ലെവിന്‍: ടോള്‍സ്റ്റോയുടെ മറ്റൊരു മുഖം, അന്നകാരേനീന – അനീസ്. സി. സി. ഒ

ഒരു പെണ്‍കുട്ടി വിവാഹം കഴിക്കുന്നു. അതിനുശേഷം പല സമൂഹങ്ങളിലും സംഭവിക്കുന്ന ഒരു ചെറിയ മാറ്റമുണ്ട്. അവളുടെ പേര് മാറുന്നു. അവളുടെ പേരിനൊപ്പം ഭര്‍ത്താവിന്റെ ചേര്‍ക്കപ്പെടുന്നു. നമ്മള്‍ അത് വളരെ സ്വാഭാവികമായി കാണുന്നു. പക്ഷേ… ഒരു മനുഷ്യന്റെ പേര് മാറുമ്പോള്‍, പേര് മാത്രമാണോ മാറുന്നത്? അതോ… അവളുടെ സാമൂഹിക സ്ഥാനം… അവളുടെ വ്യക്തിത്വം… അവളെ ലോകം കാണുന്ന രീതി… ഇതെല്ലാം മാറുന്നുണ്ടോ? ഈ ചോദ്യത്തില്‍ നിന്നുകൊണ്ട് ലോകസാഹിത്യത്തിലെ ഏറ്റവും മഹത്തായ നോവലുകളിലൊന്നായ അന്നകാരനീനയിലേക്ക് നമുക്ക് പ്രവേശിക്കാം. ‘അന്ന കരേനീന.’ […]
മധുരം തിരുമധുരം – ശ്രീകല മോഹന്‍ദാസ്

മധുരം തിരുമധുരം… മധുരം അതിമധുരം… ചുള പറിച്ചു വെച്ചിരിക്കുന്ന വരിക്ക ച്ചക്ക.. കാണുന്ന മാത്രയില്‍ തന്നെ ഒരെണ്ണം എടുത്തു കടിക്കാന്‍ തോന്നും വിധത്തില്‍ അഴകുള്ള ചുളകള്‍.. നിറമോ പത്തര മാറ്റ് തനിത്തങ്കം തന്നെയും.. ഇതു പോലെ ചക്കച്ചുളകള്‍ കണ്‍മുന്നില്‍ കണ്ടാല്‍ ആരെങ്കിലും വേണ്ടെന്നു വെക്കുമോ.. അതിനു ഡയറ്റും ഷുഗറും ഒന്നും ഒരു തടസ്സമേയല്ല… പ്രകൃതി കനിഞ്ഞു നല്‍കുന്ന തേന്‍കിനിയും ഈ മധുരഫലം വിഷരഹിതമാണെന്നു കൂടി ഓര്‍ക്കുമ്പോള്‍ കുറച്ചൊക്കെ കഴിക്കുന്നതു കൊണ്ടു വലിയ ദോഷമൊന്നുമില്ല.. കഴിച്ചു തുടങ്ങിയാല്‍ നിമിഷ […]
ഈറനണിഞ്ഞ സ്വപ്നങ്ങള്‍ – മാലൂര്‍ മുരളി

സ്വപ്നങ്ങളേ നിങ്ങള്‍ യാത്ര ചെയ്തീടുമ്പോല്‍ ഇതുവഴി കൂടൊന്നു പോകണമേ……. കദനങ്ങള്‍ കാണുവാനുള്ള കണ്‍കോണിനെ കരിയാതെ നോക്കേണ്ടതെന്‍ പ്രാര്‍ത്ഥന. അവനിതന്‍ ഗര്‍ഭപാത്രത്തില്‍ പിറന്നതാ – മനവധി ബാല്യ കൗമാര ജന്മം നിരാലംബരായുള്ള നേര്‍ക്കാഴ്ചകാണുവാന്‍ കണ്‍കോണെറിഞ്ഞൊന്നുപോകൂ…. മാനുഷ ജന്മങ്ങളാണിവരെന്നുള്ള പരമാര്‍ത്ഥമറിയണം നമ്മള്‍… ഒരു നേരമന്നവും വസ്ത്രാദിയില്ലാതെ അലയുന്ന മാനുഷക്കോലങ്ങളെ അലിവോടെ നോക്കുന്ന കണ്‍ ദീപമാകട്ടെ ചിന്ത തന്നുദരേപിറന്നിടാനായ്..! മാധവസ്റ്റേഹത്തെ തൊഴുകൈയ്യുമായി നാം ഹൃദയത്തിലേറ്റുന്ന നേരം ! മാനവസ്‌നേഹം മറന്നിടാതല്ലയോ കരുണയൊഴുക്കേണ്ടു മാനവര്‍ക്കായ് . മുന്‍കാല ചെയ്തിയും ഇന്നിന്റെ ക്രൂരതേം ഒത്തുചേര്‍ന്നാടിത്തിമിര്‍ത്തതല്ലോ […]
വാല്മീകം – സുധ അജിത് എറണാകുളം

