രാത്രിയുടെ വിയർപ്പുവീണു നനഞ്ഞ മണൽത്തിട്ടിൽ നീലച്ച മഞ്ഞിൻപടലങ്ങൾ ഒഴുകിനടന്നു.
അകലെ വൃക്ഷത്തലപ്പുകളുടെ ഉയരത്തിൽ ഉദയത്തിൻ്റെ കണ്ണഞ്ചിക്കുന്ന ഗോപുരങ്ങളിൽ നോക്കി തളർന്ന കാലടിവെപ്പുകളോടെ നടന്നകലുമ്പോൾ ഓർമ്മിച്ചു: ഉദയത്തെക്കുറിച്ചു കവിത എഴുതാനാണ് ആദ്യം ആഗ്രഹിച്ചത്. തകർന്ന അമ്പലമതിൽക്കെട്ടിൻ്റെ വിടവിലൂടെ കടന്നുവരുന്ന വെളിച്ചത്തിന്റെ ആദ്യത്തെ പൂക്കളെപ്പറ്റി….
പ്രകാശത്തിന്‍റെ വിരലുകളേറ്റു കണ്ണുതുറക്കുന്ന കാണാത്ത താമരക്കുളത്തെപ്പറ്റി
പഴയ മുറിക്കകത്ത് പെൻസിൽകൊണ്ടു കുറിച്ചിട്ട വരച്ചിട്ട രണ്ടു വരികള്‍….. എന്തായിരുന്നു തുടക്കം?
ഓർമ്മിക്കിക്കാനാവുന്നില്ല. വരണ്ട പുഴപോലെ മനസ്സ് ഒഴിഞ്ഞുകിടക്കുന്നു…..
വായനയോടു തിവ്രമായ പ്രണയമുള്ള ഏതു മലയാളിയോടും പരിചയത്തിന്‍റെ ഒരു ചെറുപുഞ്ചിരി കൈ മാറിയാല്‍ എന്‍റെ സംഭാഷണം എം.ടിയിലേക്കുമാറാറുണ്ട്. എപ്പോഴും.
മലയാള സാഹിത്യത്തിൽ മറ്റൊരെഴുത്തുകാരനോടും തോന്നാത്ത ആരാധനയായിരുന്നു എംടിയോട്. മനഃപ്പൂര്‍വ്വമല്ല. സംഭവിച്ചു പോകുന്നതാണ്. അതിന്‍റെ കാരണം ഇന്നും അറിയില്ല
പ്രിയപ്പെട്ടവളോടുള്ള പ്രണയാഭ്യർഥന പോലെ ഒരു ചോദ്യം സംഭാഷണത്തിനിടയില്‍ ചോദിക്കാന്‍ ഒരിക്കലും മറക്കാറില്ല.
എംടിയുടെ നോവലുകളില്‍ താങ്കള്‍ക്ക് ഏതാണിഷ്ടം?
ഉത്തരത്തിൽ ഒരായുസ്സിലെ സന്തോഷത്തിന്‍റെ വിധി കുറിച്ചിട്ടിരിക്കുന്നു;
എന്‍റെ ദൈവമേ … മഞ്ഞ് എന്നു പറയുമോ . അതോ അസുരവിത്ത്. കാലം .
നാലുകെട്ട്. രണ്ടാമൂഴം .
ആ ഉത്തരത്തിൽ നിന്ന് ഒരു സൗഹൃദം തുടങ്ങുകയാണ്. അനിവാര്യമായ ഒരു ബന്ധത്തിന്‍റെ തുടക്കം . ഒരായുസ്സിന്‍റെ പുസ്തകം
തുറക്കുകയാണ്. ജീവിതത്തിന്‍റെ
പുസ്തകം തെളിയുകയാണ്.
നനഞ്ഞ വയൽവരമ്പിന്‍റെ അരികിൽ പുതുമഴയ്ക്കു ജീവൻ
വെച്ച കറുകത്തലപ്പുകളിൽ ഉറങ്ങിക്കിടക്കുന്ന പച്ചക്കുതിരകൾ കാൽപ്പാടുകളുടെ ശബ്ദം കേട്ട് ഞെട്ടിയുണരുന്നു . കാൽവണ്ണയിൽ തട്ടി വരമ്പു ചാടുമ്പോൾ അവ നനുത്ത ശബ്ദമുണ്ടാക്കുന്നു. എന്തോ അതോർമ്മിപ്പിക്കുന്നു . സുപരിചിതമായ, സുഖകരമായ ഈ ശബ്ദം കേട്ടതെപ്പോഴാ ണ് ? കാലം എന്ന നോവൽ തുടങ്ങു ന്നത് ഒരു ശബ്ദത്തിലാണ്. പച്ചക്കുതിരകൾ പു റപ്പെടുവിച്ച വളരെ നേർത്ത ശബ്ദം നീലപ്പൂ ക്കളുള്ള ജാക്കറ്റിലെ പ്ര സ്സ്ബട്ടണുകൾ പൊട്ടുന്നതു പോലെയാണെന്ന് നായകനായ സേതു ഓര്‍മ്മിച്ചെടുക്കുന്നുണ്ട്.
കാലം എന്നും ഒരു പിടി തരാത്ത സമസ്യ തന്നെയാണ്. അറിയാന്‍ ശ്രമിക്കുന്തോറും വഴുതി പ്പോകുന്ന സങ്കല്‍പ്പമാണത്.. 300- ല്‍ അധികം പേജു കളിലായി എം ടി കാലത്തില്‍ വരച്ചിടാന്‍ ശ്രമിച്ചതും കാലത്തിന്‍റെ ദുരൂഹത തന്നെ . കാലത്തിന്‍റെ മറുകര തേടുന്ന മനുഷ്യന്‍റെ വൃര്‍ത്ഥമായ വ്യായാമങ്ങള്‍. തകര്‍ന്നു വീഴാറായ ഒരു
നാലുകെട്ട്. അവിടെ പൊയ്പ്പോയ സമൃദ്ധിയുടെ ഓര്‍മകളി ല്‍ കാലത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ഒരു തറവാ ടും പു തി യ
കാലത്തിലേക്കു കുതി ക്കാന്‍ ശ്രമിക്കുന്ന ഒരു ആണ്‍കുട്ടിയും . കൗമാ രത്തില്‍ തുടങ്ങി യൗവ്വനം വരെ അയാ ളെയാണു കാലം പിന്തു ടരുന്നത്. അയാളുടെ വൃദ്ധിക്ഷയങ്ങള്‍ ഒരു
പുഴയുടെ ഉയര്‍ച്ചതാ ഴ്ചകളിലൂടെ പകര്‍ത്താ നുള്ള ശ്രമം.
ചുറ്റുപാടുകൾ ഒറ്റപ്പെടുത്തുന്ന, തന്മൂലം നിസ്സഹായനായിത്തീരുന്ന മനുഷ്യന്‍റെ വേദനകളുടെ കഥകളാണ് എം.ടി. പറഞ്ഞിട്ടുള്ളത്. ഈ മനുഷ്യരിലേറെപ്പേരെയും അദ്ദേഹം കണ്ടെടുത്തത് സ്വന്തം ഗ്രാമമായ കൂടല്ലൂരിൽനിന്നാണ്.
താന്നിക്കുന്നിൽ വെച്ച് മോഹിപ്പിച്ചുപേക്ഷിച്ച
പെണ്ണിനോട്, സുമിത്രയോട് സ്നേഹത്തിന്‍റെ ഔദാര്യ ഭിക്ഷ നടത്തുമ്പോൾ സുമിത്ര ഹൃദയത്തിൽ കുത്തിയി റക്കിയ ഒരു സംഭാഷണത്തില്‍ സേതുവിനെ എംടി ഭംഗിയായി വരച്ചിടുന്നുണ്ട്:
‘‘സേതുവിന് ഇഷ്ടം സേതുവിനോടു മാത്രം !’’ ഈ സംഭാഷണത്തിലൂടെ കാലത്തിലെ സേതുവില്‍ എല്ലാ ആണിന്‍റെയും ഒരു നിഴല്‍ വീണു കിടപ്പുണ്ടെന്ന് എംടി കോറിയിടുന്നു













