അമ്മ എന്ന സ്ത്രീ – പ്രസന്ന നായർ

Facebook
Twitter
WhatsApp
Email

“കരുണ ചെയ് വാ നെന്തു താമസം കൃഷ്ണാ ?” ഗ്യാസ് അടുപ്പിലെ തിളച്ചുപൊങ്ങിയ പാലിൽ ചായപ്പൊടിയിട്ടിളക്കുമ്പോഴാണ് ശ്യാമളയുടെ മൊബൈൽ കൃഷ്ണനോട് പരിഭവം പറഞ്ഞത്.പരിചയമില്ലാത്ത നമ്പറാണ്. അവൾ കോൾ കട്ടു ചെയ്തു. ഒരു മിനിറ്റിനു ശേഷം അതേ നമ്പറിൽ നിന്നും വീണ്ടും വിളി വന്നു. ഇത്തവണ അവൾ കോൾ അറ്റൻഡു ചെയ്തു. “ഹലോ, ശ്യാമളയല്ലേ?” അങ്ങേത്തലക്കൽ
നിന്നൊരു സ്ത്രീ സ്വരം
“അതേ, നിങ്ങൾ?”
”എൻ്റെ പേരു പറഞ്ഞാൽ അറിഞ്ഞെന്നു വരില്ല. പക്ഷേ, ഞാൻ പറയുന്ന ഈയാളേ മോൾ തീർച്ചയായും
അറിയും.വാസന്തിയമ്മ. മോളറിയില്ലേ?”:
“ഏതു വാസന്തിയമ്മ ?”
“മോൾടെ സ്വന്തം
അമ്മ” . അവളുടെ ഉള്ളിൽ കോപം നുരച്ചു പൊന്തി.

“എനിക്കൊരു വാസന്തിയമ്മയേയും
അറിയില്ല. നിങ്ങൾക്കു
നമ്പർ തെറ്റിയാതാണ്.”
അവൾ ഫോൺ കട്ടു ചെയ്യാൻ തുടങ്ങിയപ്പോഴേക്കും അവർ വിലക്കി.
വാസന്തി യമ്മയുടെ സ്ഥിതി വളരെ ദയനീയമാണെന്നും, തന്നെ കാണാൻ അവർ ഒരു പാട് ആഗ്രഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
അവർക്കെന്തെങ്കിലും സംഭവിക്കും മുൻപ് ഒന്നു വന്നു കണ്ടുകൂടേ? എൻ്റെ അമ്മ മരിച്ചിട്ട് വർഷം പതിനെട്ടു കഴിഞ്ഞു.
പിന്നെയെങ്ങനെ അവരെ ഞാൻ കാണും” .മോളേ, കഴിഞ്ഞതെല്ലാം കഴിഞ്ഞു. നിന്നെക്കാ
ണാനുള്ള വല്ലാത്ത മോഹം ബാക്കി വെച്ച്
അവർ പിരിഞ്ഞു പോയാൽ നിനക്കെന്നും ജീവിത ത്തിൽ അതൊരു തീരാവേദനയായി മാറുകയില്ലേ?ശ്യാമള തിടുക്കത്തിൽ കോൾ കട്ടു ചെയ്തു.

മണി മൂന്നരയാകുന്നു .സ്റ്റാഫ് റൂമിലെല്ലാർക്കും
ചായകൊടുക്കാൻ സമയമായി. നാട്ടിലെ എൻ.എസ്.എസ്.സ്ക്കൂളലെ പ്യൂണാണ്
ശ്യാമള .അവളെ അറിയാവുന്നവർക്കെല്ലാമവൾ ശ്യാമയാണ്.
അവൾ ചായ റെഡിയാക്കി ഓരോരുത്തരുടേയും
സീറ്റിൽ കൊണ്ടു കൊടുത്തു. അവളുടെ
മനസ്സിവിടെയെങ്ങും
അല്ലായിരുന്നു.പ്രവൃത്തികളെല്ലാം യാന്ത്രികം. കുറച്ചു മുൻപ് വന്ന ഫോൺ കോൾ അവളെ ആകെ തളർത്തിയിരുന്നു.”എന്താ ശ്യാമേ ഒരു വിഷമം പോലെ?” അവളെ ഒരു പാടിഷ്ട
മുള്ള രാഗിണി റ്റീച്ചർ ചോദിച്ചു. അവൾ മറുപടി ഒരു ചിരിയി
ൽ ഒതുക്കി. അവൾക്കീ ജോലി കിട്ടാൻ രാഗിണിറ്റീച്ചർ
ഒരു പാട് ബുദ്ധിമുട്ടിയിരുന്നു.