രാമായണത്തിന്‍ പിറവി തന്‍ – കാരണഭൂതന്‍നീയേകനല്ലോ കാനനവാസി നീയാകാരുണ്യമേ- ശാത്തകാട്ടാളനായിരുന്നുവല്ലോ അന്യര്‍ തന്‍ മുതലുകയ്യടക്കി – ച്ചെയ്തര്‍ത്ഥത്തിന്നായന്നനര്‍ത്ഥം. പുത്രദാരാപരിത്യക്തനായ് -. ദുഷ്‌ക്കര്‍മ്മ ചെയ്തികള്‍വച്ചൊഴിഞ്ഞൊന്നു- സപ്തര്‍ഷിമാരാല്‍സര്‍വ്വം വെടിഞ്ഞു – സത്ചിന്താപ്രബോധിതനായി, സപ്തര്‍ഷികള്‍ തന്‍ കാരുണ്യപീയൂഷം- ഹൃത്തിലേറ്റി,പുറ്റിലമര്‍ന്നൂ , മരാമരായെന്നു ജപിച്ചുയര്‍ത്ത- ങ്ങുജഗത്തിന്‍വഴികാട്ടിയായി. ക്രൗഞ്ചപ്പക്ഷിതന്മേല്‍ കരുണ ചൊ – രിഞ്ഞു ,മാനിഷാദായെന്നു ചൊല്ലി, രാമന്റെ അയനങ്ങള്‍ നീ വാഴ്ത്തീ .- ടുമ്പോള്‍കാതു കുളിര്‍ത്തീടുന്നല്ലോ. കാതോടു കാതോരംചൊല്ലീ ടുന്നൊ- രാശ്രീരാമസങ്കീര്‍ത്തനങ്ങള്‍ നിന്‍ പുണ്യ ജീവിത വൃക്ഷത്തില്‍നി- ന്നുയിര്‍ക്കൊണ്ടതാംനാമശതങ്ങളല്ലോ നമ്മള്‍ തന്നുള്ളിലായ് വാഴും […]
കള്ളന്‍ – ജോസ്‌കുമാര്‍

സ്‌നേഹം കൂടുമ്പോള്‍ ‘കൊച്ചു കള്ളാ, കൊച്ചു കള്ളീ ‘ തെങ്ങില്‍നിന്നും കട്ടൂറ്റിയെടുക്കുന്ന മധുരമൂറും പാനിയത്തെ മലയാളികള്‍ സ്‌നേഹത്തോടെ ‘കള്ള് ‘ എന്ന ഓമനപ്പേരില്‍ വിളിക്കുന്നു… കഴിയുമെങ്കില്‍ ‘ കള്ള് ‘ നോടൊപ്പം പാതിരാവരെ ഷാപ്പില്‍ കഴിയാനിഷ്ടപ്പെടുന്നു ഷാപ്പെന്ന വാക്കും ഇംഗ്ലീഷിലെ ഷോപ്പില്‍ നിന്ന് മോഷ്ടിച്ച് ഷാപ്പാക്കിയത് കള്ളന്റെ കഴിവ് അക്ഷരമാലയില്‍നിന്നക്ഷരങ്ങള്‍ മോഷ്ടിച്ചിത്രയുമെഴുതിയ ഞാനുമൊരു കള്ളന്‍ ഞാനെഴുതിയ കള്ളപുരാണം കാശ്തരാതെ വായിച്ച നിങ്ങളോ പറയാനൊന്നുമില്ല ഞങ്ങളും നിങ്ങളും! ആകെയൊരാശയക്കുഴപ്പം ആശയത്തെക്കുറിച്ചോര്‍ത്തപ്പോള്‍ ആശാനെയോര്‍ക്കുന്നു ‘ദോശതിന്നാനാശയുണ്ടെങ്കില്‍ ആശാന്റെ മേശ തുറന്ന് നാലു […]
പൂക്കൈത – ഷീബാ എസ്സ് ജെയിംസ്

എന്റെ ചെറിയ പ്രായത്തില്‍,തറവാട്ട് വീട്ടിലേക്ക് പോകുന്ന വഴിവക്കില്‍ വരമ്പിന്റെ ഓരത്തായി കൈത കൂട്ടത്തോടെ വളര്‍ന്നു നിന്നിരുന്നു. കൈത പൂവിട്ടാല്‍ പാമ്പ് വരും എന്ന് പറഞ്ഞു പഠിപ്പിച്ചിരുന്നതിനാല്‍ അവിടെ എത്തുമ്പോള്‍ ഒരു ഉള്‍പ്പേടി ആ കാലഘട്ടത്തില്‍ വരുമായിരുന്നു. മണ്ണൊലിപ്പ് തടയാന്‍ തോട്ടുവരമ്പിലും, പാടത്തിന്റെ വരമ്പിലും അക്കാലത്ത് കൈതകള്‍ ധാരാളമായി വച്ചു പിടിപ്പിച്ചിരുന്നു. കൈത പൂക്കുന്നത് 12 വര്‍ഷത്തില്‍ ഒരിക്കലാണ്. അസാധ്യമണമാണ് പൂവിന്. കൈതപ്പൂവ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളസിനിമയിലെ ഗാനങ്ങള്‍ ആണ് ആദ്യം ഓര്‍മ്മയില്‍ വരുക. നമ്മുടെ സാഹിത്യത്തിലും, […]
പിന്‍വിളി – രണിത. കെ

രാഘവന്റെ കൈ പിടിച്ച് മുന്നിലെ മലമടക്കുകള്‍ കണ്ടു നിന്നപ്പോള്‍ രോഹിണിയുടെ മനസ്സ് മന്ത്രിച്ചു. ഇത്രയൊക്കെ മതി. ഇത്രനാളും സന്തോഷത്തോടെ ജീവിച്ചു. മുന്നിലെ അഗാധഗര്‍ത്തത്തിലേക്ക് നോക്കുമ്പോള്‍ പണ്ടൊക്കെ തോന്നിയിരുന്നതു പോലെ ഒരു ഭയവും ഇപ്പോള്‍ തോന്നുന്നില്ല. എവിടെ നിന്നോ ധൈര്യം കൂടിക്കൂടി വരുന്നു. അല്ലെങ്കില്‍ ആകെ ഒരു മരവിപ്പ് എന്നും പറയാം. കുറച്ച് കൂടി ഇരുട്ടട്ടെ. എന്നും അതിശയത്തോടെ കണ്ടിരുന്ന അസ്തമയ സൂര്യന്റെ സാന്നിദ്ധ്യത്തില്‍ ഒന്നും വേണ്ട.. ജീവിതത്തിന്റെ സായം സന്ധ്യയില്‍ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ വേറെയും ഒരുപാട് […]
കോടതികള്‍ അധികാരികളുടെ രക്ഷകരാകരുത് – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍)

തെളിവുകളുടെ കെട്ടുകള്‍ എത്ര അഴിച്ചിട്ടാലും നിയമങ്ങള്‍ക്ക് കണ്ണും കാതുമില്ല അല്ലെ ങ്കില്‍ ഉണ്ടെന്നുള്ള തെളിവുകളാണ് സുപ്രിം കോടതിയില്‍ നിന്നും കേരള ഹൈ കോടതിയില്‍ നിന്ന് കേട്ടത്. കോടതികള്‍ നീതി ആഗ്രഹിക്കുന്ന മനുഷ്യരുടെ അവസാനത്തെ ആശ്രയമാണ്. രക്ഷകരാണ്. ന്യായാധിപന്മാര്‍ സമൂഹത്തില്‍ സത്യവും, നീതിയും ക്രമസാമാധാനവും പ്രൗഢ മായ ശാന്തിയും എണ്ണ തേച്ചു മിനുക്കി നിര്‍ത്തേണ്ടവരാണ്. അവര്‍ ഭരണാധികാരികളുടെ കൊട്ടി നിണങ്ങിയ പാട്ടുകാരായാല്‍ അല്ലെങ്കില്‍ കൊട്ടുന്ന കോലിനൊക്കെ തുള്ളാന്‍ നില്‍ക്കുന്ന വരായാല്‍ ആ കൂട്ടര്‍ നിയമവ്യവസ്ഥിയെ ചവിട്ടിമെതിക്കുന്നവരാണ്. മഹാന്മാര്‍ പണിതുയര്‍ […]
അനുപമ – ശ്രീ മിഥില

വായനശാലയിലെ അവസാനത്തെ വായനക്കാരിയായിരുന്നു അന്ന് ഞാന്‍. ചുവന്ന മഷിപുരണ്ട ആ വരിയില്‍ കണ്ണുടക്കി. അടുത്ത താള്‍മറിക്കുമ്പോള്‍ ഒരു ചെറുകാറ്റ് വന്ന് വീണ്ടും അതേപേജിന്റെ ചുവന്നമഷിയില്‍ കോറിയിട്ട വരിയിലേക്ക് കണ്ണ് കൊണ്ടെത്തിച്ചു. ഇതുവരെയേ വായിക്കാന്‍ പറ്റിയുള്ളൂ. ആരോ അടുത്തുനിന്ന് പറയുംപോലെ. പെട്ടന്ന് പുസ്തകം അടച്ച് വായനശാലയില്‍നിന്നും പുറത്തുകടന്നു. ഇരുട്ടേറിത്തുടങ്ങിയിരുന്നു. പെട്ടന്ന് നടന്നോളൂ . ആരോ വീണ്ടുംപറഞ്ഞുവോ. ചെറിയ ഭയംപോലെ. ഇന്നലെ കെ. ആര്‍. മീരയുടെ ആരാച്ചാര്‍ വായിച്ചതിന്റെ പ്രശ്‌നമാവാം. അങ്ങനെ സമാധാനിച്ചു. അല്ല, ആരോ വീണ്ടും മനസ്സില്‍ വിചാരിക്കുന്നതിനെല്ലാം […]
അരങ്ങു ജീവിതത്തിന്റെ അനുഭവ പരിസരം – എം. കെ. ഗോപകുമാര്‍ നീലേശ്വരം

(കെ. ആര്‍. കിഷോര്‍ എഴുതിയ ‘നാടുറങ്ങാത്ത നാടകരാവുകള്‍’ എന്ന നോവലിന്റെ വായനാനുഭവം ) വില്യം ഷേക്‌സ്പിയറിന്റെ വളരെ പ്രശസ്ത മായ ഒരു വാചകമുണ്ടല്ലൊ. * ‘All the world’s a stage, and all the men and women merely players.’ * (ലോകം ഒരു അരങ്ങാണ്, പുരുഷന്മാരും സ്ത്രീകളും വെറും നടീനടന്മാരും മാത്രം.) As you like it ലെ ജാക്വസ് എന്ന കഥാപാത്ര ത്തിന്റെ വാക്യം. മനുഷ്യ ജീവിതത്തിന്റെ ഘട്ടങ്ങള്‍ അരങ്ങിലെ രംഗക്കാഴ്ചകളാണ് […]
പുകവലിയും ക്യാന്‍സറും – ഡോ. വേണു തോന്നയ്ക്കല്‍

പ്രായം, പുകവലി, മാനസിക പിരിമുറുക്കവും മനോ:സംഘര്‍ഷങ്ങളും നിറഞ്ഞ വ്യായാമരഹിത ആധുനിക ജീവിത രീതി, കൃത്രിമാഹാരങ്ങള്‍, കൃത്രിമ പാനീയങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണ ശീലം, പൊണ്ണത്തടി, രാസ മാലിന്യ പൂരിതമായ പരിസരവും അന്തരീക്ഷവും തുടങ്ങി അനവധി ഘടകങ്ങള്‍ അര്‍ബ്ബുദവാഴ്ചയില്‍ പങ്കാളിയാവുന്നു. ഈ ശാസ്ത്ര യുഗത്തില്‍ നമ്മുടെ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ രോഗ പ്രതിരോധ ശേഷി കുറയുകയും അത് ക്യാന്‍സറുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. മാത്രമല്ല ജനസംഖ്യ വര്‍ദ്ധനയ്ക്കനുസരിച്ച് രോഗികളുടെ എണ്ണവും കൂടുന്നു. ക്യാന്‍സറുകള്‍ക്ക് പുകവലി ഒരു പ്രധാന കാരണമാണ്. […]
കാഴ്ചകളില്‍ നിശ്ശബ്ദതയ്ക്കു പോലും ഭാഷ കൊടുക്കണം – ജോസ് ക്ലെമന്റ്

ഒരേ കാഴ്ചകള്‍ രണ്ടു പേര്‍ കാണുമ്പോള്‍ അത് വ്യത്യസ്തമാണ്. പുറത്തു പെയ്യുന്ന മഴ ഒരാള്‍ക്ക് നനഞ്ഞ ദിനമാണെങ്കില്‍ മറ്റൊരാള്‍ക്ക് മണ്ണിന് ദാഹമകന്ന കാഴ്ചയായിരിക്കും. വെയില്‍ ഒരുവന് ചൂടാണെങ്കില്‍ അപര കാഴ്ച അതിലെ പ്രകാശമായിരിക്കും. ഒരേ കാര്യം ഒരേ സമയം കാണുമ്പോള്‍ വ്യത്യസ്ത കാഴ്ചകള്‍ നമ്മുടെ കാഴ്ചപ്പാടുകളുടെ പരിണിതഫലമാണ്. കാഴ്ചയുടെ കുറ്റമല്ലിത് നാം കാണുന്ന കോണിന്റെ കുഴപ്പമാണ്. നമ്മുടെ കാഴ്ചപ്പാട് മാറി യാല്‍ തലവും മാറും. ഒരില വീണാല്‍ അത് പൊഴിഞ്ഞുപോയ സങ്കടത്തേക്കാളുപരി ആ മരത്തില്‍ പുതിയൊരു തളിരിനുള്ള […]
ഉയര്‍ന്ന ആത്മാഭിമാനവും ആത്മവിശ്വാസവുമാണ് കുട്ടികളെ വളരാന്‍ സഹായിക്കുന്നത്: അഡ്വ. ചാര്‍ളിപോള്‍

