നാസ ചാന്ദ്ര– ചൊവ്വ ദൗത്യങ്ങൾ നയിക്കാൻ ഇന്ത്യൻ വംശജൻ

Facebook
Twitter
WhatsApp
Email

വാഷിങ്ടൻ ∙ യുഎസ് ബഹിരാകാശ ഏജൻസി നാസയുടെ ‘മൂൺ ടു മാർസ്’ ദൗത്യത്തിന്റെ ആദ്യ തലവനായി ഇന്ത്യൻ വംശജൻ അമിത് ക്ഷത്രിയയെ നിയമിച്ചു. ചാന്ദ്രദൗത്യങ്ങൾ നിർവഹിക്കാനും ചൊവ്വയിൽ ആദ്യമായി മനുഷ്യനെ ഇറക്കാനും നാസയെ സജ്ജമാക്കുകയാണ് അദ്ദേഹത്തിന്റെ ചുമതല.

സോഫ്റ്റ്‌വെയർ, റോബട്ടിക്സ് എൻജിനീയറായ അമിത് ക്ഷത്രിയ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങളിലുൾപ്പെടെ പങ്കെടുത്തിട്ടുണ്ട്. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസ പദ്ധതിയായ ആർട്ടിമിസിന്റെ പരീക്ഷണദൗത്യത്തിൽ നിർണായക പങ്കു വഹിച്ചു.

English Summary : Indian-origin engineer to head NASA’s Programme

About The Author

Leave a Reply

Your email address will not be published. Required fields are marked *