ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവച്ചു. പുതിയ പ്രധാനമന്ത്രി വരും വരെ സ്ഥാനത്ത് തുടരുമെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുളള നടപടി അടുത്തയാഴ്ച തുടങ്ങും. രാഷ്ട്രീയത്തില്‍ ആരും അനിവാര്യരല്ലെന്ന് ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു
ടോറികൾക്ക് വൻ ഭൂരിപക്ഷമുള്ള ബ്രിട്ടണിൽ ബോറിസ് സ്ഥാനം ഒഴിഞ്ഞാലും പാർട്ടിക്ക് അധികാരം നഷ്ടമാകില്ല. ബോറിസ് ജോൺസൺ സർക്കാരിലെ മുതിർന്ന മന്ത്രിമാരായ ചാൻസിലർ ഋഷി സുനാക്കും ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദും ചൊവ്വാഴ്ച വൈകിട്ട് അപ്രതീക്ഷിതമായി രാജി വച്ചതോടെയാണ് ബ്രിട്ടണിൽ രാഷ്ട്രീയ പ്രതിിസന്ധി ഉടലെടുത്തത്. ടോറി സർക്കാരിനെ പ്രതിസന്ധിയിലാക്കി മന്ത്രിസഭയിലെ രണ്ടാമനായി അറിയപ്പെട്ടിരുന്ന ഋഷി സുനാക്കിന്റെയും പാർട്ടിയിലെ മുതിർന്ന നേതാവായ സാജിദ് ജാവേദിന്റെയും അപ്രതീക്ഷിത രാജിയ്ക്കു പിന്നാലെ നേതാക്കൾ രണ്ടു ചേരിയായി ലൈംഗിക ആരോപണ വിധേയനായ ക്രിസ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി സർക്കാരിൽ നിയമിച്ചതിൽ പ്രതിഷേധിച്ചും ബോറിസിന്റെ നേതൃത്വത്തിൽ അവിശ്വാസം രേഖപ്പെടുത്തിയുമായിരുന്നു ഇരു മന്ത്രിമാരുടെയും രാജി.
About The Author
No related posts.