കോതമംഗലം: ഉയര്‍ന്ന ആത്മാഭിമാനവും ആത്മവിശ്വാസവുമാണ് കുട്ടികളെ നല്ല വ്യക്തിത്വത്തിന് ഉടമകളായി വളരാന്‍ സഹായിക്കുന്നതിന് മാസ്റ്റര്‍ ട്രെയ്‌നറും മെന്ററുമായ അഡ്വ ചാര്‍ളിപോള്‍ പറഞ്ഞു. തങ്കളം വിവേകാനന്ദ സ്‌കൂളില്‍ നടന്ന പാരന്റിംഗ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചാര്‍ളിപോള്‍. ഓരോ കുട്ടികള്‍ക്കും നിരവധിയായ നല്ല ഗുണങ്ങളും നല്ല പെരുമാറ്റ രീതികളും ഉണ്ടാവും. നല്ല സ്വഭാവഗുണങ്ങള്‍ എടുത്തുകാട്ടി പ്രശംസിച്ചാല്‍ കുട്ടികള്‍ ഗുണമേന്മ ഉള്ളവരാകും. നല്ല പ്രോത്സാഹനങ്ങളും അംഗീകാരവും പരിഗണനയും ലഭിച്ച കുട്ടികളാണ് വിജയികളായി മാറുന്നത്. അമിതശിക്ഷ കള്‍ , കുറ്റപ്പെടുത്തല്‍, പരിഹാസം, […]
‘The Bilimbi Tree in My Courtyard’ (പ്രൊഫ്. കവിതാ സംഗീത്) പ്രകാശനം ചെയ്തു

എന്റെ ഇംഗ്ലീഷ് ചെറുകഥാസമാഹാരമായ ‘The Bilimbi Tree in My Courtyard’ ഇന്നലെ ബെംഗളൂരുവിലെ രവീന്ദ്ര കലാക്ഷേത്രത്തില്‍, പ്രശസ്ത കന്നഡ സംഗീതസംവിധായകന്‍ ഹംസലേഖയുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്യപ്പെട്ടു. എഴുത്തിന്റെ ഈ പുതിയ യാത്രയില്‍ സര്‍വശക്തനായ ദൈവത്തിന്റെ കൃപയും എന്റെ പ്രിയപ്പെട്ട ലിമ സുഹൃത്തുക്കളുടെ സ്‌നേഹവും അനുഗ്രഹവും എന്നും കൂടെയുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഇതുവരെ എന്നെ പ്രോത്സാഹിപ്പിക്കുകയും സ്‌നേഹിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഇനിയും നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും സ്‌നേഹവും ആശംസകളും ഈ യാത്രയില്‍ എനിക്ക് കരുത്താകുമെന്ന […]
നാമം എക്‌സലന്‍സ് അവാര്‍ഡ് ഓഗസ്റ്റ് 2ന്; എട്ട് മേഖലകളിലെ മികവുകള്‍ക്ക് ആദരം, ആദ്യമായി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ നാമം (നോര്‍ത്ത് അമേരിക്കന്‍ മലയാളീസ് ആന്‍ഡ് അസോസിയേറ്റഡ് മെംബേര്‍സ്) സംഘടിപ്പിക്കുന്ന ഒമ്പതാമത് നാമം എക്‌സലന്‍സ് അവാര്‍ഡ് ഗാലാ ഞായറാഴ്ച, ഓഗസ്റ്റ് 2-ന് വൈകിട്ട് 5 മണിക്ക്, ന്യൂജഴ്‌സിയിലെ റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ (Royal Albert’s Palace, 1050 King Georges Post Rd, Fords, NJ 08863) ) നടക്കും. ചടങ്ങിന്റെ പ്രഖ്യാപനവും പുരസ്‌കാര ജേതാക്കളുടെ വിവരങ്ങളും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ […]