തിരിയെ വന്ന് ചായ കുടിക്കാനെടുത്തപ്പോൾ കപ്പിലെ ചായയിൽ
അമ്മയുടെ പ്രതിബിംബം. മോളേ, അമ്മക്ക് നിന്നെക്കാണാൻ കൊതിയാവുന്നു. നീ
വരില്ലേ? വെറുപ്പോടെ
മുഖം വെട്ടിച്ചപ്പോൾ
ആ രൂപം ചായയിൽ
അലിഞ്ഞു പോയിരുന്നു. അവളുടെ മനസ്സ് ആകെ കലങ്ങി മറിഞ്ഞിരുന്നു. മക്കളിൽ അമ്മ
ഏറെ സ്നേഹിച്ചതു തന്നെയായിരുന്നു. അമ്മയെ ഏറെ സ്നേഹിച്ചതും താനായിരുന്നു.അതു
കൊണ്ട് തന്നെ അമ്മ
യോടുളള വെറുപ്പി
ൻ്റ ആഴവും കൂടുതലുള്ളത് തനിക്കായിരുന്നു. ബോധ പൂർവ്വം മനസ്സിലെ മറവിയുടെ ചെപ്പിൽ പൂട്ടിയിട്ട
ഓർമ്മകൾ പൂട്ടു തുറന്ന് പുറത്തിറങ്ങി.

നന്നേ ചെറുപ്പത്തി
ലേ വിവാഹിതയായ
വളാണ് തൻ്റെ അമ്മ. പതിനേഴാം വയസ്സിൽ വിവാഹം. പതിനെട്ടാം വയസ്സിൽ അമ്മയായി.പൊതുവേ ഉൾവലിഞ്ഞ
സ്വഭാവമായിരുന്നു. അത് നന്നേ ചെറുപ്പത്തിലേ കുടുംബിനിയായതി
ൻ്റെ മാനസിക സംഘർഷമാകാം. എങ്കിലും വീട്ടുകാര്യങ്ങൾ അമ്മ
നല്ല പക്വതയോടെ നിർവഹിച്ചിരുന്നു.ഇരുപത്തിയഞ്ചു വയസ്സു കഴിഞ്ഞപ്പോഴേക്കും അമ്മക്ക് മൂന്നു കുട്ടി കളായിരുന്നു. തനിക്കിളയവരായി
ശാലിനിയും, ശ്യാമും .
നിനച്ചിരിക്കാതെയായിരുന്നു അഛൻ്റെ മരണം. മരം വെട്ടുകാരനായിരുന്നു അഛൻ.മേനോൻ വീട്ടിലെ വിശ്വനാഥ മേനോൻ്റ ദഹത്തിന്നായി മാവു
വെട്ടാൻ കയറിയതാണ്. രണ്ടാൾ പൊക്കത്തിൽ നിന്നും താഴേക്കു
വീണഅഛൻ. അതു മരണത്തിലേക്കുള്ള വീഴ്ചയായിരുന്നു. ഏ ഴും, നാലും, ഒന്നും
വയസ്സുള്ള മൂന്നു കുരുന്നുകളേ ഒരു നിലയിലെത്തിക്കാൻ
വാസന്തിയിനി എത്ര കഷ്ടപ്പെടണം. നാട്ടുകാരുടെ സഹതാ പംവായ്മൊഴി മാത്രമായിരുന്നു.

യൗവ്വന യുക്തയായ
നിരാലംബയായ ഒരു
സ്ത്രീ.അവളുടെ നിസ്സഹായത മുതലെടുക്കാനാണ്
ചുറ്റുമുള്ളവർക്ക്
താല്പര്യം. കാമക്കൊതിയന്മാരുടെ ചൂഴ്ന്നിറങ്ങുന്ന
നോട്ടങ്ങൾക്കും മുന്നിൽ തളരാതെ അഭിമാനത്തോടെ തലയുയർത്തി നിന്നിരുന്നു അമ്മ. അന്തസ്സോടെ ജോലി ചെയ്ത് തങ്ങളെ മൂന്നാളേയും വളർത്തി. പത്താം ക്ലാസ്സിൽ വെച്ച് തൻ്റെ പഠിത്തം അവസാനിച്ചു.പ്രശ്നം സാമ്പത്തികം തന്നെ. പ്രായത്തേക്കാൾ വളർച്ചയുണ്ടായിരുന്ന തൻ്റെ അവയവത്തുടിപ്പിലായിരുന്നു ചുറ്റുമുള്ളവരുടെ
കഴുകൻ കണ്ണുകൾ. അവരിൽ നിന്നു തന്നെ രക്ഷിക്കാൻ വേണ്ടിയാണ് അമ്മ തന്നെ ദുരയുള്ളൊരു വീട്ടിൽ ജോലിക്കയച്ചത്.ഒരു കുടുംബം ഒറ്റക്കു തുഴയുന്ന അമ്മയ്ക്കൊരു താങ്ങാകുമെന്ന സന്തോഷമായിരുന്നു തനിക്ക്.

ഒരു വശത്തു പ്രഹരിക്കുന്ന വിധി മറുവശത്ത് തലോടുമെന്നത്
തൻ്റെകാര്യത്തിൽ ശരിയായിരുന്നു. നല്ല സ്നേഹവുള്ള, സുരക്ഷിതത്വമുള്ള
കുടുംബത്തിലാണ് താൻ എത്തപ്പെട്ടത്. സ്വന്തം സഹോദരിയേപ്പോലെ
തന്നെ സ്നേഹിച്ചിരുന്നു അവിടുത്തെ രമണിച്ചേച്ചിയും,
രാജേട്ടനും. കുട്ടികൾക്കു താൻ ശ്യാമേച്ചിയായിരുന്നു.
പത്താം ക്ലാസ്സിൽ
തോറ്റതോടെ ശാലുവും പഠിത്തം
നിർത്തി. അവളും പ്രായത്തേക്കാൾ വളർച്ചയുള്ള പെൺ കുട്ടിയായിരുന്നു. അവളുടെ വിവാഹം
തൻ്റെ സ്വപ്‌നമാ
യിരുന്നു.

എന്നാൽ ,തൻ്റെ വിവാഹം നടത്താനായിരുന്നു അമ്മക്ക് താല്പര്യം. തനിക്കിപ്പോൾ ചെറുതാണെങ്കിലും ഒരു വരുമാനമുണ്ടല്ലോ? വീട്ടിലിരുന്ന് ജീവിതം മുരടിക്കുന്ന ശാലുവിനാണിപ്പോൾ
വിവാഹം നടക്കേണ്ടത്. തൻ്റെ
നിരന്തരമായ നിർബന്ധത്തിനു
വഴങ്ങി അമ്മ സമ്മതം
മൂളി.അങ്ങനെയാണ് വിവാഹ ദല്ലാളായ ഗോപിനാഥൻ വീട്ടിലേക്കു വരുന്നത്.
അതു തങ്ങളുടെ ജീവിത സന്തോഷ ഷങ്ങൾ ഇല്ലാതാക്കാനുള്ള ധൂമകേതുവാണെന്നറിഞ്ഞതേയില്ല. വരുന്ന
ആലോചനകളൊന്നും ശാലുവിനു. ചേരുന്നതല്ലായിരുന്നു.
ശംഭു കളിയാക്കി പറയുമായിരുന്നു, ശ്യാ മേച്ചി അയാളെക്കൊണ്ടൊന്നും നടക്കാൻ പോകുന്നില്ല.ഇത്രയും നാളായിട്ടും അയാൾക്കൊരു,,,,,? വിവാഹം? ഒത്തുവന്നിട്ടില്ല .
പിന്നെയല്ലേ ശാലു വേച്ചിക്കൊരു ചെറുക്കനെ കണ്ടു, പിടിക്കുന്നത്. പക്ഷേഅമ്മയ്ക്കയാ ളേവിശ്വാസമായിരുന്നു
യൗവനത്തിൻ്റെ വികാരങ്ങളെല്ലാം അടക്കിപ്പിടിച്ച്
ജീവിച്ചഅമ്മ, അഛൻ്റ മരണശേഷം ഏറ്റവും
സ്വതന്ത്രമായി അമ്മ
ഇടപ്പെട്ട പുരുഷൻ ഗോപിനാഥായിരുന്നു.
വിവാഹദല്ലാളായതി
നാൽ ആർക്കും ഒരു സംശയവുമില്ലായിരുന്നു. അവിടെ അവരുടെ മനസ്സുകൾ ഒരു പുതിയ ബന്ധത്തിനു ഇഴ പാകുകയായിരുന്നു. അവിടെ പ്രായത്തിനോ, ബന്ധങ്ങളുടെ ബന്ധനത്തിനോ ഒന്നും പ്രസക്തിയില്ലായിരുന്നു.

ഒടുവിൽ ആ ദുരന്ത വാർത്ത തന്നേ തേടിയെത്തി. തൻ്റെ
അമ്മ ദല്ലാൾ വിശ്വനാഥനോടൊപ്പം
നാടുവിട്ടു.ഈ വിവരം പറയാൻ ശംഭുതന്നെയാണ് വന്നത്. ഒരു നിമിഷം ഭൂമി പിളർന്ന് പാതാളത്തിtലേക്കു
മറയാൻ ശ്യാമ കൊതിച്ചു.ശ്യാമേച്ചി ഇവിടെയായതിനാൽ നാണക്കേടിൽ നിന്നും, പരിഹാസങ്ങളിൽ നിന്നും രക്ഷപ്പെട്ടല്ലോ.
ഞാനും, ശാലു വേച്ചിയും വീടിന് പുറത്തു പോലും
ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്.
അവൻ തന്നേക്കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. തനിക്കും കരച്ചിലടക്കാൻ കഴിഞ്ഞില്ല. അവനോടൊപ്പം വീട്ടിലേക്കു പോകാൻ
രമണിച്ചേച്ചി സമ്മതിച്ചെങ്കിലും, ശംഭു തന്നെ കൊണ്ടുപോകാൻ
തയ്യാറായില്ല.

ശാലുവിനും, ശംഭുവിനും വ്യക്തമായ തീരുമാനമുണ്ടായിരുന്നു. അവരവരുടെ
ലക്ഷ്യം നിറവേറ്റി.ആരുടേയും പരിഹാസവും, സഹതാപവും വേണ്ടാത്ത ലോകത്തിലേക്കവർ യാത്രയായി. ഭക്ഷണത്തിൽ വിഷം കലർത്തി രണ്ടാളും അവസാനത്തെ അത്താഴം കഴിച്ചു
ആഞെട്ടലിൽ നിന്നും തന്നെ വിമുക്തയാക്കിയത് രമണിച്ചേച്ചിയുടെ
സ്നേഹവും, പരിചരണവുമായി രുന്നു.

അന്നിറങ്ങിപ്പോയ
അമ്മ എന്ന സ്ത്രീ
ഈ വിവരങ്ങളൊന്നും അറിഞ്ഞതേയില്ല. ഒടുവിൽ രമണിച്ചേച്ചി
യുടേയും, രാജേട്ട
ൻ്റെയും ഉത്സാഹത്തിൽ
തൻ്റെ വിവാഹം നടന്നു. തന്നേ പറ്റിയുള്ള എല്ലാ വിവരവും അറിഞ്ഞിട്ടാണ് രവിയേട്ടൻ തന്നെ വിവാഹം കഴിച്ചത്. എങ്കിലും തനിക്കിന്നുമൊരു ജാള്യതയാണ്, അമ്മയേക്കുറിച്ചോർക്കുമ്പോൾ.
രമണിച്ചേച്ചിയുടെ സ്വന്തം
അനുജത്തിയായി
രുന്നു രാഗിണിറ്റീച്ചർ

രാഗിണി റ്റീച്ചറാണ്
സ്കൂളിലെ ജോലിക്കാര്യം പറഞ്ഞത്. രമണിച്ചേച്ചി നൽകിയ
പണവും, രാഗിണിറ്റീച്ചറുടെ സ്വാധീനവും കൊണ്ട് തനിക്കീ ജോലി തരപ്പെട്ടു.
രവിയേട്ടനോ, വീട്ടുകാരോ ഒരിക്കൽ പോലും ജീവിതത്തിൽ
സംഭവിച്ച ദുരിതങ്ങളേപ്പറ്റി തന്നെ ഓർമ്മിപ്പിച്ചിട്ടില്ല. താനും, രവിയേട്ടനും മോളും സന്തോഷത്തോടെ ജീവിക്കുന്നു. ഈയടുത്ത നാളിലാണ് തൻ്റെ അമ്മ എന്ന ആ സ്ത്രീ
യും ,അവരുടെ രണ്ടാം ഭർത്താവും ഇവിടെ നിന്നു കുറച്ചകലെ താമസിക്കുന്ന വിവരമറിഞ്ഞത്.ഒരപകടത്തേ തുടർന്ന്
നട്ടെല്ലിനു ക്ഷതമേറ്റ യവർ കിടപ്പു രോഗിയാണ്. ഭർത്താവേ താണ്ടു
ഉപേക്ഷിച്ച മട്ടാണ്. പട്ടിണിയും, രോഗവും കൊണ്ട് അവശയായ അവർക്ക് തന്നെ കാണണം പോലും.

തനിക്കൊരിക്കലു മവരെ കാണാൻ മനസ്സു വരില്ല.തന്നേയും, കൂടെപ്പിറപ്പുകളേയും
അപമാനത്തിൻ്റെ
തീച്ചൂളയിലലക്കു തള്ളിയിട്ടവർ. തന്നെ ഈ ലോകത്ത് ഒറ്റപ്പെടുത്തിയവർ.അവരോട് ക്ഷമിച്ചാൽ കൂടപ്പിറപ്പുകളുടെ
ആത്മാക്കൾ പോലും
തന്നോടു പൊറുക്കുകയില്ല.

വീട്ടിലെത്തിയിട്ടും
ശ്യാമയുടെ മനസ്സിൽ
ആ ഫോൺ കോൾ
ഒരു കരടായിക്കിടന്നു.
രവിയേട്ടനോട് കാര്യ
ങ്ങൾ വിശദമായി പറഞ്ഞു.ശ്യാമേ എന്തൊക്കെയായാലും അവർ
നിൻ്റെഅമ്മയല്ലേ? ചെറുപ്പത്തിലേ വിധവയായ അവർ
നിങ്ങൾക്കു വേണ്ടിയ
ല്ലേ ജീവിച്ചത് .സ്വന്തം
ജീവിത സുഖങ്ങൾ മറന്ന് നിങ്ങളെ സംരക്ഷിച്ചില്ലേ? അതു കൊണ്ട് മകൾക്കു വിവാഹാലോചനയുമായി വന്നയാളോടൊപ്പം ഇറങ്ങിപ്പോയത് ഞാൻ
ശരിയായിക്കാണണോ
ശ്യാമ ഈർഷ്യയോടെ രവിയോടു ചോദിച്ചു. എന്നല്ല. ഒരിറ്റുജീവൻ മാത്രം അവശേഷിച്ച അവരോടെന്തിനീ പ്രതികാരം? നാളെ നിന്നെക്കാന്നാ തവർ മരിച്ചാൽ അതു ജീവിതം മുഴുവൻ സമാധാനം നഷ്ടപ്പെടാൻ കാരണമാകില്ലേ? ആ രാത്രി മുഴുവൻ അവൾ ആലോചിച്ചു.പിന്നെ ഒരു ഉറച്ച തീരുമാനത്തിലെത്തി.

പിറ്റേ ദിവസം അവൾ രവിയേയും കൂട്ടി വാസന്തിയമ്മയുടെ അരികിലെത്തി. കട്ടിലിൽ കിടക്കുന്ന
അവരുടെ രൂപം .ശ്യാമക്കു വല്ലാത്ത വീർപ്പുമുട്ടൽ
തോന്നി.. ” അമ്മേ, അ
വർ നേർത്ത സ്വരത്തിൽ വിളിച്ചു.
പീള കെട്ടി, നിറം മങ്ങിയ കണ്ണകൾ അവർ വലിച്ചു തുറന്നു. അവരുടെ കണ്ണിൽ നിന്നും വർഷങ്ങളായി കെട്ടി നിർത്തിയിരുന്ന കണ്ണീർ പൊട്ടിയൊഴുകി. ശ്യാമയുടെ കൈയ്യിൽ
മുറുക പിടിച്ചിരുന്ന അവരുടെ ശോഷിച്ച കൈകൾ അയഞ്ഞു താഴേക്കു പതിച്ചു. സകല പാപങ്ങളും ഏറ്റുപറഞ്ഞ അവരുടെ മിഴികൾ നി
ശ്ചലങ്ങളായി.തളർന്നുവീഴാൻ തുടങ്ങിയ ശ്യാമയേ ഒരു കൈ കൊണ്ട് ചേർത്തു പിടിച്ച് മറുകൈ കൊണ്ടയാൾ
വാസന്തിയമ്മയുടെ മിഴികൾ തിരുമ്മിയടച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *