രാഘവന്റെ കൈ പിടിച്ച് മുന്നിലെ മലമടക്കുകള്‍ കണ്ടു നിന്നപ്പോള്‍ രോഹിണിയുടെ മനസ്സ് മന്ത്രിച്ചു. ഇത്രയൊക്കെ മതി. ഇത്രനാളും സന്തോഷത്തോടെ ജീവിച്ചു. മുന്നിലെ അഗാധഗര്‍ത്തത്തിലേക്ക് നോക്കുമ്പോള്‍ പണ്ടൊക്കെ തോന്നിയിരുന്നതു പോലെ ഒരു ഭയവും ഇപ്പോള്‍ തോന്നുന്നില്ല. എവിടെ നിന്നോ ധൈര്യം കൂടിക്കൂടി വരുന്നു. അല്ലെങ്കില്‍ ആകെ ഒരു മരവിപ്പ് എന്നും പറയാം. കുറച്ച് കൂടി ഇരുട്ടട്ടെ. എന്നും അതിശയത്തോടെ കണ്ടിരുന്ന അസ്തമയ സൂര്യന്റെ സാന്നിദ്ധ്യത്തില്‍ ഒന്നും വേണ്ട..
ജീവിതത്തിന്റെ സായം സന്ധ്യയില്‍ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ വേറെയും ഒരുപാട് പേര്‍ ചുറ്റുമുണ്ട്. പക്ഷേ ഇന്ന് രോഹിണിയും രാഘവനും മറ്റാരേയും കാണുന്നില്ല. തൊട്ടടുത്ത് നിന്നവരെ പോലും.
രാഘവനല്ലേ, എന്നെ ഓര്‍മ്മയില്ലേ എന്ന് ചോദിച്ച് തൊട്ടടുത്ത് നിന്നിരുന്ന മനുഷ്യന്‍ രാഘവനു നേരേ കൈ നീട്ടിയപ്പോള്‍ രോഹിണിയുടെ കൈ വിടുവിച്ച് അയാള്‍ക്കു നേരേ കൈ നീട്ടിക്കൊണ്ട് പറഞ്ഞു.
‘ മറന്നിട്ടില്ല വിശ്വാ.എനിക്കോര്‍മ്മയുണ്ട്. ഒരുമിച്ച് പഠിച്ച്, ഒരേ വകുപ്പില്‍ ജോലിയും ചെയ്ത് എത്രയോ വര്‍ഷം നമ്മള്‍ പരിചിതരല്ലേ? സുഹൃത്തുക്കളല്ലേ?
വിശ്വനെന്താ ഇവിടെ?’
‘മക്കളുടെ വിവാഹ ശേഷം നമ്മള്‍ നാട്ടിലെ വസ്തുക്കളൊക്കെ വിറ്റ്, ഇവിടെ അടുത്തൊരു വീട് വാങ്ങി താമസിക്കുകയാണ്. മോനും മരുമോളും ഇവിടെ അടുത്താ താമസം. നിങ്ങള്‍ വയസ്സുകാലത്ത് ടൂര്‍ തുടങ്ങിയോ? അത് നന്നായി. നമുക്ക് വീട്ടിലേക്ക് പോകാം. ഇവിടെ അടുത്താടോ. ബാക്കിയൊക്കെ അവിടെ ചെന്ന് സംസാരിക്കാം’.
മറ്റെന്തോ തീരുമാനത്തിലെത്തിയിരുന്ന രാഘവനും രോഹിണിയും വിശ്വനോടൊപ്പം യാത്രയായി.അവര്‍ കൂട്ടുകാര്‍ ചായയുമായി സ്വകാര്യതയിലേക്ക് കടന്നു.
‘രാഘവന്റെ മകളും ഭര്‍ത്താവുമൊക്കെ സുഖമായിരിക്കുന്നോ? കുട്ടികള്‍ ആയോ?’
‘വിശ്വന്‍, രോഹിണി പ്രസവിച്ചിട്ടില്ല. പിന്നെ ഞങ്ങളുടെ മകള്‍ – ഞങ്ങള്‍ വളര്‍ത്തി പഠിപ്പിച്ച് ജോലിയായപ്പോള്‍ വിവാഹം കഴിപ്പിച്ചയച്ചവള്‍ – രോഹിണിയുടെ അനുജത്തീടെ മകളാ. കല്യാണാലോചനകള്‍ വന്നപ്പോള്‍ തന്നെ കുറേശ്ശേ സ്വന്തം വീട്ടിലേക്ക് മാറ്റിത്തുടങ്ങി അവളെ.വരന്റെ ആളുകള്‍ക്ക് അച്ഛനും അമ്മയും യഥാര്‍ത്തമായ താണല്ലൊ. പതിയെ ഞങ്ങള്‍ വളര്‍ത്തുകാര്‍ മാത്രമായി. കല്യാണം കഴിഞ്ഞതോടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള വരവും പോക്കുമെല്ലാം അവിടെയായി. കുട്ടികള്‍ക്ക് ജോലിയും നോക്കി ജീവിക്കാന്‍ ഇപ്പോള്‍ ദിവസത്തില്‍ 24 മണിക്കൂര്‍ പോരാല്ലൊ. അപ്പോള്‍ വളര്‍ത്തുകാരായ ഞാനും രോഹിണിയും അവളെ കാണുന്നത് വിരളമായി മാത്രം. ഇതിനിടയിലൊരു ദിവസം മകള്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് രോഹിണിയുടെ അനുജത്തി വിളിച്ചിരുന്നു.ചടങ്ങുകള്‍ പലത് നടന്നു. എല്ലാം അവളുടെ സ്വന്തം വീട്ടില്‍ വച്ച്. നന്നായി ജീവിക്കുന്നെന്ന് അറിയുന്നത് മാത്രമായിരുന്നു നമുക്കുള്ള ആശ്വാസം .ആഗ്രഹവും. ഒരു മകനാണ് അവര്‍ക്ക് .ഒരു വയസ്സായി.ആള് മിടുക്കനാ. ‘
എന്റെ അമ്മ പറയുമായിരുന്നു ‘ അമ്മൂട്ടില്‍ കായ്ച്ചതേ അമ്മൂട്ടില്‍ വീഴൂ’ എന്ന്
ഞങ്ങള്‍ ഇവിടെ ഒരു ഡോക്ടറെ കാണാന്‍ വന്നതാ. രോഹിണി ക്കുണ്ടായ ചില അസ്വസ്ഥതകള്‍ നാട്ടിലെ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ ഇവിടെ ഒരാശുപത്രിയിലെ കൂടി അഭിപ്രായമറിഞ്ഞ് ചികില്‍സിക്കാം എന്ന് പറഞ്ഞു. ക്യാന്‍സറെന്നായിരുന്നു അവരുടെ സംശയം. എന്നാല്‍ ഇവിടുത്തെ പരിശോധനാഫലങ്ങള്‍ വന്നപ്പോള്‍ അത് സ്ഥിരീകരിക്കുകയും രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലാണെന്നും കണ്ടു. എന്റെ വരുമാനം മാത്രമായിരുന്നല്ലൊ ഞങ്ങള്‍ക്ക്.കൂടാതെ, സമ്പാദ്യത്തിന്റെ 90 ശതമാനവും മകളുടെ കല്യാണത്തിനും മറ്റുമായി എടുത്ത് തീര്‍ന്നിരുന്നു.
ഇനി ഒരു സത്യം പറയട്ടെ. ഞങ്ങള്‍ ഒരു തീരുമാനവുമെടുത്തായിരുന്നു അവിടെ നിന്നിരുന്നത്. ഒരു പക്ഷേ വിശ്വന്‍ അവിടെ വന്നില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ രണ്ടു പേര്‍ ഇതിനകം ഈ ലോകം വിട്ടു പോയിരുന്നേനെ.’
‘അയ്യോ രാഘവാ .ഇതെന്താ പറയുന്നത്? നീ ഇത്ര ഭീരുവാണോ?ഏത് അസുഖത്തിനും ഇക്കാലത്ത് ചികില്‍സയില്ലേ? ഈ ലോകത്ത് നിങ്ങള്‍ രണ്ടു പേര്‍ മാത്രമല്ല, ബന്ധുക്കളും സ്വന്തക്കാരും മാത്രമല്ല, മറ്റൊരു പാട് പേരുണ്ട്. സുഹൃത്തുക്കളും. നമ്മള്‍ സുഹൃത്തുക്കള്‍ക്ക് തമ്മില്‍ ഏതു കാര്യവും യാതൊരു സങ്കോചവുമില്ലാതെ പറയാം. മക്കള്‍ ഉള്ളതും ഇല്ലാത്തതുമൊക്കെ അവിടെ നില്‍ക്കട്ടെ. അതൊന്നും ഒരു വിഷയമേ അല്ല. നമുക്ക് രോഹിണിയെ ചികില്‍സിക്കണം. ദൈവം തന്നിട്ടുള്ള ആയുസ്സു മുഴുവന്‍ ജീവിക്കണം. ഇവിടെ ഞങ്ങള്‍ രണ്ടു പേര്‍ മാത്രമേ ഉള്ളൂ. നാളെ ഞങ്ങളുടേയും അവസ്ഥ ഇതൊക്കെത്തന്നെ ആകാം. നമുക്ക് വേഗം ഹോട്ടലില്‍ പോയി മുറി ഒഴിഞ്ഞു വരാം. രോഹിണി ഇവിടെ നില്‍ക്കട്ടെ. അവര്‍ സംസാരിച്ചിരിക്കട്ടെ. നാളെ മുതല്‍ രോഹിണിയുടെ ചികില്‍സ തുടങ്ങും. ഈ വിശ്വനാണ് പറയുന്നത്.രാഘവന്‍ മറുത്തൊന്നും പറയരുത്. ‘
മറുത്തൊന്നും പറഞ്ഞില്ല രാഘവന്‍
കില്‍സിക്കാം എന്ന് പറഞ്ഞു. ക്യാന്‍സറെന്നായിരുന്നു അവരുടെ സംശയം. എന്നാല്‍ ഇവിടുത്തെ പരിശോധനാഫലങ്ങള്‍ വന്നപ്പോള്‍ അത് സ്ഥിരീകരിക്കുകയും രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലാണെന്നും കണ്ടു. എന്റെ വരുമാനം മാത്രമായിരുന്നല്ലൊ ഞങ്ങള്‍ക്ക്.കൂടാതെ, സമ്പാദ്യത്തിന്റെ 90 ശതമാനവും മകളുടെ കല്യാണത്തിനും മറ്റുമായി എടുത്ത് തീര്‍ന്നിരുന്നു.