ഓണം വന്നോണം വന്നേ
ഓമൽത്തിരുവോണം വന്നേ
ചിങ്ങം വന്നേ പൊന്നിൻചിങ്ങം വന്നേ
അത്തം വന്നേ പൊന്നത്തം വന്നേ
(2)
(ഓണം വന്നോ… )
പൂക്കളിറുക്കേണ്ടേ
പൂമുറ്റമൊരുക്കേണ്ടേ
ഓണക്കോടിയെടുക്കേണ്ടേ
ഓണത്തപ്പനെ വരവേല്ക്കാൻ
(2)
( ഓണം വന്നോ… )
നാടെല്ലാമുണർന്നല്ലോ
തുമ്പകളെല്ലാം പുഞ്ചിരി പൊഴിച്ചല്ലോ
തുമ്പിക്കൂട്ടങ്ങളും പാറി വന്നല്ലോ
പൊന്നോണപ്പൂവെയിലും വന്നേ
(2)
( ഓണം വന്നോ )
പുത്തൻകോടിയുടുത്തിട്ട്
ഊഞ്ഞാലാടി രസിക്കണ്ടേ
തൂശനിലകൾ വെട്ടണ്ടേ
പപ്പടം പായസമുപ്പേരി കൂട്ടിയുണ്ണണ്ടേ
ഓണക്കളികൾ ആടി രസിക്കണ്ടേ
(2)
(ഓണം വന്നോ.. )
സദ്യവട്ടമൊരുക്കാനായി
ഓണക്കോടിയെടുക്കാനായി
കാണമൊന്നും വില്ക്കരുതേ
ഉള്ളതുകൊണ്ടോരോണം മതിയെന്നേ….
(2)
( ഓണം വന്നോ… )
ഓണപ്പാട്ടുകൾ പാടാം
ഓണക്കളികളുമാടാം
നാടാകെ സന്തോഷം നിറയട്ടേ
നന്മകളെങ്ങും നിറയട്ടേ
(2)
(ഓണം വന്നോ..)
About The Author
No related posts.