നല്ലോരോണം വന്നല്ലോ
നാട്ടാരൊത്തു സഭ കൂടി
കോവിഡ് കാലം പോയല്ലോ
കേമമൊരോണം നടത്തേണം
ഇലയിട്ടൂണു കരുതേണം
ഇഞ്ചിക്കറിയും വയ്ക്കേണം
എൽ പി സ്കൂളിൻ മുറ്റത്ത്,
ഏലമ്മ ടീച്ചർ എസ് വച്ചു.
ചെമ്പും വാർപ്പും പാത്രങ്ങളും
ചെമ്പാവരിയും കടം കൊണ്ടു
കുട്ടപ്പൻ നിരയായടുപ്പു കൂട്ടി
കുഞ്ഞൻ പിന്നാലേ ചെമ്പേറ്റി
വെള്ളമൊഴിച്ചത് കുട്ടപ്പായി
വെട്ടിത്തിളപ്പിച്ചു മത്തായി
കുര്യാച്ചൻ അരിയിട്ടു പുറകെ
കറി വയ്ക്കാനെല്ലാം കൂട്ടിയിട്ട്
അംഗങ്ങളെല്ലാം നുറുക്കിമാറ്റി
അവിയൽ വച്ചത് ചിന്നമ്മു
തേങ്ങ ചിരകീതു ചിരുതേയി
തൊടുകറിയേറ്റു തൊമ്മിച്ചൻ
കൂട്ടുകറിയാക്കി കറിയാച്ചൻ
കാളൻ വച്ചത് കുര്യാച്ചൻ
ഓലൻ വച്ചത് ഔസേപ്പ്
ഒഴിക്കാൻ മോരും കൂട്ടിയല്ലോ
പപ്പടം കാച്ചി പലർ നിന്ന്
പായസം വപ്പും അതുപോലെ
ഉപ്പിലിട്ടത് വടുകപ്പുളി
ഉപ്പേരി വറത്തത് ഉമ്മാച്ചു
ശർക്കര വരട്ടീത് ശങ്കരനും
ശിങ്കിടി കൂടി ചെറുപ്പക്കാർ
പരിപ്പു വെന്തു കറിയായി
പാപ്പൻ നെയ്യും മൂപ്പിച്ചു
സാമ്പാർ വച്ചത് സണ്ണിച്ചൻ
സദ്യയങ്ങനെ റെഡ്ഢിയായി
പച്ചടി, കിച്ചടി, ഇഞ്ചിപ്പുളി പാപ്പച്ചൻ തൊട്ടു രുചിച്ചിട്ട്
വിരൽ കോട്ടി കാണിച്ചു
വീരസ്യം വിളമ്പി തൊമ്മിച്ചൻ
നാട്ടുകാർ കൂടി ഇല നിരത്തി
നാട്ടിലെ മൂപ്പൻ ഉപ്പുമിട്ടു
എല്ലാവർക്കും മൃഷ്ടാന്നം
ഏവർക്കുമത് ഇഷ്ടായി.
സംഭാവനയും സാധനവുമായ്
സദ്യവട്ടമൊരുങ്ങാനായ്
നാട്ടാരെല്ലാം ഒത്തപ്പോൾ
നാട്ടിലെ ഓണം കെങ്കേമം.
അതിലുമുണ്ടൊരാനന്ദം
അങ്ങനെ വേണമാഘോഷം
————-
ലിമാ വേൾഡിന്റ അഡ്മിൻ പാനലിലെ എല്ലാവർക്കും സഹ അംഗങ്ങൾക്കും എന്റെ ആൽമാർത്ഥമായ ഓണാശംസകൾ.
About The Author
No related posts.