ദക്ഷിണേന്ത്യക്കാരുടെ സദ്യയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഭക്ഷ്യവിഭവമാണ് രസം.ആ രസം തന്നെയാണ് ഇംഗ്ലീഷുകാരുടെ ഭക്ഷ്യവിഭവമായ mulligatawny . വാക്ക് കടമെടുത്തത് തമിഴില്‍നിന്നുമാണ്, മെള്ളുകത്തണ്ണി (Mellugathani ) എന്നാണ് തമിഴില്‍ രസത്തിന് പറയുന്നത്.
1800 കളില്‍ ഇംഗ്ലീഷുകാര്‍ തമിഴ്‌നാട്ടില്‍ വെച്ചു കണ്ടതാണ് കുരുമുളകും മല്ലിച്ചപ്പും തക്കാളിയും മറ്റും ചേര്‍ത്തുണ്ടാക്കുന്ന രസം. മെളളുകത്തണ്ണിയിലെ ‘മെളളുക’ മുളകും(കുരുമുളക് ) തണ്ണി – വെളളവും ആണ്. വെജിറ്റേറിയനായ രസം ഇംഗ്ലണ്ടിലെത്തിയ
പ്പോള്‍ അവര്‍ അവരുടെ രീതിയില്‍ ഇറച്ചിയും മറ്റും ചേര്‍ത്തൊന്ന് പരിഷ്‌കരിച്ചു. പേരിന് വലിയ മാറ്റമൊന്നും വരുത്തിയില്ല…അങ്ങനെയാണവരുടെ ഇഷ്ടവിഭവമായ mulligagatawny എന്ന പേരിന്റെ നിഷ്പത്തി.
ഇതുപോലെ ദക്ഷിണേന്ത്യയില്‍ നിന്നും ഇംഗ്ലീഷുകാര്‍ കടമെടുത്ത മറ്റെന്തെങ്കിലും വിഭവങ്ങള്‍ അറിയുമെങ്കില്‍ കമന്റൂ.












