം ലാഭിക്കാനാണ്, കള്ളനോട്ട് തടയാനാണ്. അല്ലാതെ ആരെയും ഒളിച്ചുനോക്കാനല്ല. പോളിമര്‍ നോട്ട് എന്താണ്? കോട്ടണ്‍ പേപ്പര്‍ അല്ല. നേര്‍ത്ത സിന്തറ്റിക് പോളിമര്‍ ഷീറ്റില്‍ അച്ചടിക്കുന്ന കറന്‍സി. ATM കാര്‍ഡുപോലെ കട്ടിയല്ല. സാധാരണ നോട്ടുപോലെ മടക്കാം, പോക്കറ്റില്‍ വെക്കാം. വിയര്‍പ്പില്‍ കുതിര്‍ന്നാലും പ്രശ്‌നമില്ല. 2024-25ല്‍ […]

പെട്ടകത്തില്‍ നിന്നും നോഹ പുറത്തുവിട്ട കാക്കയെപ്പോലെ – ജോസ് ക്ലെമന്റ്

ചിലപ്പോഴെങ്കിലും നമ്മുടെ ഹ്രസ്വദൃഷ്ടി നമ്മെ അപകടത്തിലാക്കിയേക്കാം. ദൂരെയുള്ള കെണി കാണാതെ അവയില്‍ കുരുങ്ങി അകാലചരമം പ്രാപിച്ച എത്രയോ നിനവുകള്‍ നമ്മുടെ ജീവിതത്തിലുണ്ടായിട്ടുണ്ട് ! പെട്ടകത്തില്‍ നിന്നും നോഹ പുറത്തുവിട്ട കാക്കയെപ്പോലെ ആയിത്തിരാറില്ലേ ? വെള്ളപ്പൊക്കം തീര്‍ന്നോ എന്നറിയാന്‍ പെട്ടകത്തില്‍ നിന്നും പുറത്തുവിട്ട കാക്ക തിരികെ വന്നില്ല. പുറം കാഴ്ചകളില്‍ കണ്ണുകളുടക്കി കാഴ്ചയുടെ ദൂരപരിധി കുറച്ച് സ്വയം ചുരുങ്ങിപ്പോയൊരു ജീവി.   കാഴ്ചകള്‍ കണ്ണിനെ മാത്രമല്ല, മനസ്സിനേയും നമ്മുടെ കാഴ്ചപ്പാടിനെപ്പോലും സ്വാധീനിക്കുന്നതാണ്. അതിനാല്‍ ജീവിതത്തില്‍ എപ്പോഴും ഒരു വിഹഗ […]

അതിഥി – രണിത. കെ 

നേരം പുലര്‍ന്നിട്ടും കിടക്കയോട് കൂട്ട് വിടാന്‍ മടി. ഒന്നുകൂടി തിരിഞ്ഞു കിടന്നു അവള്‍. ഇന്നലെ രാവേറെ ആയപ്പോഴാണല്ലൊ അവര്‍ പിരിഞ്ഞത്. അവന്‍ അവളെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ കൊണ്ടുവിടുകയായിരുന്നു. ഇനിയും കിടന്നാല്‍ ഓഫീസിലെത്താന്‍ വൈകും. പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ വല്ലാത്തൊരു ക്ഷീണം. അവള്‍ വേഗം കലണ്ടറില്‍ എന്തോ തിരഞ്ഞു.ശേഷം അടിവയറ്റില്‍ കൈവച്ചു. അതെ. അത് സംഭവിച്ചിരിക്കുന്നു. വേഗം പുറപ്പെടാനൊരുങ്ങി.ഡ്യൂട്ടിക്ക് ശേഷം കാണണമെന്ന് അവനൊരു മെസേജും ഇട്ട് മുറി പൂട്ടി ഓഫീസിലേക്ക് …. ജോലിക്കിടയിലെ വഴി മാറിപ്പോകുന്ന ചിന്തകള്‍ […]

അതിഭീകര കാമുകന്റെ ദുശ്ശീലം – സജിത്ത് വാസുദേവന്‍

(കുറച്ച് സത്യങ്ങളും പിന്നെ ഭാവനയും) ഓരോരുത്തരും പുതുവര്‍ഷാരംഭം കാത്തിരിക്കുന്നത് ഏതെങ്കിലും ദുശ്ശീലം നിര്‍ത്തണം എന്നോ ഏതെങ്കിലും നല്ല കാര്യങ്ങള്‍ തുടങ്ങണം എന്നോ ആഗ്രഹിച്ചായിരിക്കും. അതൊക്കെ നടക്കുമോ ഇല്ലയോ എന്നൊന്നും പിന്നെയാരും തിരിഞ്ഞ് നോക്കാറേയില്ല. പക്ഷേ നമ്മുടെ സതിമാഷ് ഐശ്വര്യമായി തീരുമാനിച്ചത് തുടങ്ങുക തന്നെ ചെയ്തു. തുടങ്ങിയതോ പലരും നിര്‍ത്തണമെന്ന് ചിന്തിക്കുന്ന പുകവലിയെന്ന ദുശ്ശീലം. ആരെങ്കിലും പുകവലിക്കുന്നത് കണ്ടാല്‍ എന്തൊരു നാറ്റം എന്ന് പറഞ്ഞ് വഴക്ക് പറയുന്ന കക്ഷിയാണ് വിരലിനിടയില്‍ സിഗററ്റ് തിരുകി പുകയൂതി വിടുന്നത്. ഇതിനി കളങ്കാവലിലെ […]