‘ദാവൂദ് ഇബ്രാഹിം ആശുപത്രിയില്‍’; റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്റലിജന്‍സ് വൃത്തങ്ങള്‍

Facebook
Twitter
WhatsApp
Email

Dawood Ibrahim hospitalised: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ (Dawood Ibrahim) കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി ഇന്റലിജന്‍സ് വൃത്തങ്ങള്‍. വിഷം ഉള്ളില്‍ച്ചെന്ന് ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്നലെ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു പാക്കിസ്ഥാന്‍ യൂട്യൂബര്‍ പങ്കുവെച്ച വീഡിയോയാണ് ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യനില മോശമാണെന്ന(health complication) തരത്തിലുള്ള പ്രചാരണം കൂടുതല്‍ ശക്തമാക്കിയത്. ഇതിനെ പാകിസ്ഥാനിലെ പെട്ടെന്നുള്ള ഇന്റര്‍നെറ്റ് നിരോധനവുമായി ബന്ധപ്പെടുത്തിയായിരുന്നു വീഡിയോ. എന്നാല്‍ അധികൃതര്‍ ഈ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞു. പ്രതിപക്ഷമായ പാകിസ്ഥാന്‍-തെഹ്രീകെ-ഇ-ഇന്‍സാഫിന്റെ (പിടിഐ) വെര്‍ച്വല്‍ മീറ്റിംഗിനെ തുടര്‍ന്നാണ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി തടസ്സപ്പെട്ടതെന്നായിരുന്നു ഇവരുടെ വാദം.

ആഗോള ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം നിരീക്ഷിക്കുന്ന ഇന്റര്‍നെറ്റ് വാച്ച്ഡോഗ് ആയ നെറ്റ്‌ബ്ലോക്ക്സാണ് ഞായറാഴ്ച വൈകുന്നേരം ഏകദേശം ഏഴ് മണിക്കൂറോളം പാകിസ്ഥാനിലെ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി വെളിപ്പെടുത്തിയത്. എന്നാലിത് പിടിഐയുടെ വെര്‍ച്വല്‍ മീറ്റിംഗിനെ തുടര്‍ന്നാണെന്നാണ് വാദമുയര്‍ന്നത്.

ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിക്കുള്ളിൽ കർശന സുരക്ഷയിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും ഉന്നത അധികാരികൾക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങൾക്കും മാത്രമേ ‌പ്രവേശനം അനുവദിച്ചിട്ടുള്ളൂവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ബന്ധുക്കളായ അലിഷാ പാർക്കർ, സാജിദ് വാഗ്‌ലെ എന്നിവരിൽ നിന്ന് കണ്ടെത്താൻ മുംബൈ പോലീസ് ശ്രമിക്കുന്നതായും സൂചനകൾ ലഭിച്ചു. രണ്ടാം വിവാഹത്തിന് ശേഷം ദാവൂദ് കറാച്ചിയിൽ താമസിച്ചുവരികയാണെന്ന് സഹോദരി ഹസീന പാർക്കറുടെ മകൻ ജനുവരിയിൽ ദേശീയ അന്വേഷണ ഏജൻസിയോട് പറഞ്ഞിരുന്നു.

Credits: https://malayalam.indiatoday.in/

About The Author

Leave a Reply

Your email address will not be published. Required fields are marked